നവ്യയെ കൊല്ലാൻ അഭിയൊരുക്കിയ ഗുണ്ടകൾ എത്തുമ്പോൾ, നവ്യയ്ക്ക് തുണയായി അയാൾ അവിടെ എത്തുന്നു.!! | Patharamattu Today Episode April 12
Patharamattu Today Episode April 12: പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച ഏഷ്യാനെറ്റ് പരമ്പരയായ പത്തരമാറ്റിൽ ഇന്നലെ എപ്പിസോഡിൻ്റെ അവസാനത്തിൽ നടന്നുകൊണ്ടിരുന്നത് അഭിയും നവ്യയും കൂടി യാത്ര പോകുന്നതായിരുന്നു. അതിനിടയിൽ പലതും സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് അഭി നവ്യയോട് നിനക്ക് ഇത്രകാലവും വയർ ഇല്ലായിരുന്നുല്ലില്ലല്ലോ എന്നും, എന്നാൽ ഇപ്പോൾ നിൻ്റെ വയർ പെട്ടെന്ന് വണ്ണം വെച്ചിട്ടുണ്ടല്ലോ എന്ന് പറഞ്ഞപ്പോൾ നവ്യ ഞെട്ടി പോവുകയാണ്. അങ്ങനെ ആണല്ലോ അഭിയെന്നും, മാസങ്ങൾ കഴിയും തോറും നല്ല മാറ്റം ഉണ്ടാവുമല്ലോ എന്നും,അതുകൊണ്ടായിരിക്കാം അങ്ങനെ എന്നൊക്കെ പറഞ്ഞു നവ്യ അതിൽ നിന്നും രക്ഷപ്പെടുകയായിരുന്നു.
അഭി ഇപ്പോൾ എന്നെ സ്നേഹിക്കുന്നുണ്ടല്ലോയെന്നും, അതിനാൽ അഭിയോട് സത്യം തുറന്നു പറഞ്ഞാലോ എന്നും നവ്യ ഒരു നിമിഷം ആലോചിക്കുന്നുണ്ട്. എന്നാൽ സത്യം തുറന്നു പറഞ്ഞാൽ ചിലപ്പോൾ ഇപ്പോഴുള്ള ഈ സ്നേഹം ഇല്ലാതാകുമെന്നും, ചിന്തിച്ചതിനാൽ നവ്യ ഒന്നും പറയാതെ സന്തോഷത്തിൽ വേറെ പലതും സംസാരിക്കുകയാണ്. പിന്നീട് കാണുന്നത് അനന്തപുരിയിൽ നയന വിഷമത്തോടെ നിൽക്കുകയാണ്. കാരണം പലിശക്കാരൻ വീട്ടിൽ വന്നതിനാൽ നമ്മുടെ വീട് പോകുമോ എന്ന ടെൻഷനിലാണ് നയന. കൂടാതെ നവ്യയെ കാണാത്തതിൻ്റെ വിഷമവും. അപ്പോഴാണ് ആദർശ് വരുന്നത്. സ്കിപ്പ് ചെയ്തതിനാൽ കൈ കുടഞ്ഞു കൊണ്ടാണ് വരുന്നത്. എന്താ ആദർശേട്ടാ, കൈക്ക് വല്ലതും പറ്റിയോ. എന്ന് ചോദിച്ചപ്പോൾ ഇവൾ വീണ്ടും അപമാനിക്കാൻ തുടങ്ങിയെന്ന് മനസ്സിലാക്കി,ഒരിക്കൽ ഞാൻ തോറ്റെന്നു കരുതി നീ വലിയ ആളായി എന്നൊന്നും കരുതേണ്ട എന്നു പറയുകയാണ് ആദർശ്.
പിന്നീട് അവർ പലതും സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് അഭി നവ്യയേച്ചിയെ എവിടെയാ പോയത് എന്ന് വല്ലതും അറിയുമോ എന്ന് ചോദിച്ചപ്പോൾ, നിനക്ക് നിൻ്റെ ചേച്ചിയെ വിളിച്ചു ചോദിക്കരുതോ എന്ന് പറയുകയായിരുന്നു ആദർശ്. അവർ ഭാര്യ ഭർത്താക്കന്മാർ അല്ലേയെന്നും, അവർ എവിടെയെങ്കിലും പൊയ്ക്കോട്ടെ എന്ന് പറഞ്ഞപ്പോൾ ,നവയേച്ചിയെ കൂട്ടി അഭി പോയപ്പോൾ എനിക്ക് അത് പന്തികേട് ആയി തോന്നുന്നില്ലെന്ന് നയന പറഞ്ഞപ്പോൾ, അഭി എന്താ ന വ്യയെ കൊല്ലുമോയെന്ന് പറയുകയാണ് ആദർശ്. നീ നവ്യയെ വിളിച്ചു നോക്കെന്ന് പറഞ്ഞ് കൊണ്ട് ആദർശ് പോവുകയാണ്. പിന്നീട് കാണുന്നത് അഭിയും, നവ്യയും റസ്റ്റോറൻ്റിലേക്ക് എത്തുകയാണ്. പുറത്തുനിന്നു നോക്കുമ്പോൾ അധികം ഭംഗി ഒന്നും കാണാനില്ലാത്തതിൽ നവ്യയ്ക്ക് അത്രയ്ക്കങ്ങ് ഇഷ്ടപ്പെടുന്നില്ല. എന്നാൽ അഭി ഉളളിൽ കയറിയാൽ ആണ് ഇതിൻ്റെ ഭംഗി എന്നു പറയുകയാണ് അഭി.
ഉള്ളിൽ കയറിയപ്പോൾ മനോഹരമായ ബെഡ്റൂമു മൊക്കെ കണ്ടപ്പോൾ നവ്യയ്ക്ക് വലിയ സന്തോഷം ആവുകയാണ്. അഭി നീ പറഞ്ഞത് പോലെ തന്നെ വളരെ മനോഹരമായിട്ടുണ്ടെന്നും, പറഞ്ഞ് അഭിയെ പിടിച്ചു കൊണ്ട് അകത്തു പോവുകയാണ്. അപ്പോഴാണ് നയന കനകദുർഗ്ഗയെ പോൺ വിളിച്ച് നവ്യയും അഭിയെയും കാണാത്ത കാര്യം പറയുകയാണ്. എല്ലാവരും അതിൻ്റെ ഒരു ടെൻഷനിൽ ആണെന്നും ആരോടും പറയാതെയാണ് പോയത് എന്നും പറയുകയാണ്. ഇത് കേട്ടപ്പോൾ കനക ദുർഗ്ഗയ്ക്ക് ദേഷ്യമാണ് വരുന്നത്. അവൾ എന്തോ ചെയ്യട്ടെ എന്നും, എന്നാലും എൻ്റെ വയറ്റിൽൽ പിറന്നു പോയില്ലേയെന്നും, നീ ഒന്നു വിളിച്ചു നോക്കണം എന്നും പറയുകയാണ്. പിന്നീട് കാണുന്നത് അഭി ഒരുക്കിയ ഗുണ്ടകൾ റസ്റ്റോറൻ്റിൻ എത്തുന്നത്. അവർ നവ്യയെ ലക്ഷ്യമാക്കി അവിടേക്ക് കയറി വരുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.