കല്യാണ ദിവസം സോണിയെ കാത്തിരുന്ന ദുരന്തം.!!സോണിയുടെ കുഞ്ഞ് രാഹുലിന്റെ ഗുണ്ടകളുടെ കയ്യിൽ.!! | Mounaragam Today Episode May 10

Mounaragam Today Episode May 10: മൗനരാഗം കൂടുതൽ സങ്കീർണമായ മുഹൂർത്തങ്ങളിലൂടെ കടന്ന് പൊയ്ക്കൊണ്ടിരിക്കുകയാണ്. ഒരുപാട് ദുഖങ്ങൾക്കും ദിരാന്തങ്ങൾക്കുമൊടുവിൽ സോണിക്ക് സന്തോഷകരമായ ഒരു ജീവിതം കിട്ടാൻ പോകുന്നതിന്റെ സന്തോഷത്തിൽ ആയിരുന്നു എല്ലാവരും എന്നാൽ പ്രതീക്ഷിക്കാതെ മറ്റൊരു ദുരന്തം അവളുടെ ജീവിതത്തിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ്. പണത്തിനു വേണ്ടിയാണു ദുഷ്ടനായ വിക്രം സോണിയെ പ്രണയം നടിച്ചു വഞ്ചിച്ചത്. നന്നായി വരയ്ക്കുന്ന ആളാണ് താൻ എന്നും സഹോദരിയായ കല്യാണി വരച്ച സ്കെച്ച് തന്റേതാനെന്ന് നുണ പറഞ്ഞുമാണ് വിക്രം സിനിയുടെ മനസ്സിൽ കയറി പറ്റിയത്.

എന്നാൽ എല്ലാം നുണയായിരുന്നു എന്ന് സോണി തിരിച്ചറിയാൻ വൈകി. ഒടുവിൽ അവൾ ഗർഭിണി ആയപ്പോൾ അവളെ ഉപേക്ഷിക്കാൻ ആണ് വിക്രം ശ്രമിച്ചത്. പിന്നീട് എല്ലാവരുടെയും സമ്മർദ്ദത്തിനു വഴങ്ങി വിക്രം സോണിയെ തന്നെ വിവാഹം കഴിച്ചു എങ്കിലും ദുരന്ത പൂർണമായിരുന്നു അവളുടെ ജീവിതം. വിക്രമിന്റെ മറ്റു ബന്ധങ്ങൾ അറിഞ്ഞു മനസ്സ് വേദനിച്ച സോണി ആത്മഹത്യയ്ക്ക് വരെ ശ്രമിച്ചു. ഒടുവിൽ ഇപ്പോൾ എല്ലാം കഴിഞ്ഞു ആ ബന്ധത്തിൽ നിന്ന് ധൈര്യത്തോടെ ഇറങ്ങിപ്പോരാൻ ഉള്ള ധൈര്യം സോണി

കാണിക്കുകയും ചെയ്തു. ഇപോഴിതാ സിനിയുടെ ജീവിതത്തിൽ പുതിയ ചില സന്തോഷ നിമിഷങ്ങൾ വരാൻ തുടങ്ങുകയാണ്. കല്യാണിയും കിരണും രാജ സേനനും രൂപയും എല്ലാം ആഗ്രഹിച്ചത് പോലെ സോണിയെ എല്ലാം അറിഞ്ഞു കൊണ്ട് വിവാഹം കഴിക്കാൻ ആൽബി തയ്യാറാക്കുകയും. ഒരുപാട് പ്രതീക്ഷകളോടെ കുടുംബം ഒന്നാകെ ആ വിവാഹത്തിനായി കാത്തിരിക്കുകയുമായിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞാൽ രൂപ തന്റെ സ്വത്തുക്കൾ സോണിക്ക് എഴുതിക്കൊടുക്കുമെന്ന് മനസ്സിലാക്കിയ ദുഷ്ടനായ രാഹുൽ പല

വിധത്തിലും ഈ കല്യാണം മുടക്കാൻ ശ്രമിക്കുകയായിരുന്നു. ആൽബിയെ കൊല്ലാൻ ശ്രമിച്ചു എങ്കിലും ആള് മാറിയത് കൊണ്ട് അത് നടന്നില്ല ഇന്നിപ്പോൾ കല്യാണ ദിവസം സോണിയുടെ കുഞ്ഞിനെ തട്ടിക്കൊണ്ടു പോയിരിക്കയാണ്‌ രാഹുൽ. കുഞ്ഞിനെ കാണാതെ ഹൃദയം പൊട്ടി കരയുകയാണ് സോണി. കുഞ്ഞിനെ ഇനി എങ്ങനെ കണ്ട് പിടിക്കും രാഹുൽ കുഞ്ഞിനെ ഉപദ്രവിക്കുമോ എന്നുള്ള സംശയങ്ങളാണ് പ്രേക്ഷകരുടെ മനസ്സിൽ.

Rate this post