ഹൃദയത്തിൽ പ്രണവിനൊപ്പം .!! സാന്ത്വനത്തിൽ നിന്ന് ഹൃദയത്തിലേക്ക് ഓട്ടമായിരുന്നു എന്ന് രോഹിത് വേദ്.; | Rohit ved santhwanam actor Malayalam

Rohit ved santhwanam actor malayalam: പ്രേക്ഷകർ വളരെയധികം ഇഷ്ടപ്പെടുന്ന പരമ്പരയാണ് സാന്ത്വനം. ഈ പരമ്പരയിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ വ്യക്തിയാണ് രോഹിത് വേദ്. രോഹിത് വേദ് എന്ന് പറഞ്ഞാൽ പല ആളുകൾക്കും പരിചയമുണ്ടായിരിക്കില്ല. എന്നാൽ അമരാവതിയിലെ രാജശേഖരൻ തമ്പി എന്ന് പറഞ്ഞാൽ അറിയാത്ത മലയാളികൾ ഇല്ല. അപർണയുടെ അച്ഛനായിട്ടാണ് രാജശേഖരൻ തമ്പി അതായത് രോഹിത് പരമ്പരയിൽ എത്തുന്നത്. മകളോട് വളരെയധികം അകമഴിഞ്ഞ സ്നേഹമുള്ള വ്യക്തിയാണ് രാജശേഖരൻ തമ്പി. മകളും

മരുമകനും സന്തോഷത്തോടെ ഇരിക്കണമെന്നും അതിന് ഏത് അറ്റം വരെയും പോകും എന്നും ഉള്ള മനോഭാവമാണ് തമ്പിക്ക്. സാന്ത്വനം പരമ്പരയിലെ വില്ലൻ വേഷത്തിലാണ് തമ്പി എത്തുന്നത്. ജനങ്ങൾക്കിടയിൽ സ്വന്തം പേര് അത്രതന്നെ അറിയില്ല. എന്നാൽ തമ്പി എല്ലാവർക്കും സുപരിചിതനാണ്. രോഹിത് എന്ന അഭിനേതാവിനെ ജനം തിരിച്ചറിഞ്ഞത് ഈ പരമ്പരയിലൂടെയാണ്. അഭിനയത്തോടുള്ള താൽപര്യം കൊണ്ടാണ് സാന്ത്വനം സംവിധായകൻ ആദിത്യന് ഫോട്ടോ അയച്ചു കൊടുക്കുന്നത്. അത്

പ്രകാരം പിന്നീട് പരമ്പരയിലെ തമ്പിയായി മാറുകയായിരുന്നു. ഷൂട്ടിംഗ് സൈറ്റുകളിൽ പലപ്പോഴും സംവിധായകൻ വഴക്ക് പറയാറുണ്ട്. ഇത് പലപ്പോഴും നമ്മുടെ നല്ലതിന് വേണ്ടിയാണ്. അങ്ങനെയാണ് ഓരോ കഥാപാത്രയും നന്നാക്കുന്നത്. സാന്ത്വനം എന്ന പരമ്പര കൂടാതെ മനസ്സിനക്കരെ എന്നൊരു സീരിയലും ചെയ്തു പോരുന്നു. ഈ പരമ്പരയിൽ പൂർണമായും നെഗറ്റീവ് റോളാണ്. ശങ്കർ എന്നാണ് പരമ്പരയിലെ കഥാപാത്രത്തിന്റെ പേര്.എന്തോ എന്റെ മുഖം കണ്ടാൽ നെഗറ്റീവ് റോൾ ചെയ്യാൻ ആണ് വിളിക്കുന്നത്

എന്നാണ് തമാശ രൂപേണ രോഹിത് പറയുന്നത്. തനിക്ക് പ്രായം 43 മാത്രമാണെന്നും ഇത് നരച്ചതല്ല നാച്ചുറൽ ലുക്ക് ആണെന്നും പറയുന്നു.ഈ നരയുണ്ടെങ്കിൽ മാത്രമാണ് തന്നെ ജനങ്ങൾ അറിയുന്നത് എന്നും ഇതാണ് ഇപ്പോൾ തന്റെ ഐഡന്റിറ്റി എന്നുമാണ് രോഹിത് പറയുന്നത്. തന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ താനൊരു മലയാളിയല്ല എന്നും ഗുജറാത്തി ആണെന്നും അച്ഛൻ മഹാരാഷ്ട്രയിലെ കോലാപ്പൂർ ആണ് അമ്മ മുംബൈ സ്വദേശിനെയാണെന്നും താരം പറയുന്നു.സാന്ത്വനം പരമ്പരയിൽ അഭിനയിക്കുമ്പോഴാണ് വിനീത് ശ്രീനിവാസിന്റെ ഹൃദയം എന്ന സിനിമയിൽ ഒരു റോൾ കിട്ടുന്നത്.

വിനീത് ശ്രീനിവാസനും താനും ഒരുമിച്ച് ഒരു പരസ്യ ചിത്രത്തിൽ അഭിനയിച്ചിരുന്നു ഇവിടെവച്ചാണ് തനിക്കൊരു റോൾ തരുമോ എന്ന് വിനീത് ശ്രീനിവാസനോട് ചോദിക്കുന്നത്. അങ്ങനെയാണ് ഹൃദയത്തിൽ ഒരു റോൾ ഉണ്ടെന്നും താൻ വരണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നത്. സാന്ത്വനത്തിന്റെ ഷൂട്ടിംഗ് സൈറ്റിൽ നിന്നും നേരെ ഹൃദയത്തിന്റെ ലൊക്കേഷനിലേക്ക് പോവുകയായിരുന്നു എന്നും താരം പറയുന്നു.അടുത്തായി ഫിലിപ്, ലൂയിസ് എന്ന് രണ്ട് ചിത്രങ്ങൾ കൂടി ചെയ്തിട്ടുണ്ട്. അവയുടെ റിലീസ് ഉടൻ ഉണ്ടാകുമെന്നും രോഹിത് പറയുന്നു.

Rate this post