പപ്പായ ഇല ഉണ്ടോ വീട്ടിൽ ചുമ,കഫക്കെട്ട് പമ്പ കടക്കും ;ഇങ്ങനെഒന്ന് ചെയ്‌തു നോക്കൂ.!! | Pappaya Leaf Benefits

Immunity
Digestion
Platelets
Dengue
Antioxidants
Detox
Pappaya Leaf Benefits:പച്ച പപ്പായയുടെ ഇലക്ക് ധാരാളം ഔഷധഗുണങ്ങൾ ഉണ്ട് എന്ന കാര്യം പലർക്കും അറിയുന്നുണ്ടാവില്ല. അതുകൊണ്ടുതന്നെ നമ്മുടെയെല്ലാം വീടുകളിൽ പപ്പായയുടെ ഇല പഴുത്ത് വെറുതെ വീണു പോവുകയായിരിക്കും പതിവ്. അതേസമയം പപ്പായ ഇല ഉപയോഗപ്പെടുത്തി ചെയ്തു നോക്കാവുന്ന കുറച്ച് കിടിലൻ ട്രിക്കുകൾ വിശദമായി മനസ്സിലാക്കാം.
ഇതിൽ ആദ്യമായി ചെയ്യാവുന്ന കാര്യം ചുമ, കഫക്കെട്ട് പോലുള്ള അസുഖങ്ങൾക്ക് പപ്പായയുടെ ഇല എങ്ങനെ ഉപയോഗപ്പെടുത്താൻ സാധിക്കും എന്നതാണ്. ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് പപ്പായയുടെ ഇല ചെറിയ കഷണങ്ങളായി മുറിച്ചിടുക. അതിലേക്ക് മുക്കാൽ ഭാഗത്തോളം വെള്ളവും ഒരു ടീസ്പൂൺ അളവിൽ മഞ്ഞൾപൊടിയും ഇട്ട് നല്ലതുപോലെ തിളപ്പിക്കുക. ഈയൊരു വെള്ളം ഉപയോഗിച്ച് ആവി പിടിക്കുകയാണെങ്കിൽ ചുമ കഫക്കെട്ട് എന്നിവക്കെല്ലാം വലിയ രീതിയിൽ ആശ്വാസം ഉണ്ടാകുന്നതാണ്. ദിവസത്തിൽ രണ്ടുതവണയെങ്കിലും ഈ ഒരു രീതിയിൽ ചെയ്തു നോക്കാവുന്നതാണ്.
അടുത്തതായി ചെയ്തു നോക്കാവുന്ന കാര്യം പപ്പായയുടെ ഇല ഒരു ക്ലീനിങ് ഏജന്റായി എങ്ങനെ ഉപയോഗപ്പെടുത്താം എന്നതാണ്. അതിനായി ഒരു പാത്രത്തിലേക്ക് ചെറിയ കഷണങ്ങളായി അരിഞ്ഞെടുത്ത പപ്പായയുടെ ഇലയും, നാരങ്ങയുടെ തൊണ്ട് വീട്ടിൽ ഉണ്ടെങ്കിൽ അത് ചെറിയ കഷണങ്ങളായി മുറിച്ചെടുത്തതും ആവശ്യത്തിന് വെള്ളവും ഒഴിച്ച് നല്ലതുപോലെ തിളപ്പിക്കുക. ഈയൊരു കൂട്ടിന്റെ ചൂടൊന്നു മാറിക്കഴിയുമ്പോൾ അത് മിക്സിയുടെ ജാറിലേക്ക് ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ശേഷം അതിലേക്ക് ആവശ്യത്തിനുള്ള വെള്ളവും അല്പം ഡിഷ് വാഷ് ലിക്വിഡും ഒഴിച്ച് ഇളക്കി യോജിപ്പിച്ച് ശേഷം സ്പ്രേ ബോട്ടിലിൽ ആക്കി ബാത്റൂം ക്ലീൻ ചെയ്യാനും മറ്റും ഉപയോഗപ്പെടുത്താവുന്നതാണ്.
പല്ലി,പാറ്റ പോലുള്ള ജീവികളുടെ ശല്യം ഇല്ലാതാക്കാനും പപ്പായയുടെ ഇല ഉപയോഗപ്പെടുത്താം. അതിനായി പപ്പായയുടെ ഇലയും ഗ്രാമ്പൂ പൊടിച്ചതും മിക്സിയുടെ ജാറിൽ ഇട്ട് അരച്ചെടുക്കുക. അതിന്റെ സത്ത് മറ്റൊരു പാത്രത്തിലേക്ക് ഊറ്റി എടുക്കുക. ശേഷം ഒരു സ്പ്രേ ബോട്ടിലിൽ ആക്കി പല്ലി, പാറ്റ പോലുള്ള ജീവികൾ വരുന്ന ഇടങ്ങളിൽ സ്പ്രേ ചെയ്തുകൊടുക്കുകയാണെങ്കിൽ നല്ല രീതിയിലുള്ള മാറ്റം കാണാനായി സാധിക്കും. വീട്ടിൽ വെറുതെ കളയുന്ന പപ്പായയുടെ ഇല ഉപയോഗപ്പെടുത്തി ഒരിക്കലെങ്കിലും ഈ ട്രിക്കുകൾ ചെയ്തു നോക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
Pappaya Leaf Benefits
കറിവേപ്പില ചെടി തഴച്ചു വളരാൻ ഇങ്ങനെ ഒന്ന് ചെയ്‌താൽ മതി; വേപ്പില പറിച്ച് മടുക്കും..!!