എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് അനന്തപുരി തറവാടിന്റെ മരുമകൾ ആയി നന്ദു.!! ഇനി നടക്കാൻ പോകുന്നത് കണ്ട് തന്നെ അറിയണം.!! | Patharamattu Today Episode June 17

Patharamattu Today Episode June 17: അനന്തപുരി തറവാട്ടിൽ പാവപ്പെട്ട വീട്ടിൽ നിന്ന് കയറി വന്ന രണ്ട് മരുമക്കൾ ആണ് നവ്യയും നയനയും. സ്വപ്നം പോലെ ഒരു ജീവിതം ആണ് ലഭിച്ചതെങ്കിലും ഇരുവർക്കും ആ വീട്ടിൽ നിന്ന് അവഗണന മാത്രമാണ് ലഭിച്ചത്. നവ്യയുടെ കള്ളത്തരങ്ങളും അഹങ്കാരവും ഒക്കെയാണ് അവളെ മറ്റുള്ളവർക്ക് മുൻപിൽ വെറുക്കപ്പെട്ടവൾ ആക്കിയതെങ്കിൽ നയന അവളുടെ വീട്ടുകാർക്ക് വേണ്ടി ജോലി ചെയ്യുന്നതിനും അവരെ സഹായിക്കുന്നതിനും ഒക്കെയാണ് അനന്തപുരിയിലെ ആളുകളുടെ കയ്യിൽ നിന്ന് വഴക്ക് വാങ്ങിക്കൊണ്ടിരുന്നത്. നയനയെയും നവ്യയെയും അവരുടെ വീട്ടുകാരെയും ഇഷ്ടമല്ലാത്ത ജലജയും

ദേവയാനിയും ഞെട്ടി വിറയ്ക്കാൻ പോകുന്ന സംഭവങ്ങൾ ആണ് ഇനി നടക്കാൻ പോകുന്നത്. അനിയുടെ വിവാഹം അനാമികയുമായി നടത്താൻ തീരുമാനിച്ചത് മുതൽ ആകെ ആസ്വസ്ഥൻ ആയിരുന്നു അനി. വിവാഹം ഉറപ്പിച്ച ശേഷമാണു താൻ യഥാർത്ഥത്തിൽ നന്ദുവിനെയാണ് സ്നേഹിക്കുന്നതെന്ന് അനി തിരിച്ചറിഞ്ഞത്. നന്ദുവും അങ്ങനെ തന്നെ അനിയെ എന്നെന്നേക്കുമായി നഷ്ടമാകാൻ പോകുന്നു എന്നറിഞ്ഞപ്പോൾ ആണ് അവൾക്ക് അനി എത്ര പ്രിയപ്പെട്ടതായിരുന്നു എന്ന് അവളും തിരിച്ചറിഞ്ഞത്.

എന്നാൽ പരസ്പരം ഒന്നും പറയാൻ കഴിയാതെ ധർമ്മ സങ്കടത്തിൽ ആയിരുന്നു ഇരുവരും. അനന്തപുരിയിലെ മരുമക്കളായ തന്റെ രണ്ട് ചേച്ചിമാരുടെയും അവസ്ഥ അറിയാവുന്നത് കൊണ്ടും തന്നെ അനിയുടെ ഭാര്യയായി അവർ അംഗീകരിക്കില്ല എന്ന് അറിയാവുന്നത് കൊണ്ടും തന്റെ ഇഷ്ടം തുറന്ന് പറയാൻ നന്ദുവിനും കഴിഞ്ഞില്ല. അനി മറ്റൊരു പെൺകുട്ടിയെ സ്നേഹിക്കുന്നുണ്ട് എന്ന് നയനയ്ക്ക്

അറിയാമെങ്കിലും അത് നന്ദുവാണെന്ന് യാതൊരു സൂചനയും അവൾക്ക് ലഭിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ നന്ദുവും അനിയും വിവാഹിതരായ ശേഷം കനകദുർഗയുടെ മുൻപിൽ എത്തിയിരിക്കുകയാണ്. ഇത് കണ്ട് ഞെട്ടിത്തരിച്ചു നിൽക്കുകയാണ് കനകദുർഗ. ഇനി അനന്തപുരി വീട്ടിൽ ആകെ ഭൂമികുലുക്കം ആകും എന്നതിൽ സംശയം ഇല്ല.

Rate this post