അച്ഛന്റെയും അമ്മയുടെയും ആനിവേഴ്സറിക്കു കുട്ടി കുറുമ്പി നില ബേബി ചെയ്തത് കണ്ടോ?വീഡിയോ പങ്കുവെച്ച് പേർളി. | Pearle Maaney With Cute Nila Video Viral

Pearle Maaney With Cute Nila Video Viral : മലയാളികളുടെ പ്രിയതാര ദമ്പതിമാരാണ് പേളി മാണിയും ശ്രീനിഷും. ഇരുവരും വിവാഹിതരായപ്പോൾ നിരവധി വിവാദങ്ങൾ സമൂഹത്തിൽ നിന്നും ഇവർക്കെതിരെ ഉയർന്നു വന്നിരുന്നു. ബിഗ് ബോസ് എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതരാവുകയും ഈ റിയാലിറ്റി ഷോയിൽ വെച്ച് തന്നെ പ്രണയത്തിലാവുകയും ചെയ്തവരാണ് ഇവർ. റിയാലിറ്റി ഷോ കഴിഞ്ഞ് പുറത്തിറങ്ങിയതോടെ ഇരുവരുടെയും

വിവാഹവും നടന്നു. എന്നാൽ ഇപ്പോൾ സമൂഹമാധ്യമങ്ങൾ വളരെയധികം ഉറ്റുനോക്കുന്ന നല്ല ഒരു താര കുടുംബമാണ് ഇവരുടേത്. ഇവരുടെ ഏക മകളാണ് നില. നില മോളുടെ വിശേഷങ്ങൾ അറിയാനും ആരാധകർക്ക് വളരെയധികം ആകാംക്ഷയാണ്. കഴിഞ്ഞ ദിവസം ഇവരുടെ നാലാം വിവാഹ വാർഷികത്തോടനുബന്ധിച്ച് ഒരു വീഡിയോ പങ്കുവെച്ചിരുന്നു. അത് വളരെയേറെ പ്രേക്ഷകശ്രദ്ധ നേടുകയും ചെയ്തു. പേളി മാണി

എന്ന തന്റെ യൂട്യൂബ് ചാനലിലൂടെയാണ് താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരെ അറിയിക്കാറുള്ളത്. പേളിക്ക് ഏറ്റവും നല്ല സുഹൃത്താണ് ശ്രീനിഷ്. പേളിയുടെ ഗർഭകാലവും തുടർന്നുള്ള വിശേഷങ്ങളും എല്ലാം സമൂഹമാധ്യമങ്ങളിൽ വളരെയധികം ചർച്ചയായിരുന്നു. ഇപ്പോഴിതാ വിവാഹം കഴിഞ്ഞ് നാല് വർഷമായിരിക്കുന്നു. ഇവർക്കൊപ്പം ഒരു കൊച്ചു നിലാ ബേബിയും. നിലമോളുടെ കുറുമ്പും വിശേഷങ്ങളും ആരാധകർക്ക് ആയി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കപ്പെടാറുണ്ട്. നിരവധി

ആരാധകരാണ് കുഞ്ഞിനുള്ളത്. വിവാഹ വാർഷികത്തോടനുബന്ധിച്ചുള്ള പുതിയൊരു വീഡിയോയാണ് ഇവർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന വീഡിയോ. When nila joind us on our wedding anniversary get away എന്നാ അടിക്കുറിപ്പോടെയാണ് ഈ പുതിയ വീഡിയോ ഇവർ പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെ ആശംസകൾ, ഇതോടൊപ്പം തന്നെ നിലയുടെ വിശേഷങ്ങളും അന്വേഷിച്ചിരിക്കുന്നത്.

Rate this post