നിന്നെയാണ് ഞാൻ ഒരുപാടു മിസ് ചെയുന്നത്.!! ഗോപികയെ പിരിഞ്ഞ വിഷമത്തിൽ ഷഫ്‌ന; എന്റെ കൈകളിൽ നിന്നും നീ സുരക്ഷിതമായ മറ്റൊരു കരങ്ങളിലേന്നു താരം..! | Santhwanam Gopika Anil Love With Shafna Nizam

സാന്ത്വനം എന്ന പ്രേക്ഷക പ്രിയ പരമ്പരയിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ വ്യക്തിയാണ് ഗോപിക അനിൽ. കഴിഞ്ഞ കുറേ ദിവസങ്ങളായി ഗോപികയുടെ വാർത്തകളാണ് സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരിക്കുന്നത്.

ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഒരു വിവാഹമായിരുന്നു പ്രിയ താരത്തിന്റെത്. താരത്തിന്റെ ഭർത്താവാണ് നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യ. ബാലതാരമായാണ് ഗോപിക അഭിനയരംഗത്തേക്ക് കടന്നുവന്നത്. ഏഷ്യാനെറ്റിൽ ഏറ്റവും അധികം റേറ്റിംഗ് ഉള്ള പരമ്പരയായിരുന്ന സാന്ത്വനത്തിലെ അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് താരം മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഒരിടം നേടി. താരത്തിന്റെ ജോഡിയായി പരമ്പരയിൽ എത്തിയത് സജിൻ ആണ്. ശിവൻ എന്നായിരുന്നു സജിൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്.

ശിവന്റെയും അഞ്ജലിയുടെയും കോമ്പോ ഇഷ്ടപ്പെടാത്ത മലയാളികൾ ഇല്ല എന്ന് വേണം പറയാൻ. ശിവാഞ്ജലി സപ്പോർട്ട് ചെയ്യുന്ന നിരവധി ഫാൻ പേജുകൾ വരെ സോഷ്യൽ മീഡിയയിൽ ഇന്നും സജീവമാണ്. പരമ്പര അവസാനിച്ചെങ്കിലും ഇരുവരുടെയും ഫാൻ ബേസുകൾ തകർന്നിട്ടില്ല. വളരെ ആഘോഷവും ആഡംബരവും നിറഞ്ഞ വിവാഹമായിരുന്നു ഗോപികയുടെയും ജിപിയുടെയും.ഇപ്പോഴിതാ സജിന്റെ ഭാര്യ ഷഫ്‌ന ഗോപികയോടൊപ്പം ഉള്ള ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.

ഷഫ്നയും നടി എന്ന പേരിൽ പേരെടുത്ത വ്യക്തിയാണ്. ശിവാഞ്ജലി കോമ്പോയിൽ ഷഫ്നയ്ക്ക് അസൂയ ഉണ്ടാകാറുണ്ടോ എന്ന് പല ഇന്റർവ്യൂകളിലും സജിനോട് പലരും ചോദിച്ചിട്ടുണ്ട്. എന്നാൽ അഞ്ജലിയെപ്പോലെ ഒരാൾ അല്ല ഷഫ്ന എന്നും അവൾ തികച്ചും വ്യത്യസ്തയാണെന്നും എന്ന രീതിയിലായിരുന്നു സജിൻ എല്ലാ ഇന്റർവ്യൂകളിലും നൽകിയ മറുപടി. ഷഫ്നയും ഗോപികയും നല്ല സുഹൃത്തുക്കളും ആണ്. ഇപ്പോൾ അഞ്ജലിക്ക് വിവാഹാശംസകൾ നേർന്നുകൊണ്ടും അഞ്ജലിയോടൊപ്പം ഉള്ള നല്ല നിമിഷങ്ങളും കോർത്തിണക്കിയ ഒരു വീഡിയോ ആണ് ഷഫ്ന പങ്കുവെച്ചിരിക്കുന്നത്. From single ponnu to marriage … എന്ന് തുടങ്ങുന്ന വാക്കുകളിലാണ് ഷഫ്ന ഗോപികക്ക് ആശംസകൾ നേർന്നിരിക്കുന്നത്.

Rate this post