ചിപ്പിചേച്ചിക്കൊരു മോളല്ലേ? അപ്പൊ കൂടെ ഉള്ളത് ആരാ.!! സംശയങ്ങളുമായി സോഷ്യൽ മീഡിയ.!! | Chippy Ranjith With Daughter Viral Video Entertainment

Chippy Ranjith With Daughter Viral Video Entertainment : മലയാളി പ്രേക്ഷകരുടെ ഇഷ്ട നടികളിൽ ഒരാളാണ് ചിപ്പി. തിരുവനന്തപുരത്താണ് ചിപ്പി താമസിക്കുന്നത്. 1993-ൽ ആയിരുന്നു ചിപ്പി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. സോപാനം ആയിരുന്നു ചിപ്പിയുടെ ആദ്യമലയാള സിനിമ. കന്നട നടിയാണെങ്കിലും പിന്നീട് നിരവധി മലയാള സിനിമകളിൽ പല റോളുകളിൽ താരം അഭിനയിച്ചു. പാഥേയത്തിലെ

മമ്മൂട്ടിയുടെ മകളായെത്തിയ ഹരിതയിലൂടെയാണ് ചിപ്പി കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് 2001 -ൽ നിർമ്മാതാവ് രഞ്ജിത്തിനെ വിവാഹം കഴിച്ച ശേഷം ചിപ്പി സിനിമയിൽ നിന്ന് മാറി നിന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം താരം സീരിയലുകളിലൂടെ തൻ്റെ കഴിവ് പുറത്ത് കാണിച്ചു. സൂര്യ ടിവിയിലെ സ്ത്രീ ജന്മമായിരുന്നു ചിപ്പിയുടെ ആദ്യ സീരിയൽ. പിന്നീട് താരത്തിൻ്റെ സംവിധാനത്തിലുള്ള വാനമ്പാടിയിലും ചെറിയ റോൾ ചെയ്തിരുന്നു. തമിഴിലെ ‘മൗനരാഗം 2’ ലും താരം അഭിനയിക്കുകയുണ്ടായി.

ഇപ്പോൾ താരം തന്നെ നിർമ്മിക്കുന്ന സാന്ത്വനത്തിലെ ഒരു പ്രധാന റോളാണ് ചെയ്യുന്നത്. സോഷ്യൽ മീഡിയയിലും സജീവമായ താരം തൻ്റെ വിശേഷങ്ങളെല്ലാം പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. ചിപ്പിക്ക് ഒരു മകളാണുള്ളത്. അവന്തിക എന്നാണ് പേര്. ഡിഗ്രി കഴിഞ്ഞ അവന്തിക സോഷ്യൽ മീഡിയയിൽ സജീവമാണ്. സിനിമാ താരങ്ങളുടെ ആഘോഷ ചടങ്ങുകളിൽ പങ്കെടുക്കാൻ ചിപ്പിയുടെയും രഞ്ജിത്തിൻ്റെയും കൂടെ ചിലപ്പോൾ അവന്തികയും വരാറുണ്ട്. കഴിഞ്ഞ ദിവസം നടന്ന നൂറിൻ ഷെരീഫിൻ്റെ വിവാഹ

ചടങ്ങിൽ പങ്കെടുക്കാൻ വന്ന ചിപ്പിയുടെയും കുടുംബത്തിൻ്റെയും ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചിപ്പിയുടെയും കുടുംബത്തിൻ്റെയും കൂടെ അവന്തികയുടെ അതേ പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടി കൂടി ഉണ്ടായിരുന്നു. ചിപ്പിക്ക് ഒരു മകളാണെന്നും, എന്നാൽ ഈ പെൺകുട്ടി ആരാണെന്നുമാണ് സോഷ്യൽ മീഡിയയിൽ ആരാധകർ അന്വേഷിക്കുന്നത്. അത് ചിലപ്പോൾ അവന്തികയുടെ സുഹൃത്തായിരിക്കാം എന്ന സംശയത്തിലാണ് ആരാധകർ.

Rate this post