സാന്ത്വനം പ്രേക്ഷകർ കാത്തിരുന്ന സന്തോഷവാർത്ത.!! ചെറിയച്ഛനും കുഞ്ഞു ദേവൂട്ടിയും ഒന്നായി; അച്ചുവിന്റെ വീഡിയോ വൈറൽ.!! | Santhwanam Achu Sugath Latest Video

Santhwanam Achu Sugath Latest Video : മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ടെലിവിഷൻ പരമ്പരയാണ് സ്വാന്തനം. മലയാളികൾക്ക് അന്യമായി പോയ കൂട്ട്കുടുംബത്തിന്റെ നന്മയും സ്നേഹ വാത്സല്യങ്ങളും നിറഞ്ഞു നിൽക്കുന്ന സ്വാന്തനം എന്ന വീടിന്റെ കഥ പറയുന്ന പരമ്പര ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരകളിൽ ഏറ്റവും കൂടുതൽ പ്രേക്ഷക പിന്തുണ ഉള്ള ഒരു പരമ്പര കൂടിയാണ് സ്വാന്തനം.

പരമ്പര മാത്രല്ല ഇതിൽ അഭിനയിക്കുന്ന ഓരോ നടന്മാരും നടിമാരും എല്ലാം തന്നെ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരങ്ങൾ ആണ്.ഇവർ ഓരോരുത്തർക്കും പ്രത്യേക ഫാൻ പേജുകളും ഫോളോവേഴ്‌സും സോഷ്യൽ മീഡിയയിൽ കാണാൻ കഴിയും.അതിൽ പ്രേക്ഷകർ നെഞ്ചോട് ചേർത്ത ഒരു കോമ്പോ ആയിരുന്നു ശിവാഞ്ജലി. സജിനും അഞ്‌ജലിയും അവതരിപ്പിക്കുന്ന ഈ രണ്ട് കഥാപാത്രങ്ങളുടെയും പ്രണയവും

പിണക്കവും എല്ലാം പ്രേക്ഷകർ ഒരുപാട് ആസ്വദിക്കാറുണ്ട്. 4 ജ്യേഷ്ടാനിയന്മാരിൽ ഏറ്റവും ഇളയ സഹോദരൻ ആണ് കണ്ണൻ. അച്ചു സുഗത് എന്ന കലാകാരൻ ആണ് കണ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷൂട്ടിങ് സമയത്തെ വിശേഷങ്ങൾ എല്ലാം താരങ്ങൾ പലരും സോഷ്യൽ മീഡിയയിലൂടെ പങ്ക് വെയ്ക്കാറുണ്ട്. റീലുകളും ഡാൻസ് വീഡിയോകളുമൊക്കെയായി താരങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. യഥാർത്ഥത്തിൽ ഒരു കുടുംബം

പോലെയാണ് ഇവരുടെ ലൊക്കേഷനും ഇവർ തമ്മിലുള്ള ബന്ധങ്ങളും. സ്വാന്തനത്തിലെ പുതിയ അതിഥി ആണ് ദേവു മോൾ ഹരിയുടെയും അപ്പുവിന്റെയും മകൾ ആയ ദേവു സ്വാന്തനം വീട്ടിലെ എല്ലാവരുടെയും ഏറ്റവും പ്രിയപ്പെട്ട ആളാണ്.പ്രമുഖ താരം സജിത ബേട്ടിയുടെ മകൾ ആയ ഇസ ഫാത്തിമയാണ് ദേവുവായി എത്തുന്നത്.ഇപോഴിതാ അച്ചു സുഗതും ബേബി ഇസ ഫാത്തിമയും ലൊക്കേഷൻ ഇടവേളയിൽ തവളയെ ഉണ്ടാക്കി കളിക്കുന്ന മനോഹരമായ ഒരു വീഡിയോ ആണ് വൈറൽ ആകുന്നത്.ഗോപികയാണ് ഇരുവരുടെയും വീഡിയോ എടുക്കുന്നത്. രസകരമായ വീഡിയോ അച്ചു സുഗത് തന്നെയാണ് പങ്ക് വെച്ചിരിക്കുന്നത്.

Rate this post