നിർമ്മലിൽ നിന്ന് രക്ഷപ്പെടാനാവില്ലെന്ന് കരുതി നവ്യ ആ കൊടും കൃത്യം ചെയ്യുന്നു.!! ഇനി ആദർഷിന്റെ സഹായം നവ്യക്ക്.!! | Patharamattu Today Episode June 22
Patharamattu Today Episode June 22: ഏഷ്യാനെറ്റിലെ സീരിയൽ ആരാധകർ കാത്തിരുന്നു കാണുന്ന പരമ്പരയാണ് പത്തരമാറ്റ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ നയനയും നവ്യയും കൂടി നിർമ്മലിൻ്റെ കാര്യത്തെക്കുറിച്ച് സംസാരിക്കുന്നതായിരുന്നു. എങ്ങനെയെങ്കിലും നിർമ്മലിൽ നിന്ന് രക്ഷപ്പെടാമെന്ന് പറയുകയാണ് നയന.എന്നാൽ റൂമിൽ പോയി നവ്യ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിക്കുമ്പോഴാണ് നയന റൂമിലേക്ക് കയറി വരുന്നത്. നവ്യയിൽ നിന്ന് കത്തി പിടിച്ചു മാറ്റുകയും, ചേച്ചി ആത്മഹത്യ ചെയ്താൽ നിർമ്മൽ രക്ഷപ്പെടുമെന്നും, ചേച്ചിതെറ്റുകാരിയാണെന്ന് ഈ സമൂഹം കുറ്റപ്പെടുത്തുമെന്നും പറയുകയാണ്
നയന. പിന്നീട് കാണുന്നത് നിർമ്മലിനെ കാണാൻ അഭി പോവുകയാണ്. നിർമ്മൽ ഈ വിഷയത്തിൽ നിന്നും പിന്മാറാമെന്ന് പറഞ്ഞപ്പോൾ, അഭി അവൾ നല്ല ഭയത്തിലാണെന്നും, നീ പിന്മാറരുതെന്നും, അവളുടെ അവസ്ഥ അങ്ങനെയായ സ്ഥിതിക്ക് അവൾ ആത്മഹത്യ ചെയ്താൽ നമുക്കാണ് ഗുണമെന്ന് പറയുകയാണ് അഭി.അതിനാൽ നീ ഒരു മെസേജ് അയക്കാൻ പറയുകയാണ്. നയന നവ്യയ്ക്ക് ജ്യൂസുമായി പോവുമ്പോഴാണ് നിർമ്മലിൻ്റെ മെസേജ് വരുന്നത്. ഉടൻ തന്നെ നയന നവ്യയോട് ഓക്കെ പറയാൻ പറയുകയാണ്. എന്നാൽ നവ്യയ്ക്ക് ഭയം ഉണ്ടെങ്കിലും, നയന നമ്മൾ പെൺകുട്ടികൾ ഒഴിഞ്ഞ് മാറി നിൽക്കാതെ, ധൈര്യത്തോടെ
നേരിടണമെന്ന് പറയുകയാണ്. പിന്നീട് കാണുന്നത്, ആദർശ് ഓഫീസിൽ നിന്നും നവ്യയുടെ പ്രശ്നം വീട്ടിലറിഞ്ഞാലുള്ള അവസ്ഥകളെക്കുറിച്ച് ആലോചിക്കുകയാണ്. അതിനായി ആദർശ് പോലീസിനെ വിളിച്ച് വിവരം അറിയിക്കുകയാണ്. പോലീസ് നിർമ്മൽ അത്ര കുഴപ്പക്കാരനല്ലെന്ന് പറയുകയാണ്. അതിനാൽ പ്രശ്നമൊന്നും ഉണ്ടാവില്ലെന്നും, എന്താണ് അയാളുടെ നീക്കമെന്നറിയാൻ പിന്നാലെ പോകണമെന്ന് പറയുകയാണ്. പിന്നീട് കാണുന്നത് നിർമ്മൽ നവ്യയെ ഫോൺ വിളിക്കുകയാണ്. നിന്നെ എനിക്ക്
കാണണമെന്ന് പറയുകയാണ്. നവ്യ മാന്യമായ രീതിയിൽ കാണാമെന്ന് പറയുകയാണ്. നിർമ്മൽ നവ്യയെ കാണാൻ പോവാൻ തന്നെ തീരുമാനിക്കുകയാണ്. പിന്നീട് കാണുന്നത് ആദർശ് വീട്ടിലേക്ക് വരികയാണ്. നയന നിർമ്മലിനെ കാണാൻ പോവുന്ന കാര്യം പറയുകയാണ്. നിങ്ങളുടെ സഹായം വേണ്ടെന്ന് പറയുകയാണ് ആദർശിനോട്. പിന്നീട് നവ്യയോട് നയന നമുക്ക് പോകാമെന്ന് പറഞ്ഞ് പുറപ്പെടാൻ പോവുകയാണ്. ഇതൊക്കെയാണ് ഇന്നത്തെ എപ്പിസോഡിൽ കാണാൻ പോവുന്നത്.