മൂക്കടപ്പ് ഉള്ള സമയങ്ങളിൽ അത് മാറിക്കിട്ടാനായി ഈ ഒരു ട്രിക്ക് ചെയ്തു നോക്കൂ.!! | Nasal congestion

- Steam Inhalation – Loosens mucus
- Saline Spray – Moisturizes nasal passages
- Neti Pot – Clears nasal cavity
- Hot Shower – Relieves sinus pressure
- Menthol Rub – Eases breathing
- Eucalyptus Oil – Clears blocked nose
Nasal congestion: ചൂടുകാലമായാലും, തണുപ്പുകാലമായാലും ഒരേ രീതിയിൽ എല്ലാവരെയും ബാധിക്കുന്ന അസുഖങ്ങളിൽ ഒന്നാണ് മൂക്കടപ്പ് ജലദോഷം പോലുള്ള പ്രശ്നങ്ങൾ. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് ഇത്തരം അസുഖങ്ങൾ വരുമ്പോൾ അത് കൂടുതൽ നാൾ നീണ്ട് നിൽക്കുകയും വളരെയധികം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യാറുണ്ട്. അതേസമയം മൂക്കടപ്പ് കൂടുതലായി അനുഭവപ്പെടുകയാണെങ്കിൽ വീട്ടിലുള്ള ഒരു ചേരുവ ഉപയോഗപ്പെടുത്തിക്കൊണ്ടു തന്നെ അത് എളുപ്പത്തിൽ മാറ്റിയെടുക്കാനായി സാധിക്കും. അതിനാവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.
മൂക്കടപ്പ് മാറ്റാനായി എല്ലാ വീടുകളിലും സ്ഥിരമായി ഉപയോഗിച്ച് വരുന്ന ചെറിയ ഉള്ളിയാണ് ഇവിടെ ഉപയോഗപ്പെടുത്തുന്നത്. ആദ്യം തന്നെ ഒരു ചെറിയ ഉള്ളിയെടുത്ത് അതിന്റെ തോലെല്ലാം കളഞ്ഞ് വൃത്തിയാക്കി എടുക്കുക. അതിനുശേഷം ഒരു വൃത്തിയുള്ള തൂവാല അതല്ലെങ്കിൽ അതുപോലുള്ള മറ്റെന്തെങ്കിലും ഒരു തുണി കഷണം എടുത്ത് വച്ച് ചെറിയ ഉള്ളി അതിനകത്തേക്ക് വെച്ച് ഒന്ന് ചുരുട്ടി എടുക്കുക. അത് ഇടി കല്ലിലേക്ക് വെച്ചതിന് ശേഷം നല്ലതുപോലെ ചതച്ചു കൊടുക്കുക. ഇങ്ങനെ
ചതച്ചെടുക്കുമ്പോൾ കിട്ടുന്ന നീര് മറ്റൊരു പാത്രത്തിലേക്ക് നല്ലതുപോലെ ഊറ്റി എടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ തേനു കൂടി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. തയ്യാറാക്കിവെച്ച ഈ ഒരു കൂട്ട് മൂക്കടപ്പുള്ള സമയങ്ങളിൽ കുടിക്കുകയാണെങ്കിൽ തീർച്ചയായും അതിൽ നിന്നും വലിയ രീതിയിൽ ആശ്വാസം ലഭിക്കുക തന്നെ ചെയ്യും. വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തുന്നത് കൊണ്ടു തന്നെ
മറ്റൊരു പാർശ്വഫലങ്ങളും ഈ ഒരു മരുന്നുകൂട്ടിന് ഇല്ല. സ്ഥിരമായി ഇത്തരം അസുഖങ്ങൾക്ക് മരുന്നു കഴിക്കുന്നവരാണെങ്കിൽ ഒരു തവണയെങ്കിലും ഈ ഒരു കൂട്ട് വീട്ടിൽ തയ്യാറാക്കി പരീക്ഷിച്ചു നോക്കാവുന്നതാണ്. കുട്ടികൾക്കെല്ലാം കൊടുക്കുമ്പോൾ വളരെ ചെറിയ അളവിൽ മാത്രം കൊടുക്കാനായി പ്രത്യേകം ശ്രദ്ധിക്കുക.കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
Nasal congestion
കറിവേപ്പില ചെടി തഴച്ചു വളരാൻ ഇങ്ങനെ ഒന്ന് ചെയ്‌താൽ മതി; വേപ്പില പറിച്ച് മടുക്കും..!!