സുരേഷട്ടന്റെ കെയറിങ് ഇനി സ്കോഡയോട് .!!ഫൈവ് സ്റ്റാർ സേഫ്റ്റി ഉള്ള സ്കോഡ എസ് യു വി സ്വന്തമാക്കി പ്രിയ താരം രാജേഷ് മാധവൻ.!! | Rajesh Madhavan Buy New Car Skoda SUV
Rajesh Madhavan Buy New Car Skoda SUV : കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ എന്നാ തൻ കേസ് കൊട് എന്ന ചിത്രത്തിലെ സുമേഷ് ആയി എത്തി ആളുകളുടെ ശ്രദ്ധ നേടിയെടുത്ത താരമാണ് രാജേഷ് മാധവൻ. എന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ സുമേഷ് എന്ന കഥാപാത്രത്തെ മുഴുനീള നായക കഥാപാത്രം ആക്കി ഒരു സിനിമ ഇപ്പോൾ പുറത്ത് വരികയാണ്.
സുമേഷിന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ നാളെ സിനിമ തിയേറ്ററുകളിൽആവേശമുയർത്താൻ ഒരുങ്ങുകയാണ്. ഇതോടൊപ്പം തന്റെ ജീവിതത്തിലെ മറ്റൊരു വിജയവും സുമേഷ് കാവുന്താഴ എന്ന രാജേഷ് മാധവൻ സ്വന്തമാക്കിയിരിക്കുകയാണ്. തന്റെ പ്രിയതമയ്ക്കൊപ്പം എത്തി എക്സ് യു വി യുടെ ഫൈവ് സ്റ്റാർ സേഫ്റ്റിയുള്ള പുതിയ വാഹനം സ്വന്തമാക്കിയ രാജേഷ് മാധവന്റെ ചിത്രങ്ങളും വീഡിയോകളും ഷോറൂം അധികൃതർ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആളുകളിലേക്ക് എത്തിച്ചിരിക്കുന്നത്
മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ സിനിമ ജീവിതത്തിന് തുടക്കം കുറിച്ച രാജേഷ് മാധവൻ പിന്നീട് നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ സഹതാരങ്ങളുടെ വേഷങ്ങൾ കൈകാര്യം ചെയ്തു. എന്നാൽ ഇത് ആദ്യമായാണ് രാജേഷ് മാധവൻ ഒരു നായകനായുള്ള സിനിമ അണിയറയിൽ ഒരുങ്ങിയിരിക്കുന്നത്. ഈ വരുന്ന ഡിസംബറിൽ താരം വിവാഹിതനാകാൻ പോകുന്നു എന്നൊരു സന്തോഷവാർത്ത കൂടി പിന്നണിയിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. എന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന്റെ തന്നെ അസിസ്റ്റന്റ് ഡയറക്ടർ ആയ ദീപ്തിയെ ആണ് രാജേഷ് മാധവൻ വിവാഹം കഴിക്കാൻ ഒരുങ്ങുന്നത്
സ്കോഡയുടെ സേഫ്റ്റിയും സ്റ്റൈലും ആണ് തന്നെ ഏറെ ആകർഷിച്ചത് എന്നും അതുകൊണ്ടാണ് ഈ വാഹനം സ്വന്തമാക്കിയത് എന്നും താരം പറയുകയുണ്ടായി. ഏതാണ്ട് 19.79 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വിലയായി വരുന്നത്. ഇന്ത്യയിൽ വില്പനയ്ക്ക് എത്തുന്നതിൽ ഏറ്റവും സേഫ്റ്റി ഉള്ള വാഹനങ്ങളിൽ ഒന്നാണ് സ്കോടയുടെ കുശാഖ്.