വായ്പുണ്ണ് പൂർണമായും ശമിപ്പിക്കാൻ വീട്ടിൽ തന്നെ പരിഹാരം ;എളുപ്പത്തിൽ തന്നെ മാറും ഈ വിദ്യ കണ്ടാലോ ?.!! | Mouth Ulcer

Ulcer
Canker
Lesion
Sore
Pain
Swelling
Redness

Mouth Ulcer: വായ്പുണ്ണ് പോലുള്ള ഒരു അസുഖം വന്നു കഴിഞ്ഞാൽ ഭക്ഷണം പോലും കഴിക്കാൻ പറ്റാത്ത അവസ്ഥയെ പറ്റി ആർക്കും ചിന്തിക്കാനേ സാധിക്കാറില്ല. വായയിൽ നിറയെ മുറികൾ ഉള്ളതുകൊണ്ട് തന്നെ എരിവോ ഉപ്പ് അടങ്ങിയ ഭക്ഷണങ്ങളോ ചെറുതായി വായിൽ തട്ടുമ്പോൾ തന്നെ അതിന്റെ നീറ്റൽ സഹിക്കാൻ വയ്യാത്ത അവസ്ഥയിലാകുന്നത് ഈയൊരു അസുഖത്തിന്റെ ഒരു വലിയ പ്രശ്നം തന്നെയാണ്. കുട്ടികൾ മുതൽ പ്രായമായവരിൽ വരെ കാണുന്ന ഈയൊരു അസുഖം ഒന്നിൽ കൂടുതൽ കാരണങ്ങൾ കൊണ്ടാണ് വരുന്നത് എന്നത് പലർക്കും അറിയുന്നുണ്ടാവില്ല. വായ്പുണ്ണിന്റെ പ്രധാന കാരണങ്ങളും അത് ഒഴിവാക്കാനായി ചെയ്യേണ്ട കാര്യങ്ങളും എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.

പല്ലിൽ ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങൾ മുതൽ ശരീരത്തിലെ വലിയ ആരോഗ്യപ്രശ്നങ്ങൾ വരെ ഉള്ളവരിൽ ഒരേ രീതിയിൽ കാണിക്കുന്ന ലക്ഷണങ്ങളിൽ ഒന്നാണ് വായ്പ്പുണ്ണ്. അതുകൊണ്ടുതന്നെ വായ്പുണ്ണ് വന്നു കഴിഞ്ഞാൽ അത് എന്തിന്റെ ലക്ഷണമാണ് എന്നത് കണ്ടെത്തുക എന്നതാണ് ആദ്യ പടി. കഴിക്കുന്ന ഭക്ഷണങ്ങളുടെ അലർജി ഉപയോഗിക്കുന്ന ടൂത്ത് പേസ്റ്റിൽ അടങ്ങിയിട്ടുള്ള കെമിക്കലുകളുടെ റിയാക്ഷൻ എന്നിങ്ങനെ ചെറിയ കാരണങ്ങൾ കൊണ്ടും വായ്പുണ്ണ് വരാറുണ്ട്. ഇത്തരം

സാഹചര്യങ്ങളിൽ അധികം ഭയക്കേണ്ടതില്ല. അതേസമയം കൃത്യമായ ഉറക്കവും ഭക്ഷണരീതികളും ജീവിതത്തിൽ ഇല്ലാത്തവർക്ക് വായ്പുണ്ണ് വരുന്നത് മറ്റു പല ആരോഗ്യപ്രശ്നങ്ങളുടെയും ഒരു ലക്ഷണമായിരിക്കാം. വായിൽ ഉണ്ടാകുന്ന മുറിവുകൾ കൂടുതൽ നാൾ ഉണങ്ങാതെ ഇരിക്കുകയും അതുവഴി ഭക്ഷണം കഴിക്കാൻ പറ്റാത്ത സാഹചര്യവും ഉണ്ടാവുകയാണെങ്കിൽ ഉടനടി ഒരു ഡോക്ടറുടെ സേവനം തേടേണ്ടതാണ്.

വായ്പുണ്ണ് വരുന്ന സമയത്ത് മുറി പെട്ടെന്ന് ഉണങ്ങി കിട്ടാനായി ആപ്പിൾ സിഡർ വിനിഗർ ഉപയോഗിച്ച് വായ നല്ലതുപോലെ കഴുകാവുന്നതാണ്. വിറ്റാമിൻ ബി 12 ഡെഫിഷ്യൻസി മൂലം വായിൽ ഉണ്ടാകുന്ന പുണ്ണ് ഇല്ലാതാക്കാനായി മുട്ട, പാൽ, ചിക്കൻ, തൈര് എന്നിവയെല്ലാം കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. വായിലുള്ള മുറിവുകൾ പെട്ടെന്ന് ഉണങ്ങി കിട്ടാനായി മുറിവുള്ള ഭാഗത്ത് വെളിച്ചെണ്ണ തേക്കുന്നതും വളരെയധികം ഗുണം ചെയ്യുന്ന കാര്യമാണ്. വായ്പുണ്ണിന്റെ കൂടുതൽ ലക്ഷണങ്ങളും അതിനായി ചെയ്യേണ്ട കാര്യങ്ങളും വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

Mouth Ulcer

Read Also:ഇനി എന്തെളുപ്പം.!! സാരി ഉടുക്കുമ്പോൾ ഈ ഒരു ട്രിക്ക് ചെയ്തു നോക്കൂ; സാരി ഉടുക്കുന്നവർ ഇതൊന്ന് കണ്ടാൽ പെട്ടെന്ന് സുന്ദരിയാവാം..

കറിവേപ്പില ചെടി തഴച്ചു വളരാൻ ഇങ്ങനെ ഒന്ന് ചെയ്‌താൽ മതി; വേപ്പില പറിച്ച് മടുക്കും..!!

Rate this post