ഹൃദയത്തിൽ പച്ചകുത്തിയ വേദനകളെ മായ്ച്ചുകളഞ്ഞ് വിക്കി..!! ഒരു ദശാബ്ദത്തിന്റെ കെട്ടുറപ്പിൽ നയനും വിക്കിയും; അച്ഛനും അമ്മയ്ക്കും പൂക്കളുമായി ഉലകവും ഉയിരും.!! | Nayanthara Wikki 10 Years Of Love Story

Nayanthara Wikki 10 Years Of Love Story: പത്തുവർഷത്തെ സ്നേഹവും കരുതലും പങ്കുവെച്ച് ലേഡി സൂപ്പർസ്റ്റാർ നയൻതാര.മലയാളിയെങ്കിലും തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന നായികയാണ് നയൻതാര.പത്തു വർഷത്തെ ഊഷ്മള പ്രേമത്തിന്റെ സന്തോഷം വാലന്റ്റൈൻസ് ഡേയിൽ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്ത് നയൻ‌താര.തമിൾ സംവിധായൻ വിഘ്നേഷുമായുള്ള ഏറനാളത്തെ പ്രേമത്തിന് ശേഷം വിവാഹിതരായ നയൻതാരയ്ക്ക് രണ്ട് പൊന്നുംകുടങ്ങൾ ഇന്ന് മക്കൾ ആയിട്ടുണ്ട്.

ഈ വർഷത്തെ വാലന്റൈൻസ് പോസ്റ്റായി നയൻതാര പങ്കുവെച്ച ചിത്രമാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.നയൻതാരയെ ചുംബിക്കുന്ന വിഘ്‌നേഷും പിന്നെ കുട്ടികളുമൊത്തുള്ള ഫോട്ടോകളുമാണ് താരം പങ്കുവെച്ചത്.”നിനക്ക് അറിയാവുന്നതിലധികവും എനിക്ക് പറയാൻ കഴിയുന്നത്തിലധികവും ഞാൻ നിന്നെ സ്നേഹിക്കുന്നു, പത്തു വർഷമായുള്ള നമ്മുടെ സ്നേഹം നമുക്ക് കിട്ടിയ അനുഗ്രഹമാണ് ” തുടങ്ങി പോസ്റ്റിനു താഴെ ക്യാപ്ഷനിൽ താരം വാചാലയായി.

സോഷ്യൽ മീഡിയ എന്നും ഉറ്റുനോക്കുന്നതും ആഘോഷിക്കുന്നതുമായ കാപ്പിളാണ് നയൻതാരയും വിഘ്‌നേഷും .തലൈവിയുടെ ഏതു പോസ്റ്റിനും ആരാധകർ വലിയ സ്വീകാര്യതയാണ് കൊടുക്കുന്നത്.വളരെ ചെറിയ സമയം കൊണ്ട് തന്നെ നിരവധി ലൈക്കുകളും കമന്റ്സുകളും പോസ്റ്റിനു ലഭിച്ചു.രാപ്പകൽ,മനസ്സിനക്കരെ തുടങ്ങിയ മലയാള സിനിമകളിൽ തുടങ്ങി തന്റെ അഭിനയജീവിതം തമിഴിലേക്കും തെലുങ്കിലേക്കും കന്നടയിലേക്കും

ഒക്കെ വ്യാപിപ്പിച്ച് ഇന്ന് ബോളിവുഡ് വരെ എത്തി നിൽക്കുന്ന സ്റ്റാർ വാല്യൂ ഉണ്ട്‌ താരത്തിന്.ഷാറൂക് ഖാന്റെ നായികയായി ബോളിവുഡിൽ തിളങ്ങിയ താരം ഈ ഇടെയാണ് ഇൻസ്റ്റാഗ്രാം അക്കൗണ്ട് ആരംഭിച്ചത്. തുടക്കത്തിൽ തന്നെ തലൈവി സ്റ്റാറായി.ഏറ്റവും കുറഞ്ഞ സമയം കൊണ്ട് മില്യൺ ആരാധകർ ഫോളോവെഴ്സായിയി നയൻതാരയുടെ ഇൻസ്റ്റാഗ്രാം ഹാൻഡിലിലേക്ക് ഒഴുകി.

Rate this post