പത്തിരി ഉണ്ടാക്കിയെടുക്കാൻ ഇതിലും എളുപ്പവഴി വേറെ ഉണ്ടാകില്ല.!! | Pathiri Recipe Tip

- Use fine rice flour.
- Boil water with salt.
- Add flour to hot water.
- Mix quickly into dough.
- Knead while warm.
- Make smooth, soft dough.
Pathiri Recipe Tip: നോമ്പുകാലമായാൽ മിക്ക വീടുകളിലും ഒഴിച്ചു കൂടാനാവാത്ത പലഹാരങ്ങളിൽ ഒന്നായിരിക്കും പത്തിരി. വളരെയധികം രുചികരമായി ഏത് കറിയോടൊപ്പം വേണമെങ്കിലും കറിയില്ലാതെയും കഴിക്കാവുന്ന ഒരു പലഹാരമായതുകൊണ്ട് തന്നെ കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ ഒരേ രീതിയിൽ ഇഷ്ടപ്പെടുന്ന
വിഭവങ്ങളിൽ ഒന്നുതന്നെയാണ് പത്തിരി എന്ന കാര്യത്തിൽ സംശയം വേണ്ട. എന്നാൽ പത്തിരി തയ്യാറാക്കുമ്പോൾ മിക്കപ്പോഴും മാവിന്റെ കൺസിസ്റ്റൻസി ശരിയായില്ലെങ്കിൽ ഉണ്ടാക്കി കഴിഞ്ഞാൽ സോഫ്റ്റ് ആകാത്ത അവസ്ഥ വരും. വളരെ സോഫ്റ്റ് ആയ പത്തിരി എളുപ്പത്തിൽ എങ്ങനെ ചുട്ടെടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം.
ഈയൊരു രീതിയിൽ പത്തിരി ചുട്ടെടുക്കാനായി മാവ് തയ്യാറാക്കുമ്പോൾ തന്നെ കുറച്ച് വ്യത്യസ്ത രീതിയിൽ വേണം ചെയ്തെടുക്കാൻ. അതായത് എത്ര കപ്പ് പൊടിയാണോ ഉപയോഗിക്കുന്നത് അതിന്റെ ഇരട്ടി അളവിൽ വെള്ളവും, ആവശ്യത്തിന് ഉപ്പും,കുറച്ച് എണ്ണയും ഒരു വലിയ പാനിലേക്ക് ഒഴിച്ച് നല്ലതുപോലെ തിളപ്പിച്ചെടുക്കുക. വെള്ളം വെട്ടി തിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് എടുത്തു വച്ച പൊടി കൂടി കുറേശേയായി ഇട്ട് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. വെള്ളം പൊടിയിലേക്ക് പൂർണമായും ഇറങ്ങി സെറ്റായി തുടങ്ങുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാം.
ശേഷം തുണി കൊണ്ടുള്ള വൃത്തിയുള്ള ഒരു സഞ്ചിയെടുത്ത് അതിനകത്തേക്ക് തയ്യാറാക്കി വെച്ച മാവ് ഇട്ടതിനുശേഷം നല്ലതുപോലെ അമർത്തി പ്രസ്സ് ചെയ്തു കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ചൂടായ മാവ് കൈ ഉപയോഗിച്ച് പരത്തുന്നതിന്‍റെ ബുദ്ധിമുട്ടും ഉണ്ടാവില്ല. കുഴച്ചുവെച്ച മാവിനെ നീളത്തിൽ പരത്തിയശേഷം ചെറിയ ഉരുളകളായി കട്ട് ചെയ്ത് എടുക്കുക. വൃത്തിയുള്ള മറ്റൊരു തുണിയെടുത്ത് അതിലേക്ക് മാവ് പരത്താൻ ആവശ്യമായ പൊടിയിട്ട് കൊടുക്കുക. ശേഷം പത്തിരി മേക്കറിലേക്ക് ഓരോ ഉരുള മാവിട്ട് നല്ലതുപോലെ പ്രസ് ചെയ്ത് പൊടിയിട്ട് വെച്ച തുണികൊണ്ട് ഒന്ന് മുകളിൽ സ്പ്രെഡ് ചെയ്ത ശേഷം ഉണ്ടാക്കിയെടുക്കുകയാണെങ്കിൽ നല്ല സോഫ്റ്റ് ആയ പത്തിരി കിട്ടുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
Pathiri Recipe Tip
കറിവേപ്പില ചെടി തഴച്ചു വളരാൻ ഇങ്ങനെ ഒന്ന് ചെയ്‌താൽ മതി; വേപ്പില പറിച്ച് മടുക്കും..!!