നയനക്കെതിരെ ആയുധമായി ആ വീഡിയോ അഭി ഇറക്കുമ്പോൾ അനന്തപുരിക്കാർ മൊത്തം അവൾക്കെതിരെ തിരിയുന്നു.!! | Patharamattu Today Episode February 10

Patharamattu Today Episode February 10: വലിയൊരു വീട്ടിലേക്കാണ് വിവാഹം കഴിച്ചെത്തിയതെങ്കിലും പാവപ്പെട്ട തന്റെ വീട്ടുകാരെ മറക്കാത്ത പെൺകുട്ടിയാണ് നയന. അതേ വീട്ടിലേക്കാണ് മൂന്ന് പെൺകുട്ടികൾ ഉള്ള തന്റെ വീട്ടിൽ നിന്ന് തന്റെ ചേച്ചി നവ്യയും വിവാഹം കഴിച്ചെത്തിയത്. എന്നാൽ ഒരുപാട് സ്വത്ത്‌ ഉള്ള വീട്ടിലേക്ക് കയറി ചെന്നപ്പോൾ നവ്യ സ്വന്തം വീട്ടുകാരെ മറന്നു. ജപ്തിയിലായിരിക്കുന്ന വീടും

അവിടെ എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുന്ന മാതാപിതാക്കളും സഹോദരിയും ഒന്നും തന്റെ ആരുമല്ല എന്ന പോലെയാണ് നവ്യ പെരുമാറുന്നത്.എന്നാൽ നയന അങ്ങനെ അല്ല. സ്വന്തം അച്ഛനെയും അമ്മയെയും സഹോദരിയെയും ജീവനു തുല്യം സ്നേഹിക്കുന്ന, ജീവിതത്തിൽ പണത്തെക്കാൾ സ്നേഹത്തിനു വില കല്പിക്കുന്ന നയനയെ ആ വലിയ വീട്ടിലെ സുഖ സൗകര്യങ്ങൾ ഒട്ടും ആകർഷിക്കുന്നില്ല. തന്റെ വീട്ടുകാർ കഷ്ടപ്പാട് അനുഭവിക്കുമ്പോൾ അവൾക്കൊരിക്കലും

സുഖ സൗകര്യങ്ങളിൽ ഭ്രമിക്കാനും കഴിയില്ല. നയനയുടെ ഭർത്താവ് ആദർശ് നയനയെ നല്ല രീതിയിൽ സപ്പോർട്ട് ചെയ്യുന്നുണ്ട്. അവരുടെ ജുവാലറിയിലേക്ക് വളരെ മികച്ച ഡിസൈനുകൾ വരച്ചു കൊടുത്ത നയനയ്ക്ക് ഒരു ലക്ഷം രൂപയാണ് ആദർശ് പ്രതിഫലം കൊടുത്തത്. ആ പണം മുഴുവനായും നയന കൊണ്ട് കൊടുത്തതോ സ്വന്തം വീട്ടുകാർക്ക്. എന്നാൽ പണം നയന മോഷ്ടിച്ചതാണെന്ന് പറഞ്ഞു കൊണ്ട് ദേവയാനി അവളെ കുറ്റപ്പെടുത്തി. ഇപോഴിതാ അമ്മയ്ക്ക് എന്തോ തളർച്ച പോലെ വന്നു എന്ന് പറഞ്ഞു കൊണ്ട് വീട്ടുകാർക്ക് വേണ്ടി ജോലി ചെയ്യാൻ പോയ്‌ വന്ന

നയന അതിലും വലിയ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. നയന ജോലി ചെയ്യുന്ന വീഡിയോ ആരോ എടുക്കുകയും അത് വൈറൽ ആകുകയും ചെയ്തു. ഇതോടെ ദേവയാനിക്ക് നയനയോടുള്ള ദേഷ്യം ഇരട്ടിയായി. നയന തങ്ങളുടെ കുടുംബത്തെ അപമാനിക്കാൻ ആണ് ഇത് ചെയ്തതെന്ന് പറഞ്ഞു ദേവയാനി നയനയെ അടിക്കാൻ കയ്യൊങ്ങുക വരെ ചെയ്തു. എന്നാൽ താൻ ഉണ്ടാക്കിയ പ്രശ്നം താൻ തന്നെ പരിഹരിക്കും എന്ന നയന എല്ലാവരോടും പറഞ്ഞു. സ്വന്തം വീട്ടിലേക്കുള്ള നയനയുടെ പോക്ക് പോലും ഇനി ഒരു പക്ഷെ തടയപെടാൻ ആണ് സാധ്യത

Rate this post