ഭദ്രനെയും തമ്പിയെയും ഞെട്ടിച്ചുകൊണ്ട് ആ വാർത്ത എത്തുമ്പോൾ.!! | Santhwanam Today Episode October 25

Santhwanam Today Episode October 25 : ഏഷ്യാനെറ്റ് സീരിയൽ ആരാധകർ കാത്തിരിക്കുന്ന എപ്പിസോഡുകളാണ് ഇനി നടക്കാൻ പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സി ഐ കടയിലേക്ക് ഹരിയോടും കയർക്കുകയായിരുന്നു. കൃഷ്ണ സ്റ്റോർസിൽ വന്നതിനും, മറ്റും ബാലനോട് വഴക്കിടുകയായിരുന്നു. അപ്പോഴാണ് സഖാവിൻ്റെ ധൈര്യത്തിലാണ് ബാലാ നിങ്ങൾ കളിക്കുന്നതെന്ന് പറഞ്ഞു കൊണ്ട് സി ഐ പോവുകയായിരുന്നു. പിന്നീട് ബാലനും ഹരിയും ശത്രുവും പലതും

സംസാരിച്ചുകൊണ്ടിരിക്കുകയാണ്. അപ്പോഴാണ് ശത്രു പറയുന്നത് എനിക്ക് തോന്നുന്നത് തമ്പി സർ മാത്രമല്ല മറ്റാരോ നമുക്കെതിരെ കളിക്കുന്നുണ്ടെന്ന്. അന്ന് ആ എഞ്ചിനീയർ വന്നപ്പോൾ സംസാരിച്ചത് കേൾക്കുമ്പോൾ ആരോ ഇതിനിടയിൽ കളിച്ചിട്ടുണ്ടെന്ന് തോന്നുന്നത്. അപ്പോഴാണ് പിഡബ്ലുഡി എഞ്ചിനീയർ കടയിലേക്ക് വന്നത്. അദ്ദേഹം വരുന്നത് കണ്ട് എല്ലാവരും ആകെ ടെൻഷനിലായി. എന്നാൽ അദ്ദേഹം വന്ന് ബാലനോട് ഒരു ഭരതൻ എന്നു പറയുന്ന ആൾ വന്ന് നിങ്ങളുടെ കട പൊളിക്കണമെന്ന് പറയാൻ പറഞ്ഞ കാര്യവും,

എനിക്കതിന് കൈക്കൂലി നൽകാമെന്ന് പറഞ്ഞതും ബാലനോട് പറയുന്നു. അത് കേട്ട് എല്ലാവരും ഞെട്ടുകയാണ്. അത് നമ്മുടെ ചിറ്റപ്പണെന്നും, നമുക്കെതിരെ ഇപ്പോൾ കളിക്കുന്നത് അദ്ദേഹമാണെന്നും ഇവർക്ക് മനസിലാവുന്നു. അപ്പോഴാണ് സാന്ത്വനം വീട്ടിൽ ശിവൻ്റെ ഊട്ടുപുരയുടെ ഉദ്ഘാടനം കഴിഞ്ഞ് ദേവിയും അപ്പുവും തിരിച്ചു വരുന്നത്. വീടിൻ്റെ മുന്നിലെത്തിയപ്പോൾ വീട് പൂട്ടി ആദ്യമായി ഞങ്ങൾ വന്നത് അമരാവതിയിൽ ദേവൂട്ടിമോളെ കാണാനാണെന്നും, ഈ വീട് പൂട്ടി എവിടെയും പോയിട്ടില്ലെന്നും

വേദനയോടെ പറയുകയാണ് ദേവി. പിന്നീട് മോളെ അപ്പുവിന് കൊടുത്ത് ദേവിയും അപ്പുവും അകത്ത് കയറിപോയി. ദേവി അമ്മയുടെ മുറിയിൽ കയറിപ്പോയി വിഷമത്തോടെ മുറിയിലിരുന്നു. പിന്നീട് വീൽ ചെയറിൽ നോക്കി ലക്ഷ്മിഅമ്മയുടെ ആത്മാവിനോട് സംസാരിക്കുന്നതു പോലെ പലതും പറയുകയായിരുന്നു. അമ്മ വിചാരിച്ചത് പോലെ അമ്മയുടെ മക്കൾ ഉയർച്ചയിലേക്ക് എത്തുകയാണെന്നും, ബാലേട്ടൻ ശിവൻ്റെ കട ഉദ്ഘാടനം ചെയ്തെന്നും പറയുകയാണ് ദേവി. ഇതൊക്കെയാണ് പ്രേക്ഷകർ കാത്തിരുന്ന സാന്ത്വനം സീരിയലിൽ കാണാൻ സാധിക്കുന്നത്.

Rate this post