ആദർശിൻ്റെ പെരുമാറ്റത്തിൽ വിഷമിതയായ ദേവയാനി അനന്തപുരി വിട്ടിറങ്ങുന്നു.!! നയനയുടെ കാലുപിടിക്കാൻ ഒരുങ്ങി ദേവയാനി.!! | Patharamattu Today Episode March 26
Patharamattu Today Episode March 26: ഏഷ്യാനെറ്റ് പരമ്പരകളിൽ റേറ്റിങ്ങിൽ മുൻപന്തിയിൽ നിൽക്കുന്ന പരമ്പരയാണ് പത്തരമാറ്റ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, ആദർശിൻ്റെ പെരുമാറ്റത്തിൽ വിഷമത്തിലായ ദേവയാനി ആദർശിനോട് പലതും പറയുകയാണ്. ഇത് കേട്ട ആദർശ് അമ്മ എൻ്റെ അവസ്ഥ മനസിലാക്കണമെന്ന് പറയുകയാണ്. എന്നാൽ അതൊന്നും ദേവയാനി ശ്രദ്ധിക്കുന്നില്ല. അപ്പോഴാണ് നയന കനകദുർഗ്ഗയെ വിളിക്കുകയാണ്. അവിടെ കനക ദുർഗ്ഗയാണെങ്കിൽ എൻ്റെ മക്കൾക്ക് എന്തെങ്കിലും പ്രശ്നം അവിടെ
ഉണ്ടാകുമോ എന്നോർത്ത് ഗോവിന്ദനോട് പലതും പറയുമ്പോൾ ഫോൺ ബെല്ലടിയുന്നത്. ബെല്ലടി കേട്ട ഗോവിന്ദൻ ഫോൺ എടുത്തപ്പോൾ, നയനയോട് നിൻ്റെ അമ്മ ഇവിടെ നിങ്ങൾക്ക് അവിടെ എന്തൊക്കെയോ ബുദ്ധിമുണ്ടെന്ന് പറഞ്ഞ് ഇവിടെ പലതും പറഞ്ഞു കൊണ്ടിരിക്കുകയാണ്. എനിക്ക് ഒരു പ്രശ്നവുമില്ലെന്നും, ഞാൻ ഹാപ്പിയാണെന്നും പറയുകയാണ് നയന. അത് മോൾ അമ്മയോട് തന്നെ പറഞ്ഞേക്കെന്ന് പറയുകയാണ് ഗോവിന്ദൻ. പിന്നീട് കനകദുർഗ്ഗ ഫോൺ എടുത്തപ്പോൾ, പലതും പറയുകയാണ്. വേദനിച്ച് നിൽക്കുന്ന നയന അമ്മയോട് ഞാൻ ഹാപ്പിയാണെന്ന് പറയുകയാണ്. ഞാൻ ബാക്കി വർക്ക് ചെയ്യാൻ അവിടെ വരുന്നുണ്ടെന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്യുകയാണ്. പിന്നീട് നയന കിച്ചനിൽ ചെല്ലുമ്പോൾ, അവിടെ നിന്നും ദേവയാനി
പാചകം ചെയ്യുന്നതാണ് കാണുന്നത്. ഇത് കണ്ട നയന ഞെട്ടുകയാണ്. എന്നെക്കൊണ്ട് വലിയ പ്രശ്നമാണല്ലോ ഈ വീട്ടിൽ ഉണ്ടാവുന്നത് എന്നൊക്കെ ഓർന്ന് നയന നിൽക്കുമ്പോഴാണ് ജാനകി വരുന്നത്. ജാനകിയോട് കാര്യങ്ങൾ പറഞ്ഞപ്പോൾ, ജാനകി മോൾ ഒരു മാപ്പ് പറഞ്ഞിട്ട് വരാൻ പറയുന്നു. ഇവരെ വീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്ന ജലജ അപ്പോൾ അവിടേയ്ക്ക് ഓടി വന്നു. പിന്നീട് നയനയെ കുറ്റപ്പെടുത്തുകയായിരുന്നു. പിന്നീട് കാണുന്നത് അനാമികയുടെ വീടാണ്. അവിടെ അനാമിക പലതും ആലോചിച്ചു കൊണ്ട് നിൽക്കുകയാണ്. അപ്പോഴാണ് അനാമികയുടെ ഡാഡി വന്ന് പലതും പറയുന്നത്. മോൾ
ഇങ്ങനെ ചിന്തിച്ചു നിൽക്കുന്നതെന്തിനാണെന്നും, അനിയോട് വല്ല ഇഷ്ടവുംഉണ്ടെങ്കിൽ അത് മോൾ പറയണമെന്ന് പറയുകയാണ്. അത് ഞാൻ എങ്ങനെ പറയുമെന്നാണ് അനാമിക ഓർക്കുന്നത്. പിന്നീട് കാണുന്നത്, ദേവയാനി വസ്ത്രങ്ങളൊക്കെ അടക്കി വയ്ക്കുകയാണ്. അവിടേയ്ക്കാണ്, നയന വരുന്നത്. അമ്മേ ഞാൻ അങ്ങോട്ട് വരട്ടെയെന്നും, അമ്മയോട് കുറച്ചു കാര്യം സംസാരിക്കാനുണ്ടെന്നും പറയുകയാണ്. അങ്ങനെ നയന അകത്തു കയറാൻ നോക്കുമ്പോൾ, ദേവയാനി വന്ന് വാതിൽ അടയ്ക്കുകയാണ്. ആകെ ഞെട്ടി നിൽക്കുകയാണ് നയന. ഇതൊക്കെയാണ് ഇന്നത്തെ പ്രൊമോയിലുള്ളത്.