അമ്മയും മകനും കയ്യെത്തുന്ന ദൂരത്തു.!!സുമിത്രയ്ക്ക് ബലിയിടാൻ അമ്പലത്തിൽ വന്ന അനിരുദ്ധിന് അമ്മയെ ജീവനോടെ തന്നെ ഈശ്വരൻ കാണിച്ചു കൊടുക്കുമോ?.!! | Kudumbavilakku Today Episode April 6

Kudumbavilakku Today Episode April 6: അതിസുപ്രധാന മുഹൂർത്തങ്ങളിലൂടെ കടന്ന് പോകുകയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട കുടുംബവിളക്ക്. രോഹിതിനോടൊപ്പം ലഭിച്ച ജീവിതം സുമിത്രയ്ക്ക് ഒരു രണ്ടാം ജന്മം തന്നെ ആയിരുന്നു എന്നാൽ അവിടെയും വിധി അവരെ തകർത്തു. രോഹിത്തിന്റെ മരണവും തനിക്കുണ്ടായ കോമയും എല്ലാം അതിജീവിച്ചു വന്ന സുമിത്രയെ കാത്തിരുന്നത് നഷ്ടങ്ങളുടെ വലിയൊരു ലിസ്റ്റ് ആയിരുന്നു. നൊന്ത് പ്രസവിച്ച തന്റെ മക്കൾ എവിടെയെന്നു പോലും അറിയാതെ സുമിത്ര ആകെ വിഷമിച്ചു എങ്കിലും രോഹിത്തിന്റെ മകൾ സുമിത്രയ്ക്ക് ആശ്വാസമായി കൂടെ നിന്നു. സാമ്പത്തികമായി തകർന്നു ഏങ്കിലും പൂജയ്ക്ക് വേണ്ടി പുതിയൊരു ജീവിതം നയിക്കുകയാണ് സുമിത്ര.തീവ്രമായ പരിശ്രമത്തിലൂടെയും അന്വേഷണത്തിലൂടെയും

തന്റെ മക്കളെ കണ്ടെത്താനുള്ള ശ്രമം സുമിത്ര തുടരുന്നുണ്ട്. എന്നാൽ മക്കൾ എല്ലാം സുമിത്രയോടൊപ്പം എത്തിയാൽ സുമിത്ര കൂടുതൽ ശക്തയാകും എന്ന് മനസ്സിലാക്കുന്ന രോഹിത്തിന്റെ സഹോദരി രഞ്ജിത അത് തടയാൻ കഴിയുന്നതും ശ്രമിക്കുന്നുണ്ട്. എന്നാൽ അമ്മ ജീവിച്ചിരിക്കുന്നുണ്ട് അറിയാതെ അമ്മയുടെ കർമ്മങ്ങൾ ചെയ്യാൻ ഒരുങ്ങുകയാണ് സുമിത്രയുടെ മൂത്ത മകൻ അനിരുദ്ധ്. അനിരുദ്ധ് കർമം ചെയ്യാൻ

എത്തിയ അതേ അമ്പലത്തിൽ തന്നെ തന്റെ അമ്മയുടെ കർമ്മങ്ങൾ ചെയ്യാൻ സുമിത്രയും എത്തുന്നു. ഒരു കയ്യകലത്തിൽ താൻ അന്വേഷിച്ചു നടക്കുന്ന മകൻ ഉണ്ടായിട്ടും ഒരു വിളിപ്പാടകലെ താൻ മരിച്ചു എന്ന് കരുതിയ അമ്മ ഉണ്ടായിട്ടും ഇരുവരും കാണാതെ പോകുമോ എന്നാണ് പ്രേക്ഷകർ ഭയപ്പെടുന്നത്. ഇരുവരും

ഒരേ ക്ഷേത്രത്തിലേക്കാണ് പോയതെന്ന് സുമിത്രയുടെ സഹോദരൻ ദീപു രഞ്ജിതയെ വിളിച്ചു അറിയിക്കുന്നുണ്ട്. ഇത് കേട്ട് ഭയന്ന രഞ്ജിത അവരുടെ കൂടിക്കാഴ്ച തടയാൻ എന്ത് വേണമെങ്കിലും ചെയ്യും എന്നതിൽ സംശയമില്ല എന്നാൽ രഞ്ജിതയുടെ നിഗൂഢ പദ്ധതികളെ തോൽപ്പിക്കുന്ന ഈശ്വര നിശ്ചയം ഇവരുടെ കാര്യത്തിൽ ഉണ്ടോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

Rate this post