തമ്പിയുടെ അഹങ്കാരം തീർത്തു ശിവൻ ഇനി മുതലാളി; അഞ്ജുവിനു കിടിലൻ തിരിച്ചടിയുമായി സൂസന്റെ മറുപടി.!! | Santhwanam Today Episode September 1

Santhwanam Today Episode September 1 : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ സാന്ത്വനത്തിൽ ഇന്നലെ ശിവനും അഞ്ജുവും വീണ്ടും ബിസിനസിലേക്ക് കടക്കുന്നതാണ് നാം കണ്ടത്. സൂസനെ കാണാൻ പോയപ്പോൾ സൂസൻ രണ്ടു പേരെയുമിട്ട് ഒന്നു കളിപ്പിക്കുക തന്നെ ചെയ്തു. എനിക്ക് ബിസിനസ് പാർട്ണറായി വേറെയാളെ കിട്ടിയെന്നും, നിങ്ങൾ ഒഴിഞ്ഞതിനാൽ ഇനി മുതൽ എന്നെ ഭാവി വരനായേക്കാവുന്ന ജോസഫ് തന്നെയാണ് ബിസിനസിലും പാർട്ണറാവുന്നതെന്ന് സൂസൻ പറഞ്ഞു. ഇതൊക്കെ കേട്ട്

അഞ്ജുവും ശിവനും ഒന്ന് ഞെട്ടിയെങ്കിലും പിന്നീട് അഞ്ജുവിന് മനസിലായി ഇവൾ നമ്മളെ കളിപ്പിക്കുന്നതാണെന്ന്. നമ്മൾ ബിസിനസിൽ നിന്ന് മാറി നിന്നതിനാലാണ് ഇവൾ ഇങ്ങനെ ഒരു തന്ത്രം മെനഞ്ഞതെന്ന് അഞ്ജുവിന് മനസിലായി. പിന്നീട് സൂസൻ കുടുംബം, സ്നേഹം എന്ന് പറഞ്ഞ് മാറി നിൽക്കുമോ എന്നുകൂടി ചോദിക്കുന്നു. ഇനി പിന്മാറില്ലെന്നും, അഞ്ജു നാളെ മുതൽ വർക്കിന് വരുമെന്നും ശിവൻ പറയുന്നു. അപ്പോൾ ശിവൻകടയിലേക്കാണോേ

Santhwanam Today Episode September 1

പോകുന്നതെന്ന് സൂസൻ ചോദിക്കുന്നു. കടയിലേക്കില്ലെന്നും, കടം തീർക്കാൻ പുതിയ ബിസിനസ് എന്തെങ്കിലും കണ്ടെത്തണമെന്നും പറയുകയാണ് ശിവൻ. എങ്കിൽ നമുക്കൊരിടം വരെ പോകാമെന്ന് പറഞ്ഞ് അഞ്ജുവിനെയും ശിവനെയും കൂട്ടി സൂസൻ പോകുന്നു. ഒരു വീട്ടിലാണ് എത്തിയത്. ഇത് തൻ്റെ അപ്പച്ഛൻ പണ്ട് ഹോട്ടൽ നടത്തിയതാണെന്നും, ശിവൻ പുതിയ ബിസിനസ് നടത്തുന്നതിനെ കുറിച്ച് പറഞ്ഞിരുന്നില്ലേ, അതിനു വേണ്ടി ഇത് ഉപയോഗിക്കാമെന്നും സൂസൻ പറയുന്നു. പിന്നീട് ശിവൻ ഒരു ഊട്ടുപുര അവിടെ തുടങ്ങാൻ തീരുമാനിക്കുന്നു.
സാന്ത്വനം വീട്ടിൽ ദേവിയും,

അപ്പുവും ദേവൂട്ടിയോട് കിന്നാരം പറയുകയായിരുന്നു. അപ്പോഴാണ് ഹരി വന്നത്. കുഞ്ഞ് മൂത്രമൊഴിച്ചതിനാൽ ദേവി അകത്തേക്ക് പോയി. അപ്പു ഹരിയോട് പോയ കാര്യം എന്തായെന്ന് അന്വേഷിക്കുന്നു. സ്ഥാപനം തുടങ്ങാൻ ഒരു ഓഫീസ് റെഡിയായെന്നും, ബാക്കിയൊക്കെ നോക്കണമെന്ന് പറയുകയാണ് ഹരി. എന്നാൽ കുറച്ച് പണത്തിന് നിനക്ക് മഞ്ജിമയോട് ചോദിച്ചു കൂടെ എന്ന് പറയുകയാണ് അപ്പു. അപ്പോൾ എന്തു ചെയ്യണമെന്നറിയാതെ ഹരി ആലോചിച്ചു നിൽക്കുകയായിരുന്നു. പിന്നീട് അഞ്ജുവും ശിവനും ശങ്കരമ്മാമയെ കണ്ട് ഊട്ടുപുര നടത്തുന്ന കാര്യം അറിയിക്കുന്നു. ഈ കാര്യം ബാലനോടൊക്കെ സംസാരിച്ച ശേഷം തീരുമാനിച്ചാൽ മതിയെന്ന് പറയുകയാണ് ശങ്കരമ്മാമ. അവരുടെ ഈ സംഭാഷത്തിലൂടെയാണ് ഇന്നത്തെ പ്രൊമോ അവസാനിക്കുന്നത്.

Santhwanam Today Episode September 1

Santhwanam Today Episode September 1

Rate this post