ഇരട്ടകല്യാണത്തിനുശേഷം ഇരട്ട വിശേഷം.!! വിവാഹം കഴിഞ്ഞു രണ്ടു മാസം; സന്തോഷവാർത്തയുമായി ചിന്നു പൊന്നു.!! |Viral Twins Chinnu Ponnu Happy Viral News

Viral Twins Chinnu Ponnu Happy Viral News: ജോഷ് എന്ന ഷോർട്ട് വീഡിയോ ആപ്പിലൂടെ പ്രശസ്തരായ നിരവധി താരങ്ങളുണ്ട്. അതിൽ പ്രേക്ഷക പ്രീതി നേടിയ ഇരട്ടതാരങ്ങളാണ് ഭാഗ്യലക്ഷ്മിയും ധനലക്ഷ്മിയും. ചിന്നു പൊന്നു എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഇവർ പ്രേക്ഷകർക്ക് കൂടുതൽ പരിചിതമായി മാറിയത്. ടെലിവിഷൻ റിയാലിറ്റി ഷോകളിലും ഭാഗമായിട്ടുള്ള ഇരുവരും ഇരു കുട്ടികളാണ്. കൊല്ലം സ്വദേശികളായ

ഇവർ പരസ്പരം വിളിക്കുന്നത് ലച്ചു എന്നാണ്. ബിഎ ഭരതനാട്യമാണ് ഇവർ പഠിച്ചിരുന്നത്. ഇവർ ഇരട്ടക്കുട്ടികളായിരുന്നിട്ടും ഇതുവരെ ഇവർ തല്ലു കൂടിയിട്ടില്ലെന്നതാണ് അത്ഭുതം. കൂടാതെ ഡ്രസിലും രൂപത്തിലും ഒരുമയുള്ള ഇവരുടെ മറ്റൊരു പ്രത്യേകത പരീക്ഷകളിൽ ഇവർ വാങ്ങുന്ന മാർക്കുകളും ഒരേ പോലെയായിരിക്കുമെന്നതാണ്. ഗിന്നസ് റെക്കോർഡ് പോലും സ്വന്തമാക്കിയിരിക്കുകയാണ് ഈ ഇരട്ടകൾ.

റിയാലിറ്റി ഷോയിൽ വന്നപ്പോൾ ഇവർ നടത്തിയ ഡാൻസ് ‘മിഴിരണ്ടിലും’ എന്ന കാവ്യാ മാധവൻ ഇരട്ട വേഷത്തിൽ ചെയ്ത സീനായിരുന്നു. ഈ ഡാൻസ് ഇവർ അതേ രീതിയിൽ പകർന്നാടിയപ്പോൾ പ്രേക്ഷകരിലും ആകാംക്ഷ ഉണ്ടാക്കി. ഒരേ രൂപവും, രണ്ടു ശരീരവുമുള്ള ഇവർ വിവാഹം കഴിക്കുന്നെങ്കിൽ ഇരട്ട സഹോദരങ്ങളെ കഴിക്കണമെന്ന ആഗ്രഹം പല വേദികളിലും പറഞ്ഞിരുന്നെങ്കിലും അതേപോലെ, ഇരട്ട

സഹോദരങ്ങളായ സനൂപ് ഹരിയെയും, സന്ദീപ് ഹരിയെയുമാണ് ഇവർ വിവാഹം കഴിച്ചത്. കഴിഞ്ഞ ഒക്ടോബർ ഇരുപത്തിനാലിനായിരുന്നു ചിന്നുവും പൊന്നുവും വിവാഹിതരായി ഒരു വീട്ടിലേക്ക് പോയത്. ഇവരുടെ ജീവിതത്തിലെ ഓരോ വിശേഷങ്ങളും ഇവർ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ വളരെ സന്തോഷകരമായ ഒരു വാർത്തയുമായാണ് ചിന്നു പൊന്നു എത്തിയിരിക്കുന്നത്. മികച്ച ഡാൻസേഴ്സ് കൂടിയായ ഈ ഇരട്ടകൾക്ക് അവാർഡ് ലഭിച്ചിരിക്കുകയാണ്. ബെസ്റ്റ് ഡാൻസേഴ്സിനുള്ള കലാഭവൻ മണി പുരസ്കാരം ഏറ്റുവാങ്ങിയിരിക്കുകയാണ്. ഭർത്താക്കന്മാരുടെ കൂടെയാണ് രണ്ടു പേരും ഈ അവാർഡ് കരസ്ഥമാക്കിയിരിക്കുന്നത്.

Rate this post