സിദ്ധാർത്ഥ് ആശുപത്രിയിൽ നിന്നെത്തുമ്പോൾ, ആ കാഴ്ച കണ്ട് ഞെട്ടുന്നു.!! അനി സ്വരമോളെ നാട്ടിൽ നിർത്തി തിരിച്ചു പോകുന്നു.!! | Kudumbavilakku Today Episode May 9

Kudumbavilakku Today Episode May 9: ഏഷ്യാനെറ്റ് കുടുംബ പ്രേക്ഷകരുടെ കുടുംബപരമ്പരയായ കുടുംബ വിളക്ക് വളരെ രസകരമായാണ് മുന്നോട്ടുപോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ദീപുവും ചിത്രയും അപ്പുവും കൂടി സംസാരിക്കുന്നത് ആയിരുന്നു. എന്നാൽ സിദ്ധാർത്ഥിൻ്റെ കാര്യം പറയുമ്പോൾ ദീപുവിൻ്റെ മുഖത്ത് ടെൻഷനാണ് ഉണ്ടാവുന്നത്. ഇത് ചിത്രയും അപ്പുവും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ദീപു പോയശേഷം ചിത്രയും അപ്പുവും ഈ കാര്യം പറയുകയാണ്. അച്ഛന് എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്നും, അത്

കണ്ടെത്തണമെന്നും പറയുകയാണ്. ഇതുതന്നെയാണ് ചിത്രയും പറയുന്നത്. പിന്നീട് കാണുന്നത് അനന്യയും അനിരുദ്ധും പലതും സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് രണ്ടു പേരും സംസാരിക്കുന്നതിനിടയിൽ വിദേശത്തേക്ക് പോകേണ്ട കാര്യങ്ങൾ സംസാരിക്കുന്നുണ്ടായിരുന്നു. അവർ വിദേശത്ത് പോണ്ട കാര്യം പറയുന്നത് കേട്ടപ്പോൾ സ്വരമോൾക്ക് ആകെ ടെൻഷൻ ആവുകയാണ്. തന്നെ കൂട്ടാതെ ഇവർ പോവുകയാണോ എന്ന് കരുതി സ്വര പെട്ടെന്ന് തന്നെ അടുത്ത് വന്ന് അവരോട് നിങ്ങൾ രണ്ടുപേരും എന്നെ

കൂട്ടാതെ പോവുകയാണോ എന്ന് ചോദിക്കുകയാണ്.ഇത് കേട്ടപ്പോൾ അനന്യയ്ക്കും അനിരുദ്ധിനും വിഷമം ആവുകയാണ്. മോളെ കൂട്ടാതെ ഞങ്ങൾ എവിടെയും പോവില്ലെന്ന് പറയുകയാണ് അവർ. പിന്നീട് കാണുന്നത് സിദ്ധുവിനെ ആശുപത്രിയിൽ നിന്നും സുമിത്രയുടെ വീട്ടിലേക്ക് കൂട്ടിവരികയാണ്. വീട്ടിലേക്ക് എത്തിയപ്പോൾ സിദ്ധാർത്ഥിനെ പുറത്തിറക്കുകയും, ശേഷം സരസ്വതിഅമ്മ അകത്തു കയറി പോയി സുമിത്രയോട് സിദ്ധാർത്ഥ് വന്ന കാര്യം പറയുകയാണ്. അവന് വേറെ പോകാൻ സ്ഥലമില്ലാത്തത്

കൊണ്ടാണെന്നും, നീ ഇവിടെയുണ്ടെന്ന കാര്യം പറഞ്ഞിട്ടില്ലെന്നും പറയുകയാണ്. പിന്നീട് സുമിത്ര കനിവ് തോന്നി സിദ്ധാർത്ഥിനെ താമസിപ്പിക്കാമെന്ന് പറയുകയാണ്. സുമിത്ര ആരതിമായി സിദ്ധുവിനെ കൂട്ടി വരാൻ പോകുകയാണ്. സിദ്ധാർത്ഥ് തിരിഞ്ഞുനോക്കുമ്പോൾ സുമിത്രയെ കണ്ടപ്പോൾ സുമിത്രേ നീ എന്ന് പറയുകയാണ്. നീ മരിച്ചുപോയെന്നാണ് എല്ലാവരും പറഞ്ഞതെന്ന് പറയുകയാണ് സിദ്ധാർത്ഥ്. വളരെ വിഷമത്തിൽ അകത്തു കയറി പോവുകയാണ് സിദ്ധാർത്ഥ്. ഇതൊക്കെയാണ് ഇന്നത്തെ പ്രൊമോയിലുള്ളത്.

Rate this post