സാന്ത്വനം വീട്ടിലേക്കു ഒരു വയ്യാവേലി വരുന്നു.!! ഞെട്ടി ബാലേട്ടൻ; സാന്ത്വനം വീട്ടിൽ ഇനിയും പ്രശ്നങ്ങളോ? | Santhwanam Today Episode October 26
Santhwanam Today Episode October 26 : ഏഷ്യാനെറ്റ് സീരിയൽ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനത്തിൽ ബാലനും കുടുംബവും എല്ലാം നഷ്ടപ്പെട്ടതിൽ നിന്ന് സാവധാനം പച്ചപിടിച്ചു വരികയാണ്. ശിവൻ്റെ ഊട്ടുപുര തുടങ്ങിക്കഴിഞ്ഞ ശേഷം വലിയ സന്തോഷത്തിലാണ് എല്ലാവരും. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ പിഡബ്ലുഡിഎഞ്ചിനീയർ നാളെ കാണാമെന്ന് പറഞ്ഞതോർത്ത്
വലിയ ടെൻഷനിലാണ് ബാലനും ഹരിയും.അപ്പോഴാണ് ബാലൻ്റെ ഫോണിലേക്ക് വേണു ഏട്ടൻ്റെ ഫോൺ വരുന്നത്. ബാലൻ പണം കൊടുക്കാനുള്ള വ്യക്തിയാണ് വേണു ഏട്ടൻ. അതിനാൽ ഇപ്പോൾ ഫോണെടുത്താൽ ഈ അവസ്ഥയിൽ ഞാൻ എന്തു പറയുമെന്നോർത്ത് ബാലൻ ഫോണെടുത്തില്ല. അതിനു ശേഷം വീട്ടിൽ വന്ന് ദേവിയോടും അപ്പുവിനോടും എഞ്ചിനീയർ പറഞ്ഞ കാര്യം പറയുകയായിരുന്നു. അപ്പോൾ ശിവനും അഞ്ജലിയും ഊട്ടുപുര പൂട്ടി വീട്ടിലേക്ക് പുറപ്പെട്ടു. വളരെ സന്തോഷത്തിലായിരുന്നു രണ്ടുപേരും.
കാരണം ആദ്യ ദിവസം തന്നെ വിചാരിച്ചതിനേക്കാൾ കച്ചവടം കിട്ടിയിരിക്കുകയാണ്. പിന്നീട് വീട്ടിലേക്കുള്ള സാധനങ്ങളുമായി അഞ്ജുവും ശിവനും വന്നു. ഇതെന്തിനാണ് ശിവ ഇത്രയും സാധനങ്ങൾ വാങ്ങിയത്. ഇന്ന് കച്ചവടം നല്ല രീതിയിൽ നടന്നെന്നും, അതു കൊണ്ടാണ് വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങിയതെന്നും ശിവനും അഞ്ജുവും പറഞ്ഞു. കച്ചവടം നല്ല രീതിയിൽ ആവുമ്പോൾ സ്റ്റാഫുകളെ ആവശ്യമുണ്ടെങ്കിൽ ഞാൻ വരാമെന്ന് പറയുകയാണ് അപ്പു. അതിൻ്റെയൊന്നും ആവശ്യമില്ല അപ്പു ഏടത്തിയെന്ന് പറയുകയാണ് ശിവൻ.
അപ്പോൾ ചിറ്റപ്പന് ഭ്രാന്ത് പിടിച്ചു നിൽക്കുകയാണ്. അപ്പോഴാണ് വേണുവിന് ബാലൻ പണം കൊടുക്കാനുള്ള കാര്യം ഭദ്രൻ അറിയുന്നത്. ഇതറിഞ്ഞ ഭദ്രൻ ഉടൻ വേണുവിനെ വിളിച്ച് ബാലൻ വലിയ കഷ്ടത്തിലാണെന്നും, പെട്ടെന്ന് തന്നെ ബാലൻ തരാനുള്ള പണം വാങ്ങുവാനും പറയുന്നു. പിറ്റേ ദിവസം രാവിലെ തന്നെ വേണുവേട്ടൻ സാന്ത്വനംവീട്ടിലേക്ക് വരികയാണ്. എഞ്ചിനീയറെ കാണാൻ വേണ്ടി ബാലൻ പുറപ്പെടുമ്പോഴാണ് മുറ്റത്ത് വന്ന കാറിൽ നിന്നും വേണുവേട്ടൻ ഇറങ്ങി വരുന്നത്. ഇത് കണ്ട് ഞെട്ടിയ ബാലൻ ആകെ ടെൻഷനടിച്ച് നിൽക്കുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.