പാർവ്വതിയുടെ മാതൃസ്നേഹം തുളുമ്പുന്ന നൃത്തത്തിന് വികാരനിർഭരയായി മാളവികജയറാം.!! | Parvathy Jayaram Dance malavika jayaram wedding
Parvathy Jayaram Dance malavika jayaram wedding: മലയാളികളുടെ പ്രിയ താരങ്ങളായിരുന്ന ജയറാമിൻ്റെയും പാർവതിയുടെയും മകളായ മാളവിക ജയറാമിൻ്റെ വിവാഹം ആയിരുന്നു കഴിഞ്ഞ ആഴ്ച നടന്നത്. വിവാഹം മുതൽ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ഒരാഴ്ചക്കാലം ഇവരുടെ വിശേഷങ്ങൾ തന്നെയാണ് വാർത്തകളിൽ നിറഞ്ഞിരുന്നത്.വിവാഹശേഷമുള്ള റിസപ്ഷനും മറ്റും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടപ്പോഴും ഇവരുടെ വിശേഷങ്ങൾ അവസാനിച്ചിട്ടില്ല. എന്നാലിപ്പോൾ വൈറലാകുന്നത് മാളവികയുടെ സംഗീത് ചടങ്ങിൻ്റെ ഒരു വിശേഷമാണ്. സംഗീത് ചടങ്ങിൻ്റെ ഭാഗമായി പാർവതിജയറാമിൻ്റെ ഒരു
മനോഹരമായ നൃത്ത വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വൈറ്റ് ലൈൻ ഫോട്ടോഗ്രാഫി പകർത്തിയ ഫോട്ടോയായിരുന്നു അത്.അമ്മയുടെ സ്നേഹം മനോഹരമായി ഓരോ ചുവടുകളിലും പ്രകടിപ്പിക്കുന്നുവെന്നാണ് ഡാൻസ് വീഡിയോയ്ക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. മാതൃസ്നേഹം പ്രകടിപ്പിച്ച് നടത്തിയ നൃത്ത വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മോഹിനിയാട്ടത്തിൽ മികവു തെളിയിച്ച പാർവതി മികച്ച സിനിമ ഗാനമായ കന്നത്തിൽ
മുത്തമിട്ടാൽ എന്ന ചിത്രത്തിലെ ‘ഒരു ദൈവം തന്ത പൂവേ’ എന്ന ഗാനത്തിനാണ് വേദിയിൽ ചുവടുവെച്ചത്.ഇത് കണ്ട് കാണാനിരുന്ന കാണികളായിരുന്ന ജയറാമിൻ്റെയും മാളവികയുടെയും കണ്ണുകളിൽ കണ്ണുനീർ പൊടിയുന്നുണ്ടായിരുന്നു. മാതൃസ്നേഹം തുളുമ്പുന്ന വരികൾക്ക് താരത്തിൻ്റെ പ്രകടനം കണ്ട് കാണികളിലുണ്ടായിരുന്ന എല്ലാവരുടെ മുഖത്തും വൈകാരിക ഭാവമാണ് ഉണ്ടായതെങ്കിലും, മാളവികയുടെ കണ്ണുകൾ നിറയുകയും, അത് തടഞ്ഞ് നിർത്താൻ മാളവിക ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.
നിരവധി പേരാണ് താരത്തിൻ്റെ വീഡിയോയ്ക്ക് താഴെ കമൻ്റുമായി എത്തിയിരിക്കുന്നത്. പാർവ്വതിയുടെ മാതൃസ്നേഹം തന്നെയാണ് എല്ലാവരും എടുത്തു പറയുന്നത്. വിവാഹ ശേഷം മാളവിക ചെന്നൈയിലെത്തിയ വീഡിയോയൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.