സോണിയ്ക്കും ആൽബിക്കും സ്വീകരണം നൽകി ശരണ്യ.!! വീട്ടിലെത്തിയ സോണിയെ കണ്ട് ഞെട്ടിവിക്രം.!! | Mounaragam Today Episode May 16

Mounaragam Today Episode May 16: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് പ്രേക്ഷകർക്ക് ആകർഷകമായ രംഗങ്ങളാണ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ കിരണിൻ്റെയും കല്യാണിയുടെയും ഉപദേശം കൊണ്ട് മനോഹർ ഈ കാര്യം ശാരിയോടും സരയുവിനോടും പറയുകയാണ്. അച്ഛൻ കഴിക്കുന്ന ഭക്ഷണത്തിൽ എന്തെങ്കിലും കലർത്തിയ ശേഷം നമുക്ക് ആശുപത്രിയിൽ എത്തിക്കാമെന്നും, പിന്നെ ഷോക്ക് കൊടുത്ത് അച്ഛനെ ചികിത്സിക്കാമെന്നു പറയുകയാണ്.

ഇതുകേട്ടപ്പോൾ സരയുവിനും ശാരിക്കും സമാധാനം ആവുകയാണ്. അദ്ദേഹത്തിൻ്റെ പെരുമാറ്റമൊക്കെ കണ്ടു മോൻ എൻ്റെ മോളെ ഉപേക്ഷിച്ചു പോകാതിരുന്നാൽ മതി എന്ന് പറയുകയാണ് മനോഹർ. ഇത് കേട്ടപ്പോൾ മനോഹർ മനസ്സിൽ ചിരിക്കുകയാണ്. പിന്നീട് കാണുന്നത് സോണിയെയും ആൽബിയെയുമാണ്. സോണി ആൽബിയും പലതും സംസാരിക്കുന്നതിനിടയിൽ സോണി വളരെ വിഷമത്തിലാവുകയാണ്. അപ്പോൾ ആൽബി നിനക്ക് എന്ത് പറ്റിയെന്ന് ചോദിക്കുകയാണ്.

അപ്പോഴാണ് സോണി വിക്രം നമ്മുടെ ജീവിതത്തിൽ ഒരു തലവേദനയാകുമോ എന്ന് ചോദിക്കുകയാണ്. ഒരിക്കലുമില്ലെന്നും, നിന്നെയും ചാരു മോളെയും ഞാൻ ആർക്കും വിട്ടുകൊടുക്കില്ലെന്ന് പറയുകയാണ് ആൽബി. പിന്നീട് കാണുന്നത് ശരണ്യയുടെ വീടാണ്. ശരണ്യ എൻ്റെ സുഹൃത്ത് വരുന്നുണ്ടെന്നും, അതിനാൽ ഇന്ന് നല്ല ഫുഡ് ആക്കണമെന്നും പറയുകയാണ്. അങ്ങനെ മൂങ്ങ ഭക്ഷണം ഉണ്ടാക്കാൻ പോവുകയും പ്രകാശനും വിക്രമും സഹായിക്കുകയും ചെയ്യുന്നു. അതിനിടയിൽ സോണിയെ കുറിച്ച് വിക്രം പറയുകയാണ്. അപ്പോൾ മൂങ്ങ ഞങ്ങൾക്ക് സോണിയുടെ വീട്ടിലുള്ളപ്പോൾ നല്ല ജീവിതമായിരുന്നെന്ന് പറയുകയാണ്. അതു ശരിയായിരുന്നെന്നും, പക്ഷേ അവളെ ഇനി ഒരു കല്യാണം കഴിക്കാൻ ഞാൻ അനുവദിക്കില്ലെന്ന് പറയുകയാണ് വിക്രം.

ഇത് കേട്ട് കൊണ്ട് ശരണ്യ വരികയാണ്. ഭക്ഷണമൊക്കെ ആയോ എന്നും, അവർ എത്താറായെന്നും പറയുകയാണ്. എല്ലാം റെഡിയായെന്നും, ഇനി അവർ വന്നാൽ മതിയെന്നും പറയുകയാണ് മൂങ്ങ. അപ്പോഴാണ് ഒരു കാർ വന്ന് നിർത്തുന്ന ശബ്ദം കേൾക്കുന്നത്. ഇത് കേട്ടപ്പോൾ ശരണ്യ വിക്രമിനോട് അവർ വന്നെന്നും നീ വാ എന്നു പറഞ്ഞ് വിക്രമിനെ കൂട്ടി പുറത്തു പോവുകയാണ്. അപ്പോൾ മൂങ്ങ പറയുന്നത്, ഇങ്ങനെ അവളുടെ സുഹൃത്തുക്കൾ വന്നാൽ നല്ല ഭക്ഷണം കഴിക്കാമല്ലോയെന്നാണ്. ശരണ്യയും വിക്രമും പുറത്തെത്തിയപ്പോൾ ആൽബി കാറിൽ നിന്നും ഇറങ്ങുന്നത് കണ്ട് ഇവനാണോ ഇവളുടെ സുഹൃത്തിനെ കല്യാണം കഴിച്ചതെന്നോർത്ത് നിൽക്കുമ്പോഴാണ് സോണി കാർ തുറന്ന് ഇറങ്ങി വരുന്നത്. അത് കണ്ട് ഞെട്ടി നിൽക്കുകയാണ്. ഇതാണ് ഇന്നത്തെ എപ്പിസോഡിൽ നടക്കാൻ പോകുന്നത്.

Rate this post