നവ്യ ഗുണ്ടകളുടെ പിടിയിൽ.!!അഭിയുടെ പ്ലാനുകളെ തകിടം മറിയുന്നു.!!നവ്യയെ അപ കടപ്പെടുത്താൻ ശ്രമിച്ച അഭിയ്ക്ക് ആ ദുരന്തം സംഭവിക്കുന്നു.!! | Patharamattu Today Episode 13

Patharamattu Today Episode 13: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റ് വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, നവ്യയെ ഇല്ലാതാക്കാൻ വേണ്ടി അഭി ഒരു റിസോർട്ടിൽ കൂട്ടിക്കൊണ്ടു പോയതായിരുന്നു. എന്നാൽ അഭിയുടെ സ്നേഹമാണെന്ന് കരുതി നവ്യ വലിയ സന്തോഷത്തിലാണ്. അങ്ങനെ സ്വിമ്മിംങ്ങ് പൂളിൻ്റെ അടുത്തുകൂടി നടക്കുമ്പോഴാണ് അഭിയ്ക്ക് ഗുണ്ടകളുടെ ഫോൺ വരുന്നത്. ഞങ്ങൾ എത്തിയിട്ടുണ്ടെന്നും പെട്ടെന്ന് തന്നെ കാര്യം സാധ്യമാക്കാമെന്നും പറയുകയാണ്.

ഫോൺ വച്ച ശേഷം നവ്യ അഭിയെ ചേർന്ന് പലതും സംസാരിച്ചുകൊണ്ട് നടക്കുകയാണ്. പിന്നീട് കാണുന്നത് നയന ആദർശിൻ്റെ ഷർട്ട് അയേൺ ചെയ്യുകയാണ്. അയേൺ ചെയ്ത ഷർട്ട് ആദർശ് ഇടുമ്പോഴാണ് ഒരു ബട്ടൻ പൊട്ടിപ്പോകുന്നത്. അപ്പോഴാണ് നയന ആ ബട്ടൻ ധരിച്ചിരിക്കുമ്പോൾ തന്നെ ആദർശിൻ്റെ ബട്ടൻ ശരിയാക്കി കൊടുക്കുകയാണ്. അത് ജാനകി കാണുന്നുണ്ട്. ഇവർ നല്ല റൊമാൻസിലാണല്ലോ എന്ന് ആലോചിക്കുകയാണ്.
പിന്നീട് കാണുന്നത് നവ്യയും അഭിയും നടന്നുകൊണ്ടിരിക്കുമ്പോഴാണ് പെട്ടെന്ന് ഗുണ്ടകൾ പിറകിലൂടെ വന്ന് അഭിയെ അടിക്കുന്നത്. ശേഷം നവ്യയെ പിടിച്ചു വയ്ക്കുകയാണ്.

പിന്നീട് അഭിയെ സ്വിമ്മിംങ്ങ് പൂളിലേക്ക് തള്ളിയിടുകയാണ്. ശേഷം നവ്യയെ തട്ടിക്കൊണ്ടുപോവുകയാണ്. അപ്പോഴാണ് സ്വിമ്മിംങ്ങ് പൂളിൽ നിന്ന് അഭി നവ്യ എന്ന് വിളിച്ച് കരയുകയാണ്. അഭിയേട്ടാ എന്ന് വിളിച്ച് നവ്യയും കരയുകയാണ്. പിന്നീട് നവ്യയെ വണ്ടിയിൽ കയറ്റിയപ്പോൾ അഭിവലിയ സന്തോഷത്തിലാവുകയാണ്. പിന്നീട് കാണുന്നത് അനന്തപുരിയിൽ ആദർശ് ജോലിക്ക് പോവാൻ ഒരുങ്ങുകയാണ്. അപ്പോഴാണ് മുത്തശ്ശന് ഒരു കോൾ വരുന്നത്. അഭിയായിരുന്നു വിളിച്ചത്. ഞാൻ ആശുപത്രിയിലാണെന്നാണ് പറഞ്ഞത്. ആ വിവരം കേട്ട ഉടനെ ജലജ പൊട്ടിക്കരയുകയാണ്. എൻ്റെ മോനെന്തു പറ്റി എന്നൊക്കെ പറഞ്ഞു കൊണ്ട്. നീ കരയാതിരിക്ക് ജലജ, നമുക്ക് നോക്കിയിട്ട് വരാമെന്ന് പറയുകയാണ്.

അങ്ങനെ മുത്തശ്ശനും, ആദർശും നയനയും ജലജയും കൂടി അവരെ അന്വേഷിച്ച് പോകാൻ ഒരുങ്ങുകയാണ്. അപ്പോഴാണ് നയന വന്ന് മുത്തശ്ശനോട് ചോദിക്കുന്നത്, അഭിയുടെ കാര്യമല്ലേ പറഞ്ഞുള്ളൂ. നവ്യയേച്ചി എവിടെയാണെന്ന് പറഞ്ഞിരുന്നോ എന്ന് ചോദിച്ചപ്പോൾ, കൂടുതൽ ഒന്നും പറഞ്ഞില്ലെന്നും നമുക്ക് പെട്ടെന്ന് പുറപ്പെടാമെന്നും പറയുകയാണ്. അപ്പോഴാണ് ജലജ അവൾ എവിടെ പോകാനാണ്. അവളെ രക്ഷപ്പെടുത്താൻ ശ്രമിച്ചിട്ടാവും എൻ്റെ മോൻ ആശുപത്രിയിലായിട്ടുണ്ടാവുക. അങ്ങനെ അവർ നവ്യയെയും അഭിയെയും അന്വേഷിച്ചു പോകുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.

Rate this post