സച്ചിന് ഇട്ട് പൊട്ടിച്ച് സിദ്ധു.!!വീട്ടിൽ നിന്ന് ഇറങ്ങി പോവാൻ പറഞ്ഞ് സുമിത്ര.!! സുമിത്രയെ ജീവിതത്തിലേയ്ക്ക് ക്ഷണിക്കാൻ ഒരുങ്ങി സിദ്ധാർത്ഥ്.!! | Kudumbavilakku Today Episode May 15

Kudumbavilakku Today Episode May 15: ഏഷ്യാനെറ്റ് പരമ്പരകളിൽ പ്രേക്ഷകർ കാത്തിരുന്ന കണ്ട പരമ്പരയായിരുന്നു കുടുംബവിളക്ക്. കുടുംബ വിളക്കിൻ്റെ രണ്ടാം ഭാഗമാണ് ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേക്ഷണംചെയ്തുകൊണ്ടിരിക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, ശീതളിൻ്റെ ഭർത്താവായ സച്ചിൻ ശീതളിനെ സുമിത്രയുടെ വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടുപോകാൻ വന്നതായിരുന്നു. എന്നാൽ ശീതൾ പോകാൻ തയ്യാറാകാതെ വന്നപ്പോൾ സച്ചിൻ ശീതളിനെ പിടിച്ചു കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഇതൊക്കെ അകത്ത് നിന്ന് സിദ്ധാർത്ഥ് കാണുന്നുണ്ടായിരുന്നു. മകളോട് പെരുമാറുന്നത് കണ്ട് സിദ്ധാർത്ഥ് ഓടി വന്നു സച്ചിനെ

തല്ലുകയായിരുന്നു. സച്ചിനെ തല്ലിയതിന് സച്ചിൻ വെല്ലുവിളി നടത്തുകയായിരുന്നു. നിങ്ങളുടെ മകളാണ് ഇതിന് അനുഭവിക്കേണ്ടി വരിക എന്ന് പറഞ്ഞ് സച്ചിൻ പോവുകയായിരുന്നു. സച്ചിൻ പോയ ശേഷം സുമിത്ര സിദ്ധാർത്ഥിനോട് പലതും പറയുകയായിരുന്നു. നിങ്ങൾ എന്തിനാണ് സച്ചിനെ അടിച്ചതെന്നും, സച്ചിനുമൊത്തുള്ള ശീതളിൻ്റെ ജീവിതം നല്ല രീതിയിൽ പോകാൻ വേണ്ടിയാണ് ഞാൻ ശ്രമിച്ചതെന്ന്

പറഞ്ഞപ്പോൾ,സിദ്ധാർത്ഥ് സുമിത്രയോട് ക്ഷമ ചോദിക്കുകയാണ്. എൻ്റെ മോളുടെ അവസ്ഥ കണ്ടാണ് ഞാൻ അങ്ങനെ ചെയ്തു പോയതെന്ന് പറയുകയാണ്. പിന്നീട് സിദ്ധാർത്ഥ് വിഷമിച്ചു നിൽക്കുമ്പോൾ സുമിത്ര വന്ന് പലതും സംസാരിക്കുകയാണ്. രോഗം മാറിയാൽ നിങ്ങൾ ഇവിടെ നിന്ന് പോകില്ലേ എന്ന് പറയുകയാണ്.

എന്നെ കുറിച്ച് നിനക്ക് നല്ലതൊന്നുമില്ലെന്ന് സിദ്ധാർത്ഥ് പറഞ്ഞപ്പോൾ, നിങ്ങൾ എനിക്ക് വിഷമങ്ങൾ മാത്രമാണ് തന്നതെന്നും ,രോഹിത്ത് എനിക്ക് നല്ല ഓർമ്മകൾ മാത്രമാണ് തന്നതെന്ന് പറയുകയാണ്. അപ്പോഴാണ് പൂജ വരുന്നത്. ഇവരുടെ സംസാരം കേട്ട് പൂജ കരയുകയാണ്. പിന്നീട് പൂജ സുമിത്രയോട് രോഹിത്തിനോടുള്ള സ്നേഹം അറിഞ്ഞതിൽ സന്തോഷമുണ്ടെന്ന് പറയുകയാണ്. ഇതൊക്കെയാണ് ഇന്ന് നടക്കാൻ പോകുന്നത്.

Rate this post