ഞങ്ങളുടെ ഹണിമൂൺ തുടങ്ങിട്ട.!! പ്രണയദിനത്തിൽ ഇന്റർനാഷണൽ ട്രിപ്പിൽ ജിപി യും ഗോപികയും; നേപ്പാളിൽ പ്രണയനിമിഷങ്ങളുമായി സാന്ത്വനം അഞ്ജലി..! | Santhwanam Gopika Gp Honeymoon Trip

Santhwanam Gopika Gp Honeymoon Trip: മലയാളികളുടെ പ്രിയതാരങ്ങളാണ് ഗോവിന്ദ് പത്മസൂര്യയും, ഗോപിക അനിലും. അവതാരകനും നടനുമായി മലയാളി മനസിൽ ഇടം നേടിയ പത്മസൂര്യയെ പ്രേക്ഷകർ കൂടുതൽ സ്നേഹിച്ചത് അവതാരകനായിട്ടാണ്. ബാലതാരമായി മലയാളി മനസിൽ ഇടം നേടിയ ഗോപിക വർഷങ്ങൾക്ക് ശേഷമാണ് സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയത്. സാന്ത്വനം പരമ്പരയിലെ അഞ്ജലിയെ സ്വീകരിച്ചപ്രേക്ഷകർക്ക് സീരിയലിൻ്റെ

അവസാനത്തിലും ഗോപികയുടെ ജീവിതത്തിലെ സന്തോഷ ദിനമായിരുന്നു. ജനുവരി 28നായിരുന്നു ഗോവിന്ദ് പത്മ സൂര്യ – ഗോപിക അനിൽ വിവാഹം. ടെലിവിഷൻ താരങ്ങളും, പ്രേക്ഷകരും ആഘോഷമാക്കിയ വിവാഹമായിരുന്നു ഇവരുടേത്. വിവാഹം കഴിഞ്ഞ് ദിവസങ്ങൾ പിന്നിടുമ്പോൾ, ഓരോ വിശേഷങ്ങളും യൂട്യൂബിലൂടെയും, ഇൻസ്റ്റാഗ്രാമിലൂടെയും

താരങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഇൻസ്റ്റാഗ്രാമിൽ താരങ്ങൾ പങ്കുവെച്ച പോസ്റ്റാണ് വൈറലായി മാറുന്നത്. ഹണിമൂൺ ട്രിപ്പിനായി നേപ്പാളിലേക്കാണ് രണ്ടു പേരും പോയിരിക്കുന്നത്. നേപ്പാളിൽ നിന്നുള്ള നിരവധി ഫോട്ടോകൾ പങ്കുവെച്ച് താരം ഇങ്ങനെ കുറിച്ചു. ‘അങ്ങനെ ഞങ്ങൾ ഞങ്ങളുടെ ആദ്യത്തെ അന്താരാഷ്ട്ര യാത്ര ആരംഭിച്ചു. ഞങ്ങളുടെ ഏറ്റവും സൗഹൃദവും, സന്തോഷകരവുമായ, നേപ്പാളിലെ ബുദ്ധൻ്റ ദേശത്ത്. മലയാളികളുടെ നാടു കൂടിയായ,

അക്കസേട്ടൻ, ഉണ്ണികുട്ടൻ, കുട്ടിമാമ, ഡോൾമ അമമ്മായി. കുട്ടിമാമ ഞങ്ങൾ ശരിക്കും ഞെട്ടിമാമ’ എന്ന വളരെ രസകരമായ ക്യാപ്ഷനാണ് താരം പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വണ്ടർലയിലൊക്കെ പോയപ്പോൾ കുടുംബത്തോടൊപ്പമാണ് പോയിരുന്നത്. നേപ്പാളിൽ കുടുംബത്തെ കൂട്ടിയില്ലല്ലോ എന്ന ചോദ്യവും ആരാധകർ പോസ്റ്റിന് താഴെ പങ്കുവയ്ക്കുകയുണ്ടായി.എന്നാൽ നിരവധി പ്രേക്ഷകരാണ് പ്രിയതാരങ്ങൾക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്.

Rate this post