ആദർശിൻ്റെയും നയനയുടെയും ജീവിതം വിഷമത്തിലാണെന്ന് മനസിലാക്കി കനകദുഗ്ഗ. !!കനദുർഗയെ ഓടിക്കാനുള്ള ശ്രെമവുമായി ജലജ.!! | Patharamattu Today Episode June 2

Patharamattu Today Episode June 2: ഏഷ്യാനെറ്റ് പ്രേക്ഷകർ മനമറിഞ്ഞ് സ്വീകരിച്ച പരമ്പരയാണ് പത്തരമാറ്റ്. ഇന്നലത്തെ എപ്പിസോഡിൻ്റെ അവസാനത്തിൽ കനകദുർഗ്ഗ നയനയോട് നന്ദുവിൻ്റെ കാര്യം പറയുന്നത്‌. നയന വിഷമത്തോടെ റൂമിലേക്ക് പോകുമ്പോഴാണ് ആദർശിനെ റൂമിൽ കാണുന്നത്.ആദർശിനോട് അമ്മ ഇവിടെയുണ്ടെന്നും, അവരെ ബോധ്യപ്പെടുത്താനെങ്കിലും സ്നേഹത്തോടെ പെരുമാറണമെന്ന് പറയുകയാണ് നയന. മുത്തശ്ശൻ്റെ മുൻപിൽ നടത്തുന്ന നാടകം എൻ്റെ അമ്മയുടെ മുന്നിലും അഭിനയിക്കണമെന്ന് പറയുകയാണ് നയന. ഇതൊക്കെ കേട്ട് കൊണ്ട് പുറത്ത് കനകദുർഗ്ഗ നിൽക്കുന്നുണ്ടായിരുന്നു. നയനയുടെ അവസ്ഥ കണ്ട് വിഷമത്തിലായിരുന്നു കനക ദുർഗ്ഗ.

പിന്നീട് കാണുന്നത് നന്ദു അനിയെ ഞാൻ സ്നേഹിക്കരുതായിരുന്നുവെന്ന് ചിന്തിച്ചിരിക്കുകയാണ്. ആ സമയത്താണ് അനിക്കും നന്ദുവിനെ ഒന്ന് വിളിച്ചാലോ എന്ന് തോന്നുന്നത്. എന്നാൽ അനി വേണ്ടെന്ന് വിചാരിക്കുകയാണ്. കനകദുർഗ്ഗ നേരെ കിടക്കാൻ വേണ്ടി ജലജയുടെ റൂമിലേക്ക് പോവുകയാണ്. അവിടെ എത്തിയപ്പോൾ ജലജ നിനക്ക് വേറെ റൂമിൽ കിടക്കാൻ വേണ്ടി ചോദിച്ചൂടെ എന്ന് ദേഷ്യത്തിൽ പറയുകയാണ് ജലജ. കിടന്ന ശേഷം രണ്ടു പേരും വഴക്കു കൂടുകയാണ്. അപ്പോഴാണ് നയനയുടെ റൂമിൽ നിന്ന് കേട്ട സംസാരങ്ങൾ കനകദുർഗ്ഗയ്ക്ക് ഓർമ്മ വന്നത്. നയനയുടെയും ആദർശിൻ്റെയും ഇടയിലുള്ള കാര്യങ്ങൾ ഓർത്ത് കനകദുർഗ്ഗയ്ക്ക് ഉറക്കം വരുന്നുണ്ടായിരുന്നില്ല.

പിറ്റേ ദിവസം രാവിലെ എല്ലാവർക്കും ചായയുമായി വരികയാണ് കനകദുർഗ്ഗ. നയനയുടെ റൂമിൽ പോകുമ്പോൾ വീണ്ടും അത്തരം സംസാരം തന്നെയാണ് കനകദുർഗ്ഗ കേൾക്കുന്നത്. ചായകൊടുത്ത ശേഷം പുറത്തു നിന്ന കനക ദുർഗ്ഗ നയന പുറത്തു വന്നപ്പോൾ, പണ്ട് റൂമിൽ വന്നപ്പോൾ ഒരു ബെഡ് താഴെ കിടക്കുന്നത് കണ്ടപ്പോഴെഎനിക്ക് സംശയമുണ്ടായിരുന്നെന്നും, എന്നാൽ ഇപ്പോൾ എനിക്ക് മനസിലായെന്നും പറയുകയാണ് കനകദുർഗ്ഗ. അപ്പോഴാണ് നവ്യയും വരുന്നത്. ആദർശും നയനയും തമ്മിൽ ഭാര്യയായി ജീവിക്കുന്നില്ലെന്നും, അതു കൊണ്ടാണ് മോൾക്കുള്ള ഭാഗ്യം നയനയ്ക്ക് ഇല്ലാത്തതെന്നും പറയുകയാണ് കനകദുർഗ്ഗ. പിന്നീട് നയന ഞാനും ആദർശേട്ടനും ആദ്യം ബെഡിലും താഴെയുമാണ് കിടന്നിരുന്നതെന്നും എന്നാൽ ഇപ്പോൾ ബെഡിൽ ഒരുമിച്ച് കിടക്കുന്നുണ്ടെന്നും, പക്ഷേ ഇതുവരെ ഭാര്യയും ഭർത്താവുമായി ജീവിച്ചിട്ടില്ലെന്നും പറയുകയാണ് നയന.

അമ്മ ഇതൊരു വിഷയമായെടുത്ത് സംസാരിക്കരുതെന്ന് പറയുകയാണ് നയന. അപ്പോഴാണ് നവ്യ പറയുന്നത് നിൻ്റെ ഉള്ളിൽ ഇത്രയൊക്കെ വിഷമങ്ങൾ ഉള്ളപ്പോൾ, ഞാനും നിന്നെ വേദനിപ്പിച്ചിട്ടുണ്ടെന്ന്, അപ്പോഴും എനിക്ക് ചേച്ചിയോട് സ്നേഹം മാത്രമാണ് ഉണ്ടായതെന്ന് പറയുകയാണ് നയന. അതുപോലെ ആദർശേട്ടനോടും എനിക്ക് സ്നേഹം മാത്രമാണെന്ന് പറയുകയാണ് നയന. കനകദുർഗ്ഗ വിഷമത്തിൽ താഴെ നിൽക്കുമ്പോഴാണ് അനിവരുന്നത്. ആൻ്റി എന്താണ് കരയുന്നതെന്ന് ചോദിച്ചപ്പോൾ, മോൻ്റെ മുത്തശ്ശനെ കുറിച്ചോർത്താണെന്ന് പറയുകയാണ് കനകദുർഗ്ഗ. മുത്തശ്ശൻ്റെ നന്മ പോലെ നല്ലൊരു മനസുള്ള മരുമകളാണ് നയനേടത്തിയെന്നു പറയുകയാണ് അനി. ഇതൊക്കെയാണ് ഇന്നത്തെ എപ്പിസോഡിൽ നടക്കാൻ പോകുന്നത്.

Rate this post