നന്ദുവിനോട് പ്രണയം തുറന്ന് പറഞ്ഞ് അനി.!! നിർമ്മലിൽ നിന്നും നവ്യയെ രക്ഷിക്കാനൊരുങ്ങി ആദർശ്.!! | Patharamattu Today Episode June 20

Patharamattu Today Episode June 20: ഏഷ്യാനെറ്റ് കുടുംബപരമ്പരയായ പത്തരമാറ്റ് ഹൃദയസ്പർശിയായ രംഗങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ നയന ആദർശിനോട് നവ്യയെ ശല്യപ്പെടുത്തുന്ന പഴയ കാമുകനായ നിർമ്മലിൻ്റെ കാര്യം പറയുകയാണ്. നവ്യേച്ചിയെ രക്ഷിക്കാൾ ഞാൻ കഴിവതും ശ്രമിക്കുമെന്നും, അതിന് കൂട്ട് നിന്നാമതിയെന്നും പറയുകയാണ് നയന. പിന്നീട് നവ്യയുടെ അടുത്ത് പോയി ഞങ്ങൾ ഇതിനെ ഈസിയായി നേരിടുമെന്ന് പറയുകയാണ്. എന്നാൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചാൽ അത് ഒന്നും ചെയ്യാൻ പറ്റില്ലെന്ന് നവ്യ പറഞ്ഞപ്പോൾ, അതിന് മുൻപ് ഇത് നമുക്ക് പരിഹരിക്കാമെന്ന്

പറയുകയാണ് നയന. അപ്പോൾ ആദർശ് ഓഫീസിലിരുന്ന് പലതും ആലോചിക്കുമ്പോഴാണ് സ്റ്റാഫ് വരുന്നത്. ആകെ തലക്കനവുമായി നിൽക്കുന്ന ആദർശ് സ്റ്റാഫിനോട് ദേഷ്യപ്പെടുകയാണ്. പിന്നീട് ആദർശ് പോലീസിനെ വിളിക്കുകയാണ്. എൻ്റെ അനിയൻ്റെ ഭാര്യയെ ഒരാൾ ബ്ലാക്ക് മെയ്ൽ ചെയ്യുന്നുവെന്ന് പറയുകയാണ്. അപ്പോഴാണ് നവ്യയ്ക്ക് നിർമ്മലിൻ്റെ ഫോൺ വരുന്നത്. എടുത്തപ്പോൾ നവ്യയോട് നിൻ്റെ ഫോട്ടോ ഇപ്പോൾ നീ മാത്രമേ കണ്ടിട്ടുള്ളൂവെന്നും, ഇനി ലോകം മുഴുവൻ പരക്കേണ്ട കാര്യം ഞാൻ ചെയ്യുമെന്നും പറയുകയാണ്. എന്നാൽ നവ്യ നയന പറഞ്ഞ ദൈര്യത്തിൽ നിർമ്മലിനോട് ദേഷ്യത്തിൽ പലതും പറയുകയാണ്. അപ്പോഴാണ് ആദർശ് ഓഫീസിൽ വച്ച് നയന പറഞ്ഞ കാര്യത്തെക്കുറിച്ച്

ഓർക്കുന്നത്. അവൾ എൻ്റെ വീട്ടുകാർക്കും എനിക്കും വേണ്ടി നല്ലതുമാത്രം ചെയ്തവളാണെന്നും അതിനാൽ അവൾ പറഞ്ഞതിനെ കുറിച്ച് അന്വേഷിക്കണമെന്നും ആലോചിക്കുകയാണ്. പിന്നീട് കാണുന്നത് നന്ദുവും അനിയും തമ്മിൽ സംസാരിക്കുന്നതാണ്. നന്ദുവിനോട് അനി ഞാൻ സ്നേഹിക്കുന്ന പെൺകുട്ടി നീയാണെന്നും, നിൻ്റെ മനസിലുളള പുരുഷൻ ആരാണെന്നും ചോദിക്കുകയാണ്. അത് അനിയാണെന്ന് കേട്ടപ്പോൾ അനി ഇനി എന്ത് റിസ്ക്കെടുത്തും ഞാൻ നിന്നെ സ്വന്തമാക്കിയിരിക്കുമെന്ന് പറയുകയാണ് അനി. ഇത് കണ്ടു കൊണ്ട് പെട്ടെന്ന് സ്വപ്നത്തിൽ നിന്ന് ഉണരുകയാണ് നന്ദു . പിന്നീട് കാണുന്നത് നവ്യ ഉമ്മറത്തിരുന്ന്

പലതും ആലോചിക്കുകയാണ്. അതിനിടയിൽ ദേഷ്യത്തിൽ നവ്യ പലതും പറയുന്നുണ്ട്. അപ്പോഴാണ് ജലജ കയറി വരുന്നത്. എല്ലാത്തിനെയും എങ്ങനെ തളയ്ക്കണമെന്ന് പറയുന്നത് കേട്ടുകൊണ്ടു വന്ന ജലജ നവ്യയുമായി തട്ടിക്കയറുകയാണ്. രണ്ടു പേരും തമ്മിലുള്ള വഴക്കു കേട്ട് അഭിവരികയും, ജലജ നവ്യയെ അടിക്കാൻ പോകുമ്പോൾ അഭി പിടിച്ചു വലിച്ചു കൊണ്ടു പോകുന്നതോടെ ഇന്നത്തെ എപ്പിസോഡ് അവസാനിക്കുകയാണ്.

Rate this post