ഇങ്ങനെ ഒരു കറി ഉണ്ടാക്കി നോക്കിയിട്ടുണ്ടോ…? പടവലങ്ങയും ഉണക്ക കൊഞ്ചും വെച്ചൊരു കിടിലൻ വിഭവം! | Padavalanga Unakka Konju Thoran

- Snake Gourd
- Shallots
- Dried Chilly
- Coconut
- Dried Prawns
Padavalanga Unakka Konju Thoran: ചിലപ്പോഴെങ്കിലും ഭക്ഷണത്തിന്റെ കാര്യത്തിൽ ചില കോമ്പിനേഷനുകൾ വർക്കാകുമോ എന്ന് ചിന്തിക്കുന്നവരായിരിക്കും നമ്മളിൽ കൂടുതൽ പേരും. അത്തരത്തിൽ മിക്ക ആളുകളും തീർച്ചയായും സംശയിക്കുന്ന റെസിപ്പികളിൽ ഒന്നായിരിക്കും പടവലങ്ങയും ഉണക്ക കൊഞ്ചും വെച്ച് തയ്യാറാക്കുന്ന ഈ ഒരു പ്രത്യേക വിഭവം. കിടിലൻ ടേസ്റ്റിലുള്ള ഈ ഒരു വിഭവത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
ആദ്യം തന്നെ കൊഞ്ചിന്റെ തലയും വാലും കളഞ്ഞ് ക്ലീൻ ചെയ്ത് എടുക്കുക. അതുപോലെ പടവലങ്ങ വട്ടത്തിൽ ചെറിയ കഷണങ്ങളായി അരിഞ്ഞെടുക്കണം. ചെറിയ ഉള്ളി, തോലെല്ലാം കളഞ്ഞ് ഒരു ഇടികല്ലിൽ വെച്ച് ചതച്ചെടുത്തു മാറ്റിവയ്ക്കുക. ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ
ചതച്ചുവെച്ച ഉള്ളിയിട്ട് നല്ലതുപോലെ വഴറ്റുക. ശേഷം അതിലേക്ക് എരുവിന് ആവശ്യമായ ഉണക്കമുളക് ചതച്ചതും ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ വഴറ്റുക. ശേഷം അതിലേക്ക് അരിഞ്ഞുവെച്ച പടവലങ്ങ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച ശേഷം കുറച്ചു വെള്ളം കൂടി ഒഴിച്ച് കുറച്ചു നേരം അടച്ചുവെച്ച് വേവിക്കാം.
പടവലങ്ങ നല്ലതുപോലെ വെന്തു തുടങ്ങുമ്പോൾ അതിലേക്ക് വൃത്തിയാക്കി വെച്ച ഉണക്ക കൊഞ്ചു കൂടി മിക്സ് ചെയ്ത് ഇളക്കി യോജിപ്പിക്കുക. ശേഷം അതിലേക്ക് തേങ്ങ കൂടി ചേർത്ത് നല്ലതുപോലെ മിക്സായി തുടങ്ങുമ്പോൾ സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. വളരെ കുറഞ്ഞ ചേരുവകൾ ഉപയോഗപ്പെടുത്തി രുചികരമായ തയ്യാറാക്കി എടുക്കാവുന്ന ഒരു കിടിലൻ വിഭവം തന്നെയാണ് ഉണക്ക കൊഞ്ചും പടവലങ്ങയും ചേർത്ത് ഉണ്ടാക്കുന്ന ഈ ഒരു റെസിപ്പി. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credits : Babichiis vlogs
Padavalanga Unakka Konju Thoran
കറിവേപ്പില ചെടി തഴച്ചു വളരാൻ ഇങ്ങനെ ഒന്ന് ചെയ്‌താൽ മതി; വേപ്പില പറിച്ച് മടുക്കും..!!