നയനയ്ക്കു വിലപറഞ്ഞതു സഹിക്കാനാവാതെ ആദർശ് ചെയ്തത്.!! ദേവയാനിയെ എതിർത്തുകൊണ്ട് അത് ചെയുമ്പോൾ; നയന വീണ്ടും ജയിക്കുന്നു.. | Patharamattu Today Episode February 27

ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റ് വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ നയനയെ ഒരു അപകടത്തിൽ നിന്ന് രക്ഷപ്പെടുത്തി ആദർശിൻ്റെ കൂടെ വീട്ടിലേക്ക് വന്നിരിക്കുകയാണ്. കാറിൽ നിന്നും ആദർശും നയനയും ഇറങ്ങി വരുന്നത് കണ്ട് ദേവയാനി ഞെട്ടുകയാണ്. പിറകിലുണ്ടായ ജലജയും

നവ്യയുമൊക്കെ ദേവയാനിയെ പുച്ഛിച്ചു ചിരിക്കുകയാണ്.പെട്ടെന്ന് തന്നെ ദേവയാനി പുറത്തേക്ക് വന്നു. നിനക്ക് എവിടെ നിന്നാണ് ഇവളെ കിട്ടിയതെന്ന് ചോദിച്ചപ്പോൾ, ഞാൻ വരുന്ന വഴിയിൽ വച്ച് കിട്ടിയതാണെന്ന് പറയുകയാണ്. ഇവൾ രാവിലെ വീട്ടിലേയ്ക്ക് പോയതല്ലേ, അവൾ എങ്ങനെയാണ് നിൻ്റെ വണ്ടിയിൽ എത്തിയത്. ഓടുന്ന വണ്ടിയിൽ അവൾ ചാടിക്കയറിയോ എന്ന് ചോദിക്കുകയാണ്. ഇത് കേട്ട ആദർശ് അവിടെ ചില പൂവാലന്മാർ ഇവളെ ബുദ്ധിമുട്ടിക്കുന്നത് കണ്ടപ്പോൾ ഞാൻ വണ്ടിയിൽ കയറ്റി വരികയായിരുന്നു എന്ന് പറയുന്നു.

അപ്പോൾ ജലജ നിനയ്ക്ക് ഇറങ്ങിപ്പോയ്ക്കൂടെയെന്നും, നിൻ്റെ ഭർത്താവിനും അമ്മായി അമ്മയ്ക്കും നിന്നെ ഇഷ്ടമല്ലെന്നും പറയുകയാണ്. ഇതൊക്കെ കേട്ടു നിൽക്കുക അല്ലാതെ നയന ഒന്നും പറയുന്നില്ല.പിന്നീട് കാണുന്നത് അനിരുദ്ധിനെയാണ്. അനിരുദ്ധിൻ്റെ ഫോണിൽ അനാമികയുടെ ഫോൺ വന്നു. വളരെ സന്തോഷത്തിൽ ഫോൺ എടുത്ത അനി അനാമികയോട് ഇന്ന് നമുക്ക് കാണാമെന്നും, റെസ്റ്റോറൻ്റിൽ വരാമെന്നും പറയുകയാണ്. നന്ദുവിനോട് ഞാൻ പോയിട്ട് വരാമെന്ന് പറഞ്ഞ് റസ്റ്റോറൻ്റിൽ എത്തുന്നു. അവിടെ എത്തിയപ്പോൾ, അനാമികയെ കണ്ടതും അനാമിക ഗിഫ്റ്റുമായി വരികയാണ്. ഞാനും എൻ്റെ ഭർത്താവും കൂടി അനിയ്ക്ക് വേണ്ടി വാങ്ങിയതാണെന്ന് പറയുകയാണ്. ഇത് കേട്ട് അനി ഞെട്ടിപ്പോയി. കല്യാണം കഴിച്ചവളാണോ അനാമികയെന്ന് ആലോചിക്കുകയാണ് അനി. അപ്പോഴാണ് അനാമികയെ കാണാൻ നന്ദുവിനെ ഒഴിവാക്കിപ്പോയ

അനിയ്ക്ക് മുട്ടൻ പണിയാണ് നന്ദു ഒരുക്കിയിരിക്കുന്നത്. അനിയുടെ ബൈക്ക് ചെറിയ വിലയ്ക്ക് വിൽക്കാൻ വയ്ക്കുകയാണ്.അപ്പോഴാണ് അനി എത്തുന്നത്‌. അനി നന്ദുവിനോട് നീ എന്തിനാണ് ഇങ്ങനെ ചെയ്തതെന്നു പറയുകയാണ്. പിന്നീട് കാണുന്നത് ആദർശും ദേവയാനിയുടെ കേട്ട് നയനയോട് സംസാരിക്കാതിരിക്കുകയാണ്. ആദർശ് മാലയുടെ ഡിസൈൻ വരയ്ക്കുമ്പോൾ, നയന അവിടെ വന്ന് പല കാര്യങ്ങളും ചോദിച്ചപ്പോൾ, ആദർശ് മിണ്ടാതെ പേപ്പറിൽ എഴുതി കൊടുത്തു. പിന്നീട് ആദർശ് മാലയുടെ ഡിസൈൻ ഒളിപ്പിച്ചു വച്ചിരുന്നു. ആദർശ് അവിടെ നിന്നും എഴുന്നേറ്റ് പോയപ്പോൾ, നയന ആ പേപ്പറെടുത്ത് നോക്കുകയാണ്. ആദർശ് വരച്ച ഡിസൈൻ കണ്ട് നയനയ്ക്ക് ചിരി വരികയാണ്. ശേഷം പവിത്രയെ വിളിച്ചപ്പോൾ കാര്യങ്ങൾ പവിത്രപറയുന്നു ഇത് കേട്ടപ്പോൾ നയനയ്ക്ക് കാര്യം മനസിലാവുന്നു. ഇതൊക്കെയാണ് ഇന്നത്തെ പൊ’മോയിലുള്ളത്.

Rate this post