ഒരിക്കലും നയനക്ക് ആദർശിനെ വിട്ടുകൊടുക്കില്ലെന്ന് ഉറപ്പിച്ച് ദേവയാനി.!!അനിയെത്തേടി അനാമികയെത്തുമ്പോൾ, അനന്തപുരിയിലെ അംഗങ്ങൾ ഞെട്ടുന്നു.!! | Patharamattu Today Episode March 20

Patharamattu Today Episode March 20: ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ഹിറ്റ് പരമ്പരകളിൽ ഒരു പരമ്പരയാണ് പത്തരമാറ്റ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, ഗ്രൗണ്ടിൽ എത്തിയ നന്ദു അവിടെ നിന്ന് കളിക്കുന്ന മറ്റുള്ളവരുമായി അടി ഉണ്ടാക്കുകയും, നന്ദുവിനെ കണ്ട് അനി പ്രശ്നത്തിൽ ഇടപെടുകയും, അനിക്ക് അടി കിട്ടി വീഴുകയും ചെയ്തു. അത് കണ്ട് മറ്റുള്ളവർ ഓടുകയും, നന്ദു അനിയെ വഴക്കു പറയുകയുമായിരുന്നു. നീ എന്തിനാണ് ഇതിൽ ഇടപ്പെട്ടതെന്ന് പറയുകയാണ് നന്ദു. പിന്നീട് അനിയെയും കൂട്ടി നന്ദു വീട്ടിൽ കൂട്ടി പോവുകയാണ്. അപ്പോഴാണ് അനിയുടെ ഫോണിൽ അനാമിക വിളിക്കുന്നത്. അത് എടുത്ത നന്ദു, അനിയ്ക്ക് ചെറിയൊരു അപകടം പറ്റിയിട്ടുണ്ടെന്നും, പിന്നെ വിളിക്കാനും പറയുകയായിരുന്നു.

പിന്നീട് വീട്ടിലെത്തിയപ്പോൾ, കനക ദുർഗ്ഗയും, ഗോവിന്ദനും എന്താണ് പറ്റിയതെന്ന് ചോദിക്കുകയാണ്. അപ്പോഴാണ് എന്താണ് നടന്നതെന്ന് അനി പറയുന്നത്. ഇത് കേട്ട് കനകദുർഗ്ഗ ഇവളെ കൊണ്ട് മടുത്തെന്നും, ആൺകുട്ടികൾ പുറത്ത് പോയാൽ അമ്മമാർക്ക് ടെൻഷനുണ്ടാവും, എന്നാൽ ഇവൾ പുറത്ത് പോയാൽ ആണിനേക്കാൾ കഷ്ടമാണെന്നും, വരുന്നത് വരെ മനുഷ്യന് ഒരു സമാധാനമില്ലെന്നും പറയുകയാണ് കനക ദുർഗ്ഗ. ഇനി അനന്തപുരിയിൽ എത്തിയാൽ, നിന്നെ കൊണ്ട് അവിടെ എൻ്റെ മക്കൾക്കും പ്രശ്നമാവുമെന്ന് പറയുകയാണ് കനക ദുർഗ്ഗ. അപ്പോൾ അനി അമ്മ അതോർത്ത് വിഷമിക്കേണ്ടെന്നും, ഞാൻ ഒന്നും പറയാൻ പോകുന്നില്ലെന്നും പറയുകയാണ് അനി. പിന്നീട് അനിയുടെ തലയൊക്കെ കെട്ടിയ ശേഷം അനി വീട്ടിലേക്ക് പോവുകയാണ്.

പിന്നീട് കാണുന്നത്, ആദർശ് നയനയെ വഴക്കു പറയുന്നതാണ്. നീ എന്തിനാണ് എൻ്റെ ഫോൺ എടുത്തതെന്നും, കുറച്ച് സ്വാതന്ത്ര്യം നൽകുമ്പോഴേക്കും നിനക്ക് എന്തും ചെയ്യാമെന്നായോ എന്നുമൊക്കെ പറഞ്ഞപ്പോൾ, ആദർശേട്ടനല്ലേ പറഞ്ഞത് ഞാൻ സ്നേഹിച്ചു വരികയാണെന്ന് നയന പറഞ്ഞപ്പോൾ, നിന്നെ ഞാൻ കൂട്ടികൊണ്ട് വന്നത് മുത്തശ്ശൻ പറഞ്ഞിട്ടാണെന്നും, നിന്നെ കൊണ്ട് എനിക്ക് എൻ്റെ അമ്മയുടെ സ്നേഹം പോലും നഷ്ടപ്പെടുകയാണെന്നും പറയുകയാണ് ആദർശ്. ഇതൊന്നും എനിക്കറിയില്ലായിരുന്നെന്നും, സോറി എന്നൊക്കെ പറഞ്ഞ് നയന താഴേക്ക് പോയി. അപ്പോഴാണ് ആദർശ് ഓർത്തത്, ഈ കാര്യം മുത്തശ്ശനറിഞ്ഞാൽ പ്രശ്നമാകുമല്ലോ എന്ന്. അങ്ങനെ ആദർശ് പിറകിൽ പോവുകയാണ്.

അപ്പോഴാണ് അനി തലയിൽ കെട്ടി കൊണ്ട് വീട്ടിൽ വരുന്നത്. അനിയുടെ തലയിലെ മുറിവ് കണ്ട് എല്ലാവരും ഞെട്ടുകയാണ്. എന്താന് പറ്റിയതെന്നും, മറ്റും എല്ലാവരും ചോദിച്ചപ്പോൾ, ഞാൻ ബൈക്കിൽനിന്ന് വീണതാണെന്ന് പറയുകയാണ്. ഇത് കേട്ട് ജാനകി മോനെ നീ ഹെൽമറ്റ് വച്ചിരുന്നില്ലേയെന്നു ചോദിച്ചപ്പോൾ, ഹെൽമറ്റ് വച്ചിരുന്നില്ലെന്നു പറയുകയാണ്. അപ്പോഴാണ് അനാമിക അനന്തപുരിയിലെത്തുന്നത്. എന്താണ് അനി പറ്റിയതെന്ന് പറഞ്ഞ് കൊണ്ട് അടുത്തു വരികയാണ്. ഹാളിൽ എല്ലാവരും ഉള്ളതിനാൽ, അനി അനാമികയെ പരിചയപ്പെടുത്തുകയാണ്. തൻ്റെ ഏഴുത്തിൻ്റെ വലിയൊരു ആരാധികയാണെന്ന കാര്യം പറയുന്നു. അങ്ങനെ എല്ലാ വരും ചേർന്ന് അനാമികയെ സ്വീകരിക്കുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.

Rate this post