അവധിക്കാലം അടിച്ചു പൊളിച്ച് ബിജുമേനോനും കുടുംബവും.!!വിദേശത്ത് വേനലവധി ആഘോഷിച്ച വീഡിയോസ് പങ്കുവെച്ച് സംയുക്ത വർമ്മ.!! | Bijumenon And Family Celebrating The Holidays

Bijumenon And Family Celebrating The Holidays: മേഘം, മധുരനൊമ്പരക്കാറ്റ്, മേഘമൽഹാർ തുടങ്ങി ഒരുപിടി മികച്ച ചിത്രത്തിലൂടെ പ്രണയജോഡികളായി എത്തി ഇന്നും വ്യക്തിജീവിതത്തിൽ പ്രണയം കാത്തുസൂക്ഷിക്കുന്ന താര ദമ്പതിമാരാണ് സംയുക്ത വർമ്മയും ബിജു മേനോനും. വളരെ കുറച്ച് സമയം മാത്രമേ സിനിമ ലോകത്ത് നിലനിന്നുള്ളു എങ്കിൽപോലും സംയുക്ത അഭിനയിച്ച് ഫലിപ്പിച്ച കഥാപാത്രങ്ങൾ ഓരോന്നും മലയാളികൾക്ക് ഇന്നും പ്രിയപ്പെട്ടതും ഓർമ്മയിൽ നിലനിൽക്കുന്നതും ആണ്.

തിരശ്ശീലയ്ക്ക് മുന്നിൽ ആടിത്തീർത്ത പ്രണയ ജോഡികൾ വ്യക്തിജീവിതത്തിലും ഒന്നിക്കുന്നു എന്ന വാർത്ത വളരെയധികം സന്തോഷത്തോടെയാണ് ആളുകൾ ഏറ്റെടുത്തത്. എന്നാൽ സംയുക്തയുടെ ഇഷ്ടവും ആഗ്രഹങ്ങളും അറിയാവുന്നവർ ബിജുമേനോനുമായുള്ള താരത്തിന്റെ പ്രണയം അറിഞ്ഞപ്പോൾ ഒരു അത്ഭുതം പ്രകടിപ്പിക്കുകയുണ്ടായി. മലയാള സിനിമയിൽ ഇന്നും ഒളിമങ്ങാത്ത ഒരുപിടി മികച്ച കഥാപാത്രങ്ങൾക്ക് ബിജുമേനോൻ ജീവൻ നൽകുമ്പോൾ വ്യക്തിജീവിതവും കുടുംബവുമായി

ഒതുങ്ങിക്കൂടുവാനാണ് സംയുക്ത ഇഷ്ടപ്പെടുന്നത്. താരം ഇനിയെന്ന് മലയാള സിനിമയിലേക്ക് എന്ന ചോദ്യം ഉയർന്നു നിൽക്കുന്നുണ്ട് എങ്കിൽപോലും അതിന് വ്യക്തമായ ഒരു മറുപടി നൽകുവാൻ സംയുക്ത ഇതുവരെ തയ്യാറായിട്ടില്ല. അതേസമയം തന്നെ ബിജുമേനോന് ഒപ്പം പല പൊതുവേദികളിലും അടിക്കടി താരം പ്രത്യക്ഷപ്പെടാറുണ്ട്. മൂന്ന് ആഴ്ചകൾക്കു മുൻപ് ഗുരുവായൂരിൽ ക്ഷേത്രദർശനം നടത്താൻ എത്തിയതും അതിൽ ഒരു കാഴ്ച തന്നെയായിരുന്നു. വർഷങ്ങൾക്കിപ്പുറം മകന്റെ വിദ്യാഭ്യാസവും മറ്റു കാര്യങ്ങളുമായി തിരക്കിൽ ഏർപ്പെട്ടിരിക്കുന്ന സംയുക്ത നൃത്തവും അതുപോലെതന്നെ യോഗ അഭ്യാസവും ഒക്കെ ജീവിതത്തിന്റെ ദിനചര്യയിൽ ഒന്നാക്കി മാറ്റിയിരിക്കുകയാണ്.

ഇപ്പോൾ ഈ വേനലവധിക്കാലത്ത് പ്രിയ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഒപ്പം അവധി ആഘോഷിക്കാൻ വിദേശത്തേക്ക് എത്തിയിരിക്കുകയാണ് താരം. സംയുക്തക്കൊപ്പം ബിജുമേനോനെയും മകനെയും ചിത്രങ്ങളിൽ കാണാൻ കഴിയും. ബിജുമേനോന് ഒപ്പം ഉള്ള പ്രത്യേക പോസ്റ്റും താരം തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് ഇതിനു താഴെ കമന്റുകൾ ആയി എത്തിയിരിക്കുന്നത്. ധാരാളം ലൈക്കുകളും വ്യൂവേഴ്സും ഇതിനോടകം പോസ്റ്റിന് ലഭിച്ചിട്ടുമുണ്ട്.

Rate this post