പതിനെട്ടാം വയസിൽ നേട്ടങ്ങളുടെ നേട്ടം.!! പുതിയ അഥിതിയെ പരിചയപെടുത്തി മീനാക്ഷി അനൂപ്.!! | Meenakshi Anoop Buy New Electric Comet Ev

Meenakshi Anoop Buy New Electric Comet EV : ഒപ്പം, അമർ അക്ബർ അന്തോണി തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി എത്തി മലയാള സിനിമയുടെ അടിസ്ഥാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്ന നിലയിലേക്ക് വളർന്നുവന്ന താരമാണ് മീനാക്ഷി അനൂപ്.

കോട്ടയം സ്വദേശിനിയായ മീനാക്ഷി നന്നേ ചെറുപ്പത്തിൽ തന്നെ അഭിനയരംഗത്തേക്ക് കടന്നു വരികയും ഇന്ന് റിയാലിറ്റി ഷോകളുടെ അവതാരികയായി തിളങ്ങുകയും ചെയ്യുന്നു. ഫ്ലവേഴ്സ് ചാനലിലെ ടോപ് സിംഗർ ഉൾപ്പെടെ നിരവധി പരിപാടികളുടെ അവതാരികയായി എത്തിയ മീനാക്ഷി ഇപ്പോൾ പ്ലസ്ടു വിദ്യാഭ്യാസം പൂർത്തീകരിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനോടകം തന്റെ ജീവിതത്തിലെ പല നേട്ടങ്ങളും കൈവരിക്കുവാൻ താരത്തിന് സാധിച്ചു. അച്ഛനും അമ്മയും അനുജനും അടങ്ങുന്ന കുടുംബത്തിനെ ഏറെ സന്തോഷം തരുന്ന മുഹൂർത്തങ്ങളിലൂടെ നയിക്കുവാൻ മീനാക്ഷിക്ക് സാധിച്ചിട്ടുണ്ട് എന്ന് നിസംശയം പറയാൻ കഴിയും.

എല്ലാത്തിനും പൂർണ്ണ പിന്തുണയുമായി കുടുംബം ഒപ്പം നിൽക്കുമ്പോഴും മീനാക്ഷിക്ക് മുന്നോട്ടുള്ള യാത്രയിൽ കൂടുതൽ പ്രചോദനം നൽകുന്നത് അച്ഛനാണെന്ന് താരം പല സന്ദർഭത്തിലും പറഞ്ഞിട്ടുണ്ട്. ഇപ്പോൾ കുടുംബത്തിന്റെ യാത്രകൾക്ക് സ്വന്തമായി ഒരു കുഞ്ഞൻ വാഹനത്തെ സ്വന്തമാക്കിയിരിക്കുകയാണ് മീനാക്ഷി. എംജിയുടെ കുഞ്ഞൻ വാഹനമാണ് മീനാക്ഷി സ്വന്തമാക്കിയിരിക്കുന്നത്. കുതിക്കാൻ വെമ്പുന്ന പെട്രോളെ വിട ഡീസലെ വിട എന്ന ക്യാപ്ഷനോട് ആണ് മീനാക്ഷി തന്റെ ജീവിതത്തിലെ പുതിയ സന്തോഷം ആളുകളിലേക്ക് എത്തിച്ചിരിക്കുന്നത്.

എംജി വിപണിയിൽ എത്തിക്കുന്ന രണ്ടാമത്തെ ഇലക്ട്രിക്ക് ആയ കോമറ്റ് ഇന്ത്യയിലെ തന്നെ ഏറ്റവും വിലകുറഞ്ഞ വാഹനങ്ങളിൽ ഒന്നാണ്. ഇതാണ് മീനാക്ഷി ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. മഞ്ഞനിറത്തിലുള്ള വാഹനത്തിന്റെ ക്യൂട്ട്നെസ്സും ഭംഗിയും ആരാധകർ വാനോളം പുകഴ്ത്തുന്നുമുണ്ട്. തന്റെ വിശേഷങ്ങൾ ഓരോന്നും അടിക്കടി സോഷ്യൽ മീഡിയയിലൂടെ താരം ആളുകൾക്കിടയിലേക്ക് എത്തിക്കാറുണ്ട്. പതിനെട്ടാം വയസ്സിലെ ആദ്യ വോട്ടിങ്ങും അച്ഛനമ്മമാർക്കൊപ്പം ഉള്ള സന്തോഷകരമായ നിമിഷവും സ്കൂൾ ലൈഫും എല്ലാം തന്റെ യൂട്യൂബ് ചാനലിലൂടെയാണ് മീനാക്ഷി കൂടുതലും പങ്കുവയ്ക്കുന്നത്.

Rate this post