ഒരുപാട് പ്രശ്‌നങ്ങളുണ്ടായി വ്യത്യസ്‌ത ജാതിയിൽ പെട്ടവരായതിനാൽ.!! വിവാഹനിശ്ചയം കഴിഞ്ഞ സന്തോഷം പങ്കുവെച്ച് പ്രിയതാരം നയന.!! | Actress Nayana Josan Engagement

Actress Nayana Josan Engagement : ഏഷ്യാനെറ്റ് ഡാൻസ് റിയാലിറ്റി ഷോ ആയ ഡാൻസിങ് സ്റ്റാർസിലൂടെയും കൂടെവിടെ എന്ന സീരിയലിലൂടെയും മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് നയന ജോസൻ. ചലച്ചിത്ര മേഖലയിൽ നടൻ മമ്മൂട്ടിക്കൊപ്പം വേഷമിട്ട് തിളങ്ങിയ താരം ബിഗ് സ്ക്രീനിലും തന്റേതായ ഒരു ഇടം കണ്ടെത്തി.

സിനിമ മേഖലയിലെത്തിയെങ്കിലും തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നൃത്തകലയെ കൂടുതൽ സ്നേഹിക്കുന്ന നയന ഇപ്പോൾ തന്റെ ജീവിതത്തിലെ നിർണായക തീരുമാനമെടുത്തിരിക്കുകയാണ്. ഇനിയുള്ള ജീവിതത്തിലെ പങ്കാളിയെ തെരഞ്ഞെടുത്തിരിക്കുകയാണ് താരം ഇപ്പോൾ. തന്റെ പ്രണയ സാക്ഷാത്കാരമാണ് ഇതെന്നും വിവാഹനിശ്ചയം കഴിഞ്ഞു എന്നും വെളിപ്പെടുത്തുകയാണ്.

സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകരുള്ള താരം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ ചിത്രം ആരാധകരുമായി പങ്കുവെച്ചത്. ഈ ആഗ്രഹം സഫലമാക്കാനായി ഒരുപാട് വട്ടം കരഞ്ഞിട്ടുണ്ടെന്നും, ഇപ്പോൾ എനിക്ക് പറഞ്ഞറിയിക്കാൻ സാധിക്കാത്ത സന്തോഷമാണ് എന്നും നയന തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിനോടൊപ്പം കുറിച്ചു. ഒരു ഇന്റർ കാസ്റ്റ് മാരേജ് ആയതിന്റെ പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നു. അതൊരു പോരാട്ടം തന്നെ ആയിരുന്നുവെന്നുമാണ് നയന പറയുന്നത്.

വ്യത്യസ്ത ജാതിയിൽ ഉണ്ടായിരുന്ന ആളുകൾ ആയതിനാൽ വന്ന പ്രശ്നങ്ങളെ ഞങ്ങൾ ഒരുമിച്ച് നേരിട്ടു. എന്റെ കഴിവിനെ പിന്തുണയ്ക്കുന്ന, ഒരു വ്യക്തിത്വത്തിന് ഇടം നൽകുന്ന ഈ മനുഷ്യനെ ലഭിക്കാൻ ഒരുപാട് കരഞ്ഞു. എന്നാൽ അതിനൊക്കെ ഫലമുണ്ടായി, എന്റെ എല്ലാ സുഹൃത്തുക്കളുടെയും പ്രാർത്ഥനയും അനുഗ്രഹവും ഞങ്ങൾക്ക് വേണം എന്ന് തന്റെ ഭാവിവരൻ ഗോകുലിനെ ടാഗ് ചെയ്തുകൊണ്ട് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. നിരവധി ആരാധകരാണ് ഈ പോസ്റ്റിന് ചുവടെ കമന്റുകളുമായി എത്തിയത്. തന്റെ വീട്ടിൽ പഠനത്തിന് കൂടുതൽ പ്രാധാന്യം നൽകിയിരുന്നതിനാൽ ഡിഗ്രി കഴിഞ്ഞതിനു ശേഷം ഏറെ വൈകിയാണ് താൻ അഭിനയരംഗത്തേക്ക് എത്തിയതെന്നും നയന അടുത്തിടെ പങ്കുവെച്ചിരുന്നു.

Rate this post