അരിശം മൂത്തു അമരാവധിയിലെത്തിയ അപ്പു രാജേശ്വരിക്കെതിരെ; ഹരിയെ പറ്റിയുള്ള അഹ് വലിയ രഹസ്യം കേട്ട് ഞെട്ടി അപ്പു.!! | Santhwanam Today Episode May 12

Santhwanam Today Episode May 12 : മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായ സാന്ത്വനത്തിൽ കഴിഞ്ഞ കുറെ എപ്പിസോഡുകളായി പ്രശ്നങ്ങളുടെ പെരുമഴക്കാലമായിരുന്നു. ഈ പ്രശ്നങ്ങളെല്ലാം സ്നേഹപൂർവ്വം പരിഹരിച്ച് സാന്ത്വനം വീട്ടിലുള്ളവർ വീണ്ടും ഒന്നായത് കഴിഞ്ഞ എപ്പിസോഡുകളിൽ പ്രേക്ഷകർ കണ്ടതാണ്. അപ്പുവും, ഹരിയും, അഞ്ജലിയും, ശിവനും, കേക്ക് മുറിച്ച് സന്തോഷം പങ്കുവെച്ചതാണ്. അതിന് ശേഷം അപ്പു വീട്ടിലുള്ളവരോടൊക്കെ ഹരിയുടെ ഓഫീസിൽ പോകുകയാണെന്ന് പറഞ്ഞ് അമരാവതി വീട്ടിലേക്ക് പോയിട്ടുമുണ്ട്.

ഹരിക്ക് ഒട്ടും താല്പര്യം ഇല്ലാഞ്ഞിട്ടും അപ്പുവിന്റെ ഒരൊറ്റ നിർബന്ധത്തിൽ ഹരിക്ക് ഈ കാര്യത്തിന് കൂട്ടുനിൽക്കേണ്ടിവന്നു. ഹരിയുടെ സമ്മതത്തോടെ അമരാവതിയിൽ എത്തിയ അപ്പു തമ്പിയോടും, രാജേശ്വരി അപ്പച്ചിയോടും വഴക്കടിക്കുന്നുണ്ട്. രാജേശ്വരി അപ്പച്ചി ഇന്നലെ ഹരി എന്തോ തെറ്റ് ചെയ്‌തെന്നോ? ചതി കാണിച്ചെന്നോ? എന്നെല്ലാം പറഞ്ഞില്ലേ? പക്ഷേ ഹരി എന്ത്

ചതിയാണ് ചെയ്തതെന്ന് മാത്രം അപ്പച്ചി പറഞ്ഞില്ല, അത് എന്താണെന്നറിയാനാണ് ഞാനിപ്പോൾ വന്നെതെന്നാണ് അപ്പു പറഞ്ഞത്. എന്നാൽ അതൊക്കെ ഇനി അറിയണമോ എന്ന് അപ്പുവിന്റെ അമ്മ ചോദിച്ചിരുന്നു. ആ ചോദ്യത്തിനും അപ്പു തന്റെ നിലപാട് അറിയിച്ചിട്ടുണ്ട്. ഞാൻ വയറ്റിൽ ചുമന്നുകൊണ്ട് നടക്കുന്ന കുഞ്ഞിന്റെ അച്ഛൻ ചതിയാണെന്ന് ഒരാൾ പറഞ്ഞാൽ അത് എന്ത് ചതി ആണെന്ന് എനിക്കറിയണ്ടേ? എന്നാണ് അപ്പു അംബികയോട് ചോദിച്ചത്. ഹരി ചെയ്ത ചതി എന്താണെന്ന് അറിയാതെ ഞാൻ ഈ

വീട്ടിൽ നിന്ന് പോകില്ല എന്ന് അപ്പു പറഞ്ഞപ്പോൾ രാജേശ്വരി അപ്പച്ചി അപ്പുവിനോട് പറഞ്ഞത് എന്നോട് മാത്രമല്ല ഹരി ചതി ചെയ്തത്, നിന്റെ ഡാഡിയോടും, മമ്മിയോടും, നിന്നോടും, നിന്റെ കുഞ്ഞിനോടും അവൻ തെറ്റുചെയ്തു എന്നാണ്. ഇല്ലാത്ത കഥകൾ ഉണ്ടാക്കി രാജേശ്വരിയെയും, തമ്പിയെയും തെറ്റിച്ചത് ഹരി ആണെന്ന് അപ്പച്ചി പറഞ്ഞപ്പോൾ അപ്പു ആകെ ഷോക്കായിരിക്കുകയാണ്. ഇനി പരമ്പരയിൽ നടക്കാനിരിക്കുന്നത് സംഭവബഹുലമായ കാഴ്ചകൾ ആയിരിക്കുമെന്നാണ് പ്രേക്ഷകർ പറയുന്നത്.

1.8/5 - (5 votes)