എന്റെ പുതിയ വീടും സമ്മാനങ്ങളും; ഹോം ടൂർ വീഡിയോയുമായി സാന്ത്വനം അച്ചു.!! ആശംസകളുമായി പ്രേക്ഷകർ.!! | Manjusha Martin Home Tour Video Viral Malayalam

Whatsapp Stebin

Manjusha Martin Home Tour Video Viral Malayalam : അഭിനേത്രി, സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസർ, മോഡൽ എന്നിങ്ങനെ നിരവധി മേഖലകളിൽ കഴിവുതെളിയിച്ച വ്യക്തിയാണ് മഞ്ജുഷ മാർട്ടിൻ. പ്രേക്ഷകർ ഹൃദയത്തിലേറ്റിയ പരമ്പരയായ സാന്ത്വനത്തിൽ വേറിട്ടൊരു കഥാപാത്രത്തെ താരം അഭിനയിക്കുന്നുണ്ട് പതിവ് സീരിയലുകളിൽ നിന്നൊക്കെ വ്യത്യസ്തമാണ് സാന്ത്വനം. അതുകൊണ്ട് തന്നെ യുവപ്രേക്ഷകരും സാന്ത്വനത്തിന് കൂടുതലാണ്. സാന്ത്വനത്തിലെ കഥാപാത്രങ്ങളെല്ലാം തന്നെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരുമാണ്.

അച്ചു എന്ന കഥാപാത്രത്തെ ആണ് താരം അഭിനയിക്കുന്നത്. അച്ചുവിനെ ഇതിനോടകം ആരാധകർ ഹൃദയത്തിലേറ്റി കഴിഞ്ഞു. കണ്ണൻ എന്ന കഥാപാത്രത്തിന്റെ മുറപ്പെണ്ണായ അച്ചുവായാണ് മഞ്ജുഷ മാർട്ടിൻ വേഷമിടുന്നത്. ടിക് ടോക് എന്ന ആപ്പിലൂടെ ആണ് മഞ്ജുഷ ജനപ്രീതി നേടിയത്. പിന്നീട് ഇൻസ്റ്റഗ്രാം റീൽസിലൂടെ അഭിനയ രംഗത്തേക്ക് ചുവടുവെക്കുക ആയിരുന്നു.

താരം ടെലിവിഷനിൽ എന്നപോലെ തന്നെ തന്റെ സോഷ്യൽ മീഡിയ പേജുകളിലും താരംഗമാണ്. തന്റെതായ ഒരു യൂ ട്യൂബ് ചാനലും താരത്തിനുണ്ട്. ഇപ്പോഴിത തന്റെ യൂ ട്യൂബ് ചാനലിലൂടെ പുതിയ ഒരു വീഡിയോയും ആയി എത്തിയിരിക്കുകയാണ് മഞ്ജുഷ. തന്റെ വീടിന്റെ ഹോം ടൂർ ആണ് താരം പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.തനിക് കിട്ടിയ സമ്മാനങ്ങളും, തന്റെ റൂമും തന്റെ അച്ഛനെയും എല്ലം ഈ വീഡിയോയിൽ താരം കാണിക്കുന്നുണ്ട്.

ഇതിനു മുൻപ് ഇതുപോലെ ഒരു ഹോം ടൂർ വീഡിയോ താരം ചെയ്തിരുന്നു. താരം തന്റെ ചാനലിലൂടെ പങ്കുവെക്കുന്ന എല്ലാ വീഡിയോകൾക്കും വലിയ ജനപിന്തുണ ആണ് ലഭിക്കുന്നത്. 8 ലക്ഷത്തിനു മീതേ സബ്സ്ക്രൈബ്ർസ് താരത്തിനിപ്പോൾ ഉണ്ട്. മഞ്ജുഷയുടെ പുതിയ വീഡിയോകൾക്കായി കാത്തിരിക്കു കയാണ് ആരാധകർ.

3.3/5 - (11 votes)