സോണിയുടെ വിവാഹം മുടങ്ങുന്നു.!!ആൽബിയെയും കുടുംബത്തിനും സംഭവിച്ചതറിഞ്ഞ് ഭഗാസുരനെ കൊ ല്ലാനൊരുങ്ങി രൂപ.!! |Mounaragam Today Episode may 9
Mounaragam Today Episode may 9: സിനിയുടെയും ആൽബിയുടെയും വിവാഹം കാണാൻ ഒരുപാട് ആഗ്രഹിച്ചിരിക്കുകയാണ് കല്യാണിയും കിരണും ചന്ദ്ര സേനനും രൂപയുമെല്ലാം. എന്നാൽ സിനിയുടെ ജീവിതത്തിൽ വീണ്ടും ദുരന്തങ്ങൾ ആണോ കാത്തിരിക്കുന്നത് ദുഷ്ടനും ചതിയനുമായ വിക്രമിനെ വിവാഹം കഴിച്ച സോണി ഏറെ വൈകിയാണ് താൻ ചതിക്കപ്പെട്ടു എന്ന സത്യം തിരിച്ചറിഞ്ഞത്. ഒരു കുഞ്ഞു ജനിച്ചതോടെ വിക്രമിന്റെ ഊരാകുടുക്കിൽ താൻ വീണു എന്നാണ് സോണി കരുതിയത്. എന്നാൽ ദുഷ്ടതയും ചതിയും മാത്രം കൈമുതലാക്കിയ വിക്രം വീണ്ടും
സിനിയെ ദ്രോഹിക്കുകയാണ് ചെയ്തത്. ഒടുവിൽ ഇപ്പോൾ തന്നെക്കുറിച്ച് എല്ലാം അറിഞ്ഞ ആൽബി തന്നെ വിവാഹം കഴിക്കാൻ ഒരുങ്ങി വന്നതോടെ വീണ്ടും ജീവിതം തിരിച്ചു പിടിക്കാൻ ഒരുങ്ങുകയാണ് സോണി. എന്നാൽ താൻ ഇത്രയും കാലം കൈവശമാക്കാൻ കൊതിച്ച തന്റെ സ്വത്തുക്കൾ എല്ലാം രൂപ സോണിക്കും സോണിയുടെ പ്രതിശ്രുത വരൻ ആൽബിക്കും കൊടുക്കാൻ പോകുകയാണെന്നറിഞ്ഞ രാഹുൽ ആകെ
നിയന്ത്രണം നഷ്ടപ്പെട്ട് ഇരിക്കുകയാണ്. അങ്ങനെയാണ് ആൽബിയെ കൊല്ലാൻ രാഹുൽ ഗുണ്ടകളെ ഏർപ്പാടാക്കിയത്. എന്നാൽ ആ ശ്രമവും പാളി. രാഹുൽ ആണ് ഇതിനു പിന്നിലെന്ന് സോണിക്ക് മനസ്സിലായി. സ്വത്തുക്കൾ തന്റെ പേരിൽ എഴുതി വെയ്ക്കാൻ പോകുന്നു എന്ന് അറിഞ്ഞു രാഹുൽ ചെയ്തതാണ് ഇതെന്ന് സോണി ആൽബിയോട് പറഞ്ഞു. ഇതിനു മുൻപും സ്വത്തുക്കൾ തന്റെ പേരിൽ എഴുതി വെയ്ക്കും എന്ന് പറഞ്ഞപ്പോൾ ഒരുപാട് കാര്യങ്ങൾ വന്ന് പറഞ്ഞു രാഹുൽ തന്നെ ആത്മഹത്യയ്ക്ക് പീഡിപ്പിച്ചു എന്നും
സോണി പറഞ്ഞു. ആൽബിയെ കൊല്ലാൻ ഉള്ള രാഹുലിന്റെ ശ്രമം പാളിപ്പോയത് കൊണ്ടാണ് ഒരു പാവപ്പെട്ട പയ്യൻ ക്രൂരമായി ആക്രമിക്കപ്പെട്ടതെന്ന സത്യം എല്ലാവർക്കും മനസ്സിലായി. ആൽബിയോട് പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കണമെന്നും സോണി പറഞ്ഞു. എന്നാൽ ഇപ്പോൾ മറ്റൊരു ദുരന്തം കൂടി സോണിയെ തേടി എത്തിയിരിക്കുകയാണ്. വിവാഹ വേഷത്തിൽ ഒരുങ്ങി നിൽക്കുന്ന സോണിക്കരികിലേക്ക് ആൽബി എത്തിച്ചേർന്നില്ല ആൽബിക്ക് എന്ത് സംഭവിച്ചു എന്ന് ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.