നയനയെ അനന്തപുരിയിൽ നിന്നും ചവിട്ടിപുറത്താക്കാൻ നോക്കിയ ദേവയാനി.!! രക്ഷകനായി ആദർശ് എത്തുമ്പോൾ; ഫുൾ ട്വിസ്റ്റ്.!! | Patharamattu Today Episode February 2

Patharamattu Today Episode February 2 : ഏഷ്യാനെറ്റ് കുടുംബ പരമ്പരയായ പത്തരമാറ്റ് വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ കനകദുർഗ്ഗയും, ഗോവിന്ദനും വീട് വിറ്റു പോവുന്ന അവസ്ഥ വന്നപ്പോൾ, പൊട്ടിക്കരയുകയായിരുന്നു എല്ലാവരും. വീട് നഷ്ടപ്പെടുന്നതിൻ്റെ വേദനയിലാണ് അവർ. പിന്നീട് കാണുന്നത് നയനയും, ആദർശും കമ്പനിയിൽ നിന്ന് വളരെ സന്തോഷത്തിൽ വരികയാണ്. അപ്പോഴാണ് അനി മുകളിൽ നിന്നും പലതും ആലോചിച്ചു നിൽക്കുന്നത് കാണുന്നത്. അപ്പോഴാണ് അനി നയനയോട് ഏട്ടത്തിയോട് തനിച്ചായി എനിക്ക് ഒരു കാര്യം പറയാനുണ്ടെന്ന് പറയുകയാണ്.

പിന്നീട് നയനയോട് അനി ഇന്നലെ നന്ദുവിനെ കണ്ടപ്പോൾ എന്തൊക്കെ വിഷമമുള്ളതായി തോന്നിയെന്നും, ഏട്ടത്തിയുടെ വീട് വിറ്റു പോവുന്ന അവസ്ഥയിലേക്ക് കടന്നിരിക്കുകയാണ് എന്നാണ് വിവരം ലഭിച്ചതെന്നും പറയുകയാണ്. അതിന് എന്തെങ്കിലും വഴി കാണണമെന്നും, ഒരു ലക്ഷം രൂപ പെട്ടെന്ന് നൽകണമെന്ന് പറയുകയാണ് അനി. അത് ഞാൻ മറച്ചു തരാമെന്ന് പറയുകയാണ് അനി. അത് വേണ്ടെന്ന് പറയുകയാണ് നയന. പിന്നീട് ആദർശ് നയനയോട് നീ എന്തിനാണ് കരഞ്ഞതെന്നും, നിൻ്റെ വിഷമം എന്നോട് പറയണമെന്നും പറയുകയാണ് ആദർശ്. ഒന്നും പറയാതെ നയന പോയപ്പോൾ, അനിവരികയായിരുന്നു. അനിയോട് കാര്യങ്ങൾ ചോദിച്ചപ്പോൾ അനിയൊന്നും പറയുന്നില്ല. പിന്നീട് കാണുന്നത് നയന വരച്ചു കൊണ്ടിരിക്കുകയാണ്.

അപ്പോഴാണ് ആദർശ് വരികയും, നിനക്ക് എന്തോ വിഷമമുണ്ടെന്നും,പണത്തിൻ്റെ ആവശ്യമാണെങ്കിൽ അത് ഷെൽഫിലുണ്ടെന്നും പറയുകയാണ് ആദർശ്. എനിക്കൊരു പ്രശ്നവുമില്ലെന്നും, ഞാൻ ഈ വീട്ടിലെ വെറും വിരുന്നുകാരിയാണെന്നും പറയുകയാണ് നയന. നീ ഇങ്ങനെ പറയരുതെന്ന് ഞാൻ പല തവണ പറഞ്ഞിട്ടുണ്ടെന്നും, എൻ്റെ അമ്മ എൻ്റെ ഹൃദയത്തിലാണെന്ന് പറയുകയാണ് ആദർശ്. അമ്മ ഹൃദയത്തിലാണെങ്കിൽ അതിൻ്റെ ഒരു കോണിലെങ്കിലും ഞാനുണ്ടോ എന്ന് ചോദിക്കുകയാണ് നയന. പിറ്റേ ദിവസം രാവിലെ തന്നെ ചായയെടുക്കാൻ പോയ നയന ചായ വേണ്ടവർക്ക് കോഫിയും, കോഫി കൊടുക്കേണ്ടവർക്ക് ചായയും കൊടുക്കുകയാണ്. എന്താണ് മോൾക്ക് പറ്റിയതെന്ന് മുത്തശ്ശി അടക്കം ചോദിച്ചിട്ടും നയന ഒന്നുമില്ലെന്ന് പറഞ്ഞു. അപ്പോഴാണ് ആദർശ് വരുന്നത്.ഭാര്യയുടെ വിഷമങ്ങൾ കണ്ടറിഞ്ഞ് ചെയ്യുന്നവനാണ് യഥാർത്ഥ ഭർത്താവെന്ന് പറയുകയാണ് ഇളയമ്മ.

എന്നാൽ നയന കിച്ചനിൽ പോയി ജോലി ചെയ്യുമ്പോൾ, ആദർശ് വീണ്ടും ചോദിക്കുകയാണ്. എല്ലാ ദിവസവും ഒരുപോലെ ആയിരിക്കില്ലെന്ന് പറഞ്ഞ് ഒഴിയുകയാണ് നയന. പിന്നീട് കാണുന്നത് നയനയുടെ വീടാണ്. വീട് നഷ്ടപ്പെടുന്നതിൻ്റെ വിഷമത്തിലാണ് അവർ. ഈ വീട് വിറ്റ് കടം വീട്ടിയ ശേഷം, വാടക വീട്ടിലേക്ക് മാറാം. പിന്നീട് നമുക്ക് നയനയ്ക്കും, നവ്യയ്ക്കും വേണ്ട പണം നൽകാം. തുടങ്ങി പലതും പറയുമ്പോൾ, വീടുവിൽക്കുന്നത് ഓർക്കാൻ കഴിയുന്നില്ലെന്ന് പറഞ്ഞ് കരയുകയാണ് കനകദുർഗ്ഗ. പിന്നീട് കാണുന്നത് ആദർശിനെയും നയനയെയുമാണ്. രാത്രി വരച്ച ഡിസൈനൊക്കെ കണ്ട് ആദർശ് അഭിനന്ദിക്കുകയാണ്. പിന്നീട് ഡിസൈൻ വരച്ചതിന് 1 ലക്ഷം രൂപ നൽകുകയാണ്.അത് വാങ്ങാൻ മടിച്ച നയനയോട്, എങ്കിൽ നിൻ്റെ ഡിസൈനും വേണ്ടെന്ന് പറയുകയാണ്. ശേഷം നയന 1 ലക്ഷം വാങ്ങുന്നു.പണത്തിൻ്റെ ആവശ്യം തുറന്നു പറയാത്ത നയനയ്ക്ക് അത് ലഭിച്ചപ്പോൾ വലിയ സന്തോഷമാണ് ഉണ്ടാവുന്നത്.

Rate this post