പ്രണയദിനത്തിൽ ഗിന്നസ് പക്രുവിന് ഭാര്യയുടെ വക കിടിലൻ സർപ്രൈസ്.!! വീഡിയോ പങ്കുവെച്ച് താരം.!! | Guinnes Pakru With Wife Valentines Day Celebration

മലയാളി പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന ചെറിയ വലിയ താരമാണ് ഗിന്നസ് പക്രു എന്ന് മലയാളികൾ സ്നേഹത്തോടെ വിളിക്കുന്ന അജയകുമാർ. ടെലിവിഷൻ കോമഡി പ്രോഗ്രാകുകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ താരത്തിന്റെ ജീവിത കഥ ആർക്കും പ്രചോദനം നൽകുന്നതാണ് . തന്റെ ശരീരത്തിന്റെ ഉയരക്കുറവ് ഒരിക്കലും ഉയരങ്ങൾ കീഴടക്കാനുള്ള താരത്തിന്റെ നിശ്ചയധർട്യത്തിന് തടസമായില്ല. തന്റെ കഴിവുകൾ ഏറ്റവും നന്നായി ഉപയോഗിച്ച

ഒരു കലാകാരൻ തന്നെ ആയിരുന്നു ഗിന്നസ് പക്രു. വിനയൻ സംവിധാനം ചെയ്ത അത്ഭുത ദ്വീപ് എന്ന ചിത്രത്തിൽ അഭിനയിച്ച അജയകുമാർ ആദ്യമായി ഒരു മുഴുനീള ചിത്രത്തിൽ പ്രധാന കഥാപാത്രമായി അഭിനയിച്ച ഏറ്റവും ഉയരം കുറഞ്ഞ താരം എന്ന നിലയിൽ ഗിന്നസ് റെക്കോർഡ് നേടുകയുണ്ടായി. ഇതിനു ശേഷമാണു ഗിന്നസ് പക്രു എന്ന പേര് താരത്തിന് ലഭിച്ചത്. കോമഡി റോളുകളിൽ മാത്രമല്ല സെന്റിമെന്റൽ റോളുകളും തനിക്ക് വഴങ്ങും എന്നും താരം തെളിയിച്ചിട്ടുണ്ട്.

നിരവധി ടീവി ഷോകളിലും സിനിമകളിലും മികച്ച വേഷങ്ങൾ താരം ചെയ്തു. സൂര്യയോടൊപ്പം തമിഴിലെ സൂപ്പർ ഹിറ്റ് ചിത്രമായ ഏഴാം അറിവിലും താരം ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്. താരത്തിന്റെ കുടുംബവും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഗായത്രിയാണ് താരത്തിന്റെ ഭാര്യ. ദീപ്ത, ധ്വിജ എന്നിവരാണ് പക്രുവിന്റെ രണ്ട് പെണ്മക്കൾ. ഇപോഴിതാ തന്റെ പ്രിയതമന് പ്രണയദിനാശംസകളുമായി എത്തിയിരിക്കുകയാണ് ഗായത്രി.

ഇരുവരുടെയും പ്രണയ പൂർവമായ മനോഹര വീഡിയോ ആണ് ഗായത്രി പങ്ക് വെച്ചിരിക്കുന്നത്. റെഡ് നിറത്തിലുള്ള ഡ്രസ്സ്‌ ഒക്കെ ധരിച്ചുള്ള ഇരുവരുടെയും വാലെന്റൈൻസ് ഡേ റീൽ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു നിരവധി പേരാണ് ലൈകുകളും കമന്റുകളുമായി എത്തിയിരിക്കുന്നത്. റീലുകളുമായി സോഷ്യൽ മീഡിയയിൽ എപ്പോഴും സജീവമാണ് ഗിന്നസ് പക്രു. മകളുമൊത്തുള്ള വീഡിയോകളാണ് കൂടുതലും താരം പങ്ക് വെയ്ക്കാറുള്ളത്. ഇപോഴിതാ ഗായത്രിയാണ് പ്രിയതമന് പ്രണയദിനാശംസകൾ നേർന്ന് കൊണ്ട് റീലുമായി എത്തിയിരിക്കുന്നത്.

Rate this post