മകളെയും കുഞ്ഞിനെയും രക്ഷിക്കാൻ കേസ് കൊടുക്കാൻ ഒരുങ്ങി തമ്പി.!! ബോധം കേട്ട് വീണ് അപ്പു; നിലപാടിൽ ഉറച്ച് അഞ്ജുവും ശിവനും.!! | Santhwanam Today Episode Malayalam

Santhwanam Today Episode Malayalam: അഞ്ജലിയുടെയും അപർണയുടെയും പിണക്കം ശക്തമായി തുടർന്നുകൊണ്ടിരിക്കെ സാന്ത്വനം കുടുംബത്തെ തേടി അടുത്ത പ്രശ്നം വന്നിരിക്കുകയാണ്. ഈ ആഴ്ച സാന്ത്വനം പരമ്പരയിലൂടെ മലയാളം മിനിസ്ക്രീൻ പ്രേക്ഷകർ കാണാനിരിക്കുന്നത് അഞ്ജലിയും അപർണയുമായുള്ള പോരാട്ടത്തിനൊപ്പം അപർണയ്ക്ക് പെട്ടന്ന് വയ്യാതാകുകയും ബോധം നഷ്ടപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിക്കുകയും ചെയ്യുന്നതാണ്. ഇത് ഇരുവരുടെയും പിണക്കം മാറാനുള്ള കാരണമാകുമോ എന്നും പ്രേക്ഷകർ

ചോദിക്കുന്നുണ്ട്. തടി ലേലത്തിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ തമ്പി എന്തെല്ലാം ചതിയാണ് തങ്ങളെ തകർക്കാൻ ഒരുക്കിയിരിക്കുന്നത് എന്നറിയാതെ ഭയന്നിരിക്കുകയാണ് ശിവാഞ്ജലിമാർ. തമ്പി എന്തെല്ലാം ചതി ചെയ്താലും തങ്ങൾ ഇരുവരും മുന്നിട്ടുനിന്ന് ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കും എന്നാണ് അഞ്ജുവും ശിവനും പറഞ്ഞത്. തമ്പിയുടെ ഭാഗത്തുനിന്നുള്ള പണികൾ എന്തെല്ലാമാണ് എന്നുള്ളത് വരും എപ്പിസോഡുകളിൽ പ്രേക്ഷകർക്ക് കാണാൻ കഴിയും. അപ്പുവിന് വയ്യാതായതിനെ തുടർന്ന്

തമ്പി ബാലനെ ശകാരിക്കുകയും സാന്ത്വനം വീട്ടിലുള്ള എല്ലാവർക്കും എതിരെ താൻ കേസുകൊടുക്കുമെന്നും തമ്പി ബാലനെ താക്കീത് ചെയ്യുന്നുണ്ട്. അപ്പുവിനും അപ്പുവിന്റെ കുഞ്ഞിനും വേണ്ടിയാണ് താൻ ഇതെല്ലാം ചെയ്യുന്നത്, തന്റെ മകളെ ആരെങ്കിലും എന്തെങ്കിലും വിധത്തിൽ വിഷമിപ്പിച്ചാൽ അവരെ താൻ പാഠം പഠിപ്പിക്കുമെന്നും തമ്പി പറയുന്നുണ്ട്. തമ്പിയുടെ വാക്കുകൾക്ക് മുൻപിൽ ബാലൻ ആകെ വിളറിയിരിക്കുകയാണ്. എന്തിനും താൻ റെഡിയാണ് എന്നുള്ള തമ്പിയുടെ വാക്കുകൾക്ക് മുൻപിൽ ബാലൻ ഒന്ന് ഭയക്കുന്നുണ്ട്. അപ്പുവിനെ സാന്ത്വനം കുടുംബത്തിന് നഷ്ടമാകുമോ

എന്നുള്ളതാണ് ബാലന്റെ ഭയത്തിന് കാരണം. പരമ്പര ഈ ഗതിയിൽ മുന്നോട്ടുപോകുകയാണെങ്കിൽ പ്രേക്ഷകർ കാണാനിരിക്കുന്നത് ഏറെ നിർണായക മുഹൂർത്തങ്ങളായിരിക്കും. തടിലേലം അഞ്ജലി പിടിച്ച് അപ്പുവിന്റെ തെറ്റിദ്ധാരണ മാറി അപ്പുവും അഞ്ജലിയും പഴയത് പോലെ സന്തോഷത്തോടെ പരസ്പരസ്നേഹത്തോടെ ജീവിക്കുന്നത് ഞങ്ങൾക്ക് കാണണമെന്നാണ് പരമ്പരയുടെ സ്ഥിരം പ്രേക്ഷകർ അറിയിച്ചിട്ടുള്ളത്. പ്രേക്ഷകരുടെ ആഗ്രഹം നടക്കുമോ എന്നുള്ളത് വരും എപ്പിസോഡുകളിൽ നിന്ന് മനസിലാക്കാൻ കഴിയും.

1/5 - (1 vote)