അഭിയുടെ കള്ളത്തരം കയ്യോടെ പൊക്കി ആദർശ്. കള്ളന് കൂട്ട് പിടിച്ച് നവ്യ.!! കനകയും ജലജയും തമ്മിൽ തല്ല്.!! | Patharamattu Today Episode May 10

Patharamattu Today Episode May 10: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബപരമ്പരയായ പത്തരമാറ്റിൽ വ്യത്യസ്തമായ കഥാമുഹൂർത്തങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ അഭി നവ്യയുടെ സ്വർണ്ണമെടുത്ത് പോയതിനെ ചോദ്യം ചെയ്യുമ്പോഴാണ് നവ്യ വന്ന് ഞാൻ പറഞ്ഞിട്ടാണ് അഭി സ്വർണ്ണമെടുത്ത് പോയതെന്ന്

പറയുകയാണ്. ഇത് കേട്ടപ്പോൾ ജലജ അവൾ പറഞ്ഞിട്ടാണ് എടുത്തതെന്നും, എൻ്റെ മകനെ എല്ലാവരും കുറ്റം പറഞ്ഞില്ലേയെന്ന് പറയുകയാണ്. എൻ്റെ മകനെ മാത്രം എല്ലാവർക്കും കുറ്റം പറയാനുണ്ടാവും. മറ്റു മക്കൾ എന്തു ചെയ്താലും ആർക്കും ഒന്നുമില്ലെന്ന് പറയുകയാണ് ജലജ. അപ്പോഴാണ് കനക ദുർഗ വരുന്നത്. എന്താണ് പ്രശ്നമെന്ന് ചോദിച്ചപ്പോൾ, മുത്തശ്ശി നവ്യയുടെ സ്വർണ്ണം ലോക്കറിൽ വയ്ക്കാൻ പോയപ്പോഴുള്ള

പ്രശ്നമാണെന്ന് പറയുകയാണ്. പിന്നീട് കാണുന്നത് നവ്യ അഭിയെ വഴക്കു പറയുകയാണ്. നീ എൻ്റെ സ്വർണ്ണമെടുത്ത് കടം തീർക്കാൻ പോയതല്ലേയെന്നും, നിനക്ക് നാണമില്ലേയെന്നും പറയുകയാണ് നവ്യ. നിന്നെ കെട്ടിയതു മുതൽ എനിക്ക് നാശം മാത്രമേയുണ്ടായിട്ടുള്ളൂവെന്നു പറയുകയാണ് അഭി. അങ്ങനെ രണ്ടു പേരും വഴക്കാവുകയാണ്. പിന്നീട് കാണുന്നത് ദേവയാനിയെയാണ്. അഭിയെ രക്ഷിക്കാൻ വേണ്ടി നവ്യ

അങ്ങനെ പറഞ്ഞതാകാമെന്ന് പറയുകയാണ് ദേവയാനി മുത്തശ്ശനോട്. അതിൽ എനിക്കും സംശയമുണ്ടെന്ന് പറയുകയാണ് മുത്തശ്ശൻ. പിന്നീട് കാണുന്നത് ജലജയും കനക ദുർഗ്ഗയും വഴക്കാവുകയാണ്. റൂമിൽ കിടക്കാൻ വന്ന കനകയെ ചീത്ത പറയുകയാണ് ജലജ. നീ മാത്രമാണ് എൻ്റെ രണ്ടു മക്കളുടെയും സമാധാനം നഷ്ടപ്പെടാൻ കാരണമെന്ന് പറയുകയാണ്.ഇത് കേട്ടപ്പോൾ ജലജയ്ക്ക് ദേഷ്യം വരികയാണ്. എൻ്റെ മക്കളുടെ സമാധാനം കെടുത്തിയാൽ നിന്നെ ഞാൻ വെറുതെ വിടില്ലെന്ന് പറയുകയാണ് കനക. നീയെന്ത് ചെയ്യുമെടീ എന്ന് പറയുകയാണ് ജലജ. അങ്ങനെ രണ്ടു പേരും തമ്മിലുള്ള വഴക്കിലൂടെയാണ് ഇന്നത്തെ പ്രൊമോ അവസാനിക്കുന്നത്.

Rate this post