മൗനരാഗം ക്ലൈമാസ്സിലേക്ക്..!! രാഹുലും കുടുംബവും പടിക്കു പുറത്ത്.!! ചന്ദ്രസേനനെ സ്നേഹിച്ച് കൊ ല്ലാ ൻ രാഹുൽ രൂപയോട് പറഞ്ഞപ്പോൾ.!! | Mounaragam Today Episode April 13
Mounaragam Today Episode April 13: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗത്തിൽ അടുത്ത നടക്കാൻ പോകുന്നത് വ്യത്യസ്തമായ രംഗങ്ങളാണ്. കഴിഞ്ഞ ദിവസം അവസാനം എപ്പിസോഡ് അവസാനിക്കുമ്പോൾ ചന്ദ്രസേനനും രൂപയും മക്കളും ഒന്നായ കാര്യമായിരുന്നു. ഇത് അറിഞ്ഞ രാഹുൽ രൂപയോട് കാര്യങ്ങൾ അന്വേഷിക്കാൻ വേണ്ടി കാണണമെന്ന് പറയുകയാണ്. അങ്ങനെ പുറത്ത് നിന്നു കണ്ടപ്പോൾ രാഹുൽ രൂപയോട് കാര്യങ്ങൾ ചോദിക്കുന്നു. എന്നാൽ അത് എൻ്റെ നാടകമാണെന്ന് പറയുകയാണ് രൂപ. എങ്കിൽ നീ ഇനി അവനെ കൂടുതൽ സ്നേഹിച്ച് കുറച്ച് കഴിയുമ്പോൾ, അവൻ്റെ ഭക്ഷണത്തിൽ വിഷം കലർത്തി കൊല്ലണമെന്ന് പറയുകയാണ്.
ഇത് കേട്ടപ്പോൾ രൂപ മനസിൽ പലതും ആലോചിക്കുകയാണ്. എൻ്റെ ചന്ദ്രേട്ടനല്ല, നീയാണ് മരിക്കാൻ പോകുന്നത്. നിന്നെയാണ് ഞാൻ കൊല്ലാൻ പോകുന്നതെന്ന് പറയുകയാണ്. എന്താണ് രൂപേ നി ആലോചിക്കുന്നതെന്ന് ചോദിച്ചപ്പോൾ, എങ്ങനെ ചന്ദ്രസേനനെ കൈയിലെടുക്കുമെന്ന് ആലോചിക്കുകയായിരുന്നു. പിന്നീട് കാണുന്നത് സരയുവും ശാരിയും പലതും പറയുകയാണ്. ആൻറി നമ്മളെ ചതിച്ചു കളഞ്ഞല്ലോ എന്ന് പറയുകയാണ് സരയു. അവൾ ഇങ്ങനെ ഒരു സ്ത്രീയാണെന്ന് കരുതിയതേയില്ലെന്ന് പറയുകയാണ് ശാരി. സ്വത്തുക്കൾ കിട്ടുന്നതൊക്കെ പോയില്ലേയെന്ന് പറയുകയാണ് ശാരി.സരയുവിനെന്തിനാണ് സ്വത്തെന്നും, എൻ്റെ സ്വത്തുക്കൾ തന്നെ സരയുവിന് പൊന്നിട്ട് മൂടാനില്ലേ എന്നു പറയുകയാണ് മനോഹർ.അതേ മോനെ, ഇനി നമുക്ക് അതൊക്കെ മതിയെന്ന് പറഞ്ഞ്
സമാധാനപ്പെടുകയാണ്. പിന്നീട് കാണുന്നത് രൂപ വീട്ടിലെത്തിയപ്പോൾ, രാഹുൽ പറഞ്ഞ കാര്യങ്ങൾ പറയുകയാണ്. ചന്ദ്രേട്ടനെ സ്നേഹിച്ച് കൊല്ലാനുള്ള കൊട്ടേഷനാണ് എനിക്ക് തന്നിരിക്കുന്നതെന്ന് പറയുകയാണ്. ഇത് കേട്ട് നമുക്ക് ഉഗ്രൻ നാടകം തന്നെ നടത്താമെന്ന് പറയുകയാണ്. പിന്നീട് കാണുന്നത് കിരണിൻ്റെ വീട്ടിൽ എല്ലാവരും വരികയാണ്. അവിടെ നിന്നും ചന്ദ്രസേനനും രൂപയും കല്യാണിയും കിരണും സോണിയും പലതും പറയുകയും, പിന്നീട് പുറത്ത് നിന്ന് കെയ്ക്ക് മുറിക്കുകയാണ്. കല്യാണം കഴിഞ്ഞ
ശേഷം കിരണിൻ്റെ വീട്ടിലെ ആഘോഷമാണ്. അപ്പോഴാണ് രാഹുൽ ജനൽ വഴി നോക്കുന്നത്. രൂപ രാഹുലിനെ നോക്കി ചിരിക്കുകയാണ്. അപ്പോഴാണ് സരയു വരുന്നത്. അച്ഛാ എന്തൊക്കെയാണ് കാണുന്നതെന്നും, ഇനി എന്തൊക്കെ കാണേണ്ടി വരുമെന്നും പറയുകയാണ്. അവർ സ്നേഹിച്ചോട്ടെയെന്നും, നമുക്ക് ഇനി സ്വത്തൊന്നും കിട്ടാൻ പോകുന്നില്ലെന്നും പറയുകയാണ്.ഇത് കേട്ടപ്പോൾ സരയുവിന് ദേഷ്യം പിടിക്കുകയാണ്. ഇതൊക്കെയാണ് അടുത്ത ആഴ്ച്ചയിലെ പ്രൊമോയിൽ നടക്കാൻ പോകുന്നത്.