കുടുംബവിളക്കിലെ വേദികയ്ക്ക് ഒരു ദിവസം സീരിയലിൽ നിന്ന് കിട്ടുന്ന തുക എത്രയെന്ന് കണ്ടോ? ഇതറിഞ്ഞാൽ ആരാണ് ഞെട്ടാത്തത്!| Kudumbavilakk Sharanya Anandh Remuneration Revealed Malayalam

Kudumbavilakk Sharanya Anandh Remuneration Revealed Malayalam : മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന മറ്റു പരമ്പരകളെക്കാൾ റേറ്റിംഗ് കൂടുതലായി ഉള്ള ഒരു സീരിയൽ തന്നെയാണ് കുടുംബവിളക്ക്. പ്രതിസന്ധികളിൽ പതറാതെ തരണം ചെയ്ത് തന്റെ ആത്മവിശ്വാസം കൊണ്ടും കഷ്ടപ്പാടുകൊണ്ടും ജീവിതത്തിൽ വിജയിച്ച സുമിത്ര എന്ന വീട്ടമ്മയുടെ ജീവിത കഥയാണ് പരമ്പരയുടെ ഉള്ളടക്കം.

മലയാളികളുടെ പ്രിയപ്പെട്ട താരം മീരാ വാസുദേവൻ ആണ് കഥയിലെ നായിക സുമിത്രയായി പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത്. തന്മാത്ര എന്നൊരു ഒറ്റ സിനിമ മതി മീരാ വാസുദേവനെ മലയാളികൾ എന്നും ഓർക്കാൻ. ഇപ്പോൾ സുമിത്രയായി വന്ന് മലയാളികളുടെ മനസ്സ് കീഴടക്കിയിരിക്കുകയാണ് താരം. ഭർത്താവിനാൽ ഉപേക്ഷിക്കപ്പെടുകയും ഭർത്താവ് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്ത് തന്റെ കൺമുൻപിൽ ജീവിച്ചിട്ടും അതിലൊന്നും തളർന്നുപോകാതെ സുമിത്ര തന്റെ ജീവിതം ശൂന്യതയിൽ നിന്നും വിജയത്തിലേക്ക് പടുത്തുയർത്തിയിരിക്കുകയുമാണ്. ഒരുപാട് ആരാധകർ ആണ് കുടുംബവിളക്കിന് ഉള്ളത്.

പരമ്പരയുടെ ലൊക്കേഷൻ വീഡിയോകൾ താരങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്യാറുണ്ട്. അത്തരം വീഡിയോകൾക്ക് പ്രേക്ഷകർക്കിടയിൽ നല്ല സപ്പോർട്ട് ആണ് ഉള്ളത്. സുമിത്രയുടെ ഭർത്താവ് സിദ്ധാർത്ഥ്ന്റെ രണ്ടാം ഭാര്യയായ വേദിക എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരമാണ് ശരണ്യ ആനന്ദ്. ശരണ്യയും മലയാളസിനിമയിൽ നല്ല നല്ല റോളുകൾ ചെയ്ത താരമാണ്. ഇപ്പോൾ ശരണ്യയുടെ പരമ്പരയിലെ വരുമാനത്തെക്കുറിച്ച് പറയുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.

ലൊക്കേഷൻ ഫൺ എന്ന രീതിയിൽ പുറത്തിറക്കിയ വീഡിയോയിലാണ് ഈ കാഴ്ച. ശരണ്യയുടെ പ്രതിഫലം ലക്ഷങ്ങൾ ആണെന്നാണ് സഹതാരങ്ങൾ വീഡിയോയിൽ പറഞ്ഞിട്ടുള്ളത്. പരമ്പരയിലെ മറ്റുതാരങ്ങളായ കെ കെ മേനോനും ആനന്ദ് നാരായണനുമെല്ലാം ഒത്തുചേർന്നാണ് വീഡിയോയിൽ കാര്യങ്ങൾ പറയുന്നത്. ഒരുപാട് പ്രേക്ഷകരാണ് വീഡിയോയ്ക്ക് ലൈക്കും കമന്റ്റുമായി എത്തിയിട്ടുള്ളത്.

3.8/5 - (16 votes)