അവസാനം സരസ്വതിയെ വീട്ടിലെ വേലക്കാരി ആക്കി സുമിത്ര.!! | Kudumbavilakku Today Episode February 10

Kudumbavilakku Today Episode February 10: എല്ലാം നഷ്ടമായെങ്കിലും ജീവിതം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് പൂജയും സുമിത്രയും. രോഹിത് നഷ്ടമായതോടെ തങ്ങളുടെ അഭയസ്ഥാനം ആണ് ഇരുവർക്കും നഷ്ടമായത്. കൂടെ ഒരായുസ്സിന്റെ അധ്വാനത്തിലൂടെ രോഹിത് ഉണ്ടാക്കിയെടുത്ത എല്ലാ സ്വത്തുക്കളും രോഹിത്തിന്റെ സഹോദരി രഞ്ജിത വ്യാജപ്രമാണം നിർമിച്ചു സ്വന്തമാക്കുകയും ചെയ്തു.

ഇപ്പോൾ രോഹിത്തിന്റെ കമ്പനിയിലെ ഒരു സ്റ്റാഫ്‌ മാത്രമാണ് പൂജ. ഒരു സ്കൂളിൽ സംഗീത അധ്യാപകയായി സുമിത്രയും ജീവിതം ആരംഭിച്ചു.എന്നാൽ ഭൂതകാലത്തിലേ ഓർമ്മകൾ സുമിത്രയെ വേട്ടയാടുന്നുണ്ട്. ആദ്യം മുതൽക്കേ തന്നെ ശത്രുപക്ഷത്തു കാണുന്ന രഞ്ജിതയ്ക്ക് രോഹിത്തിന്റെ മരണത്തിനു കാരണമായ തങ്ങൾക്ക് സംഭവിച്ച അപകടത്തിൽ പങ്കുണ്ടോ എന്ന് സുമിത്രയ്ക്ക് സംശയമുണ്ട്. രോഹിത്തിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ ഇറങ്ങിപുറപ്പെട്ടിരിക്കുകയാണ് സുമിത്ര. എന്തിനു വേണ്ടി ഇറങ്ങിതിരിച്ചോ അത് വിജയകരമായി പൂർത്തിയാക്കുന്ന ആളാണ് സുമിത്ര.