അമ്മുവിന്റെ സ്വന്തം ഡോൾ.!! കൂട്ടുകാരിയുടെ കുഞ്ഞിനോടൊപ്പമുള്ള രസകരമായ വീഡിയോ പങ്ക് വെച്ച് അഹാന കൃഷ്ണകുമാർ.!! | Ahaana Krishna With Baby

Ahaana Krishna With Baby : മലയാള സിനിമ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന സിനിമാ താരമാണ് അഹാന കൃഷ്ണകുമാർ. 2014 ൽ പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന മലയാള ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്ന് വന്നത്. പിന്നീട് ലൂക്കാ, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, അടി,പതിനെട്ടാം പടി, പാച്ചുവും അത്ഭുത വിളക്കും തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു. നടിയായി മാത്രമല്ല ഒരു സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസർ കൂടി ആയാണ് താരം കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തത്. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ അഹാനയ്ക്കും ആഹാനയുടെ കുടുംബത്തിനും നിരവധി ആരാധകരാണ് ഉള്ളത്.

സോഷ്യൽ മീഡിയയിൽ ഒരു താര കുടുംബം തന്നെയാണ് ഇവരുടെ ഈ കുടുംബം കാരണം ഇവർ ഓരോരുത്തർക്കും യൂട്യൂബ് ചാനലുകൾ ഉണ്ട്. ഓരോരുത്തരുടെയും വ്ലോഗ്ഗുകൾ വ്യത്യസ്തമാണ്. ലോക്ക് ഡൌൺ സമയത്താണ് ഇവർ എല്ലാവരും യൂട്യൂബ് വ്ലോഗ്ഗുകളുമായി കൂടുതൽ ആക്റ്റീവ് ആയത്. മക്കളോടൊപ്പം എല്ലാത്തിനും ആക്റ്റീവ് ആണ് സിന്ധുവും.തങ്ങളുടെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ ഇവർ ഓരോരുത്തരും പങ്ക് വെയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ സുഹൃത്തിന്റെ

കുഞ്ഞിനോടൊപ്പമുള്ള രസകരമായ ഒരു വീഡിയോ ആണ് താരം പങ്ക് വെച്ചത്. സ്കൂൾ കാലം മുതൽ തന്റെ കൂട്ടുകാരി ആയിരുന്ന സൈറയുടെ കുഞ്ഞിനെ താലോലിക്കുന്ന വീഡിയോകൾ ആണ് താരം പങ്ക് വെച്ചത്. കൂട്ടുകാരിയുടെ കുഞ്ഞു ആയത് കൊണ്ട് തന്നെ അവൻ എന്നെ ആന്റി എന്നാണ് വിളിക്കേണ്ടതെങ്കിലും

അവന്റെ അമ്മ അവനു എന്നെ ചേച്ചി എന്ന് വിളിക്കാൻ പറഞ്ഞാണ് പഠിപ്പിച്ചത്. സത്യത്തിൽ അത് എനിക്കും സന്തോഷമായി എന്നാൽ അമ്മ പറഞ്ഞത് പോലെ ചേച്ചി എന്നോ ആന്റി എന്നോ ഒന്നും അല്ല അവനെന്നെ അമ്മു എന്നാണ് വിളിച്ചത് ഇന്നീ ഡോളിന് ഒരു വയസ്സും 4 മാസവും ആയി എന്ന അടിക്കുറിപ്പോടെയാണ് കുഞ്ഞുമൊത്തുള്ള രസകരമായ വീഡിയോ താരം പങ്ക് വെച്ചത്.

Rate this post