മലയാളികളുടെ ഇഷ്ടപരമ്പര സാന്ത്വനം ലൊക്കേഷനിൽ ശെരിക്കും നടക്കുന്നതു അറിഞ്ഞോ? ഇടവേള സമയത്ത് അച്ചുവിന്റെയും കണ്ണന്റെയും പരുപാടി ഇതാണ് മക്കളെ..| Santhwanam Location video Malayalam

Santhwanam location video Malayalam: മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായ സാന്ത്വനത്തിന്റെ ലൊക്കേഷൻ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സാന്ത്വനം പരമ്പരയിലെ പ്രേക്ഷകരുടെ സ്വന്തം കണ്ണൻ, അച്ചു സുഗന്ദ്. വളരെ രസകരമായ ലൊക്കേഷൻ വീഡിയോകൾ ഇതിന് മുൻപും സാന്ത്വനത്തിലെ പല താരങ്ങളും പങ്ക് വെക്കാറുണ്ടായിരുന്നു. പ്രേക്ഷകർ നെഞ്ചോടു ചേർത്ത പരമ്പരയാണ് സാന്ത്വനം.

അതുകൊണ്ടാണ് സാന്ത്വനത്തിലെ എല്ലാ ലൊക്കേഷൻ വീഡിയോകളും വളരെ പെട്ടന്ന് വൈറലാവാറുള്ളത്. പരമ്പരയുടെ ഓരോ എപ്പിസോഡുകളും വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. സാന്ത്വനത്തിലെ കണ്ണനും അച്ചുവും കടൽ തീരത്ത് നടക്കുന്നതെല്ലാം പുതിയ വീഡിയോയിൽ ഉണ്ട്. അച്ചുവിന്റെ ജോഡിയായി എത്തുന്ന മഞ്ജുഷ മാർട്ടിൻ എന്ന താരത്തെയും വീഡിയോയിൽ കാണാം. മഞ്ജുഷ ഇൻസ്റ്റാഗ്രാം റീൽസ്, ടിക് ടോക് എന്നീ സോഷ്യൽ മീഡിയകളിൽ വീഡിയോ ക്രീയേറ്ററായി

ജനശ്രദ്ധ നേടിയ താരമാണ്. സാന്ത്വനം സീരിയലിലെ എല്ലാ താരങ്ങളും ആരാധകരുമായി വളരെ അടുത്തുനിൽക്കുന്നവരാണ്. ആരാധകരോട് തങ്ങളുടെ എല്ലാ സ്വകാര്യവിശേഷങ്ങളും ലൊക്കേഷൻ വിശേഷങ്ങളും താരങ്ങൾ പങ്കുവെക്കാറുണ്ട്. ലൊക്കേഷനിൽ നിന്നെടുക്കുന്ന രസകരമായ ഒരുപാട് റീൽസുകൾ സോഷ്യൽ മീഡിയ വഴി സാന്ത്വനം താരങ്ങൾ പങ്കുവെക്കുന്നുമുണ്ട്. ഒരുപാട് പ്രേക്ഷകരാണ് അച്ചു പങ്കുവെച്ച ഈ വീഡിയോയ്ക്ക് വളരെ മനോഹരമായ കമന്റുകൾ നൽകിയിട്ടുള്ളത്.

മഞ്ജുഷ മാർട്ടിൻ, അപ്സര, ചിപ്പി രഞ്ജിത്ത് തുടങ്ങി സാന്ത്വനത്തിലെ ഒരുപാട് താരങ്ങളെ വീഡിയോയിൽ പ്രേക്ഷകർക്ക് കാണാൻ കഴിയും. വരുന്ന എപ്പിസോഡുകളിൽ കണ്ണന്റെയും അച്ചുവിന്റെയും ഒന്നിച്ചുള്ള കൂടുതൽ സീനുകൾ കാണിക്കാൻ തുടങ്ങുന്നതോടെ അച്ചുവിനെയും കണ്ണനെയും പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. എന്താണെങ്കിലും സാന്ത്വനം പരമ്പരയിൽ ഇനി പ്രേക്ഷകർ കാണാൻ പോകുന്നത് ഏറെ പ്രണയാർദ്രമായ ചില കാഴ്ച്ചകൾ തന്നെയാണ്. ആരാധകർ അത്തരം രംഗങ്ങൾക്ക് ഏറെ ആകാംക്ഷയോടെ കാത്തിരിപ്പിലാണ് ഇപ്പോൾ.|

Rate this post