ജീവിതത്തിലെ പുതിയ സന്തോഷവാർത്തയുമായി സാന്ത്വനം ദേവേട്ടത്തി.!! സന്തോഷത്തിൽ പങ്കുചേർന്നു ആരാധകരും.!! | Chippy Ranjith Happy News Viral

Chippy Ranjith Happy News Viral : മലയാളക്കര കണ്ട എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളാണ് ചിപ്പി. ആദ്യ കാലങ്ങളിൽ മലയാള സിനിമയിൽ തിളങ്ങി നിന്ന നടി പിന്നീട് പരമ്പരയിലേക്ക് വരുകയായിരുന്നു. നിർമ്മാതാവായ രഞ്ജിത്തിനെയാണ് താരം ജീവിത പങ്കാളിയാക്കിരിക്കുന്നത്. ഇപ്പോൾ നിർമ്മാതാവും നടിയും കൂടിയാണ് ചിപ്പി രഞ്ജിത്ത്. മലയാള പരമ്പരകളിൽ തകർത്ത് അഭിനയിക്കുന്ന നടിമാരിൽ ഒരാളാണ് ഇപ്പോൾ ചിപ്പി.

ഇപ്പോൾ ഇതാ ഏറ്റവും പുതിയ വിശേഷം പങ്കുവെച്ചിരിക്കുകയാണ് ചിപ്പിയും ഭർത്താവ് രഞ്ജിത്തും. ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം ആരാധകരെ പുതിയ വിശേഷം അറിയിച്ചത്. തങ്ങളുടെ പുതിയ വെബ് സീരീസായ ലവ് അണ്ടർ കൺസ്ട്രക്ഷൻ ഉടൻ തന്നെ പ്രേഷകരുടെ മുന്നിലെത്തുമെന്നാണ് പോസ്റ്റിൽ നിന്ന് ആരാധകർക്ക് മനസ്സിലാവുന്നത്. മലയാളത്തിലെ സുപ്രധാന നടന്മാരാണ് വെബ് സീരീസിൽ പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നത്.

നീരജ് മാധവ്, അജു വർഗീസ്, ഗൗരി ജി കിഷൻ എന്നിവരാണ് സീരിസിൽ എത്തുന്ന പ്രധാന നായിക നായകന്മാർ. വിഷ്ണു ജി രാഘവാണ് തിരക്കഥയും, സംവിധാനവും നിർവഹിക്കുന്നത്. ആനന്ദ് മന്മധൻ, കിരൺ പീതാബരൻ, സഹീർ മുഹമ്മദ്‌, ഗംഗ മീര, ആൻ സലീം, തങ്കം മോഹൻ, മഞ്ജുശ്രീ നായർ തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രമായി സീരീസിൽ അഭിനയിക്കുന്നുണ്ട്. ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി, ഹോട്സ്റ്റാറിലാണ് വെബ് സീരിസ് റിലീസ് ചെയ്യുന്നത്.

നീരജ് മാധവിന്റെ ഏറ്റവും പുതിയ ചലച്ചിത്രമായിരുന്നു ആർ ഡി എക്സ്. വളരെ മികച്ച വിജയമായിരുന്നു സിനിമ കൈവരിച്ചത്. ഇപ്പോൾ ഇതാ അടുത്ത വെബ് സീരിസിനു വേണ്ടി ആരാധകർ കാത്തിരിക്കുകയാണ്. മികച്ച അഭിനയ പ്രകടനമാണ് തന്റെ ഓരോ സിനിമയിലും നീരജ് മാധവൻ കാഴ്ച്ചവെക്കുന്നത്. എന്തായാലും ചിപ്പി പങ്കുവെച്ച പോസ്റ്റ്‌ ചുരുങ്ങിയ സമയം കൊണ്ട് ആരാധകർ ഏറ്റെടുക്കുകയായിരുന്നു.

Rate this post