ഞാൻ ചെറുപ്പം തൊട്ടേ പ്രേമ രോഗി.!! സുഹാനയെ കൂടുതൽ പേടി;വിമർശകർക്കു മറുപടിയുമായി ബഷീർ ബഷിയും കുടുംബവും;വീഡിയോ. | Basheer Bashi And Wives Viral Video Malayalam

Whatsapp Stebin

Basheer Bashi And Wives Viral Video Malayalam : സമൂഹ്യ മാധ്യമത്തിൽ തരംഗമായ താരമാണ് ബഷീർ ബഷി.ഏറെ ആരാധകരുള്ള താരത്തിന് അതേ അളവിൽ വിമർശകരും ഉണ്ട്.ബഷീർ ബഷിയുടെ ഭാര്യമാരായ സുഹാനയും മഷൂറയും പ്രേക്ഷകർക്ക് പരിചിതരാണ്. ഇരുവരുടെയും യൂട്യൂബ് ചാനലുകൾക്ക് ഏറെ ആരാധകരുണ്ട്. കുക്കിംഗ് വീഡിയോസും, വീട്ടുവിശേഷങ്ങളും പങ്കുവെക്കുന്ന ഈ കുടുംബത്തിൻറെ വിശേഷങ്ങൾ എല്ലാം തന്നെ അറിയാൻ ആരാധകർ ഏറെ ഉറ്റു നോക്കാറുമുണ്ട്.

ഭാര്യമാരോടൊപ്പം ജിഞ്ചർ മീഡിയ എന്റർറ്റെയ്മെന്റ്സിന് വേണ്ടി RJ ശംഭുവിന് നൽകിയ അഭിമുഖമാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. ജിഞ്ചർ മീഡിയയുടെ എന്റർടൈൻമെന്റ് എന്ന യൂട്യൂബ് ചാനലിലെ ചോയിച്ചു ചോയിച്ചു പോവാം എന്ന് എപ്പിസോഡിലെ മനപ്പൊരുത്തം റൗണ്ടിൽ സുഹാനയും മഷൂറയും ഏറ്റുമുട്ടിയപ്പോൾ രസകരമായ ഒരു നിമിഷമാണ് പ്രേക്ഷകർക്ക് കുടുംബം സമ്മാനിച്ചത്.

ബഷീറിൻറെ ഇഷ്ടങ്ങളെ പറ്റിയും, ദേഷ്യം വരുന്ന നിമിഷങ്ങളെ കുറിച്ചുമൊക്കെയായിരുന്നു കൂടുതൽ ചോദ്യങ്ങളും. തുടർന്ന് ഇംഗ്ലീഷ് കഫെ സെഗ്‌മെന്റിൽ മലയാളം ഗാനങ്ങൾ ഇംഗ്ലീഷിൽ വായിക്കുന്ന അവതാരകനും, ഗാനങ്ങൾ കണ്ടുപിടിക്കാൻ കൂട്ടമായി പരിശ്രമിക്കുന്ന ബഷീർ കുടുംബത്തെയും കണ്ട് ആരാധകർ ഏറെ രസിച്ചു. കൂട്ടത്തിൽ വെറൈറ്റി ആയി കുക്ക് ചെയ്യുന്നത് ആരാണ് എന്ന് ചോദ്യത്തിന് ബഷീർ നൽകിയ മറുപടി മഷൂറ എന്നാണ്, സുഹാനയും ആ ഉത്തരത്തിൽ തന്നെ ഉറച്ചു നിന്നു.

രണ്ടുപേരിൽ കൂടുതൽ പേടി ആരെയാണ് എന്ന് ചോദ്യത്തിന് സുഹാനയെയാണ് കൂടുതൽ പേടി എന്ന് ബഷീർ പറഞ്ഞതു കേട്ട് രണ്ടുപേരും ഞെട്ടി. ആദ്യം സുഹാനയെ വിവാഹം ചെയ്ത ബഷീർ ബഷി പിന്നീട് സുഹാനയുടെ സമ്മതത്തോടെ മഷൂറയേയും വിവാഹം ചെയ്യുകയായിരുന്നു. സുനൈന ബഷീർ, സൈഗം ബഷീർ എന്നിവരാണ് ബഷീർ ബഷി – സുഹാന ദമ്പതികളുടെ മക്കൾ. ഇബ്രാൻ ബഷീർ ആണ് ബഷീർ ബഷി – മഷൂറ ദമ്പതികളുടെ മകൻ. മൂവരും മക്കളും ചേർന്നുള്ള വീഡിയോകൾ സമൂഹ്യ മാധ്യമങ്ങളിലൂടെ ഇവർ പങ്ക് വെക്കാറുണ്ട്. ഇതിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.

5/5 - (1 vote)